പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ സ്വര്‍ണ്ണ കൊടിമര പ്രതിഷ്ഠ 25 പകല്‍ 11.50നും 1.40നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തിലും മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലും നടക്കും. 25ന് ഗണപതി ഹോമം, ശയ്യയില്‍ ഉഷപൂജ, ധ്വജ പരിഗ്രഹം, മരപ്പാണി എന്നിവ കഴിഞ്ഞ് കൊടിമരം പ്രതിഷ്ഠിക്കും. തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, ദീപാരാധന എന്നിവ നടക്കും.
മാളികപ്പുറം ദേവീക്ഷേത്ര സന്നിധിയിലെ ഉപദേവതാ പ്രതിഷ്ഠകളായ സര്‍പ്പം, മലമൂര്‍ത്തി എന്നിവയുടെ പ്രതിഷ്ഠ 22ന് ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മാളികപ്പുറത്ത് നടക്കും. കൊടിമര പ്രതിഷ്ഠ കഴിഞ്ഞുള്ള ആദ്യ കൊടിയേറ്റ് ഉത്സവത്തിന് ജൂണ്‍ 28ന് നാന്ദികുറിക്കും.
ചില കാര്യങ്ങള്‍ ഒരു പാട് വൈകിയെ തിരിച്ചറിയൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: