തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനെതിരെ വീണ്ടും സര്‍ക്കാരിന്റെ അച്ചടക്ക നടപടി.
ജോലിക്ക് ഹാജരാകാതിരിക്കല്‍, സര്‍ക്കാരിനെതിരെ നിരന്തരമായി പ്രതികരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷാജഹാനെതിരെ വീണ്ടും നടപടിയെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഷാജഹാന് സി-ഡിറ്റ് നോട്ടീസ് നല്കി.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഷാജഹാനെതിരെ കേസുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം സസ്‌പെന്‍ഷനിലുമാണ്. ജിഷ്ണുവിന്റെ അമ്മയുടെ സമരസ്ഥലത്തെത്തിയ ഷാജഹാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
















