തിരുവനന്തപുരം: പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
പുതുവൈപ്പിലെ പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്കാന്‍ ഐഒസി യോട് ആവശ്യപ്പെടും. പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാക്കും. സമിതിയിലെ അംഗങ്ങള്‍ ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇനി നിര്‍മാണം സംബന്ധിച്ച തീരുമാനമെടുക്കൂ എന്നാണ് യോഗത്തിലെ ധാരണ.
അതേ സമയം തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സമരം നിര്‍ത്തണോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു.
പുതുവൈപ്പില്‍ ഐഒസിയുടെ എല്പിജിസംഭരണകേന്ദ്രത്തിനെതിരെയായി കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: