Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അരാജകത്വത്തിന്റെ സന്തതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:03 pm IST
inVicharam

മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ച ബ്രണ്ണന്‍ കോളജിലെ മാഗസിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ ഒരു ചൂണ്ടുപലകയാണ്.ബ്രണ്ണന്‍ കോളജ് മാഗസിന്‍ ദേശീയ പതാകയെ അപമാനിച്ചു എന്നുമാത്രമല്ല, ത്രിവര്‍ണ്ണ പതാക കാണിക്കുന്ന അവസരത്തില്‍ രണ്ടുപേര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ രേഖാചിത്രവും കാണിച്ചിരുന്നു. എസ്എഫ്‌ഐ ഭരിക്കുന്ന കോളജ് യൂണിയന്‍ പുറത്തിറക്കിയ ‘പെല്ലറ്റ്’ എന്ന പേരിലുള്ള മാസികയാണ് ഈ അതിക്രമം കാണിച്ചത്. ഇതിനെതിരെ പല കോണുകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി.

ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ മുരളിദാസ് ഇത് ഒരു തെറ്റിദ്ധാരണയാണെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിച്ചു. മാത്രമല്ല, മാനവികതയുടെ വിശാലമായ കാഴ്ചപ്പാടിലാണ് ഇതിലെ അശ്ലീലം കാണുന്നതെന്ന് ന്യായീകരിക്കുകയും ചെയ്തു.എസ്എഫ്‌ഐ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. സുപ്രീംകോടതിപോലും സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം പാടണമെന്നും അപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റു നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. എസ്എഫ്‌ഐ ഇതിനെ സംഘപരിവാറിന്റെ തീക്ഷ്ണമായ ദേശീയതയാണെന്ന് പരിഹസിക്കുന്നു.

പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? രാജ്യത്തിന്റെ ഭാവിയില്‍ കരിനിഴല്‍ വീഴാന്‍ പോകുന്നതിന്റെ മുന്നൊരുക്കുമോ ഇത്? ബ്രണ്ണന്‍ കോളജിലേത് ഒറ്റപ്പെട്ട സംഭവമല്ല. മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. പാലക്കാട് വിക്‌ടോറിയ കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ യാത്രയയപ്പ് നല്‍കിയത് അവരുടെ ചിതയൊരുക്കിക്കൊണ്ടായിരുന്നു.

കേരളം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ സുരക്ഷിതത്വം നഷ്ടമാകുന്നത് അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ്. ഇതെല്ലാം സംഭവിക്കുന്നത് സാമൂഹ്യവികസന സൂചികയിലും സാക്ഷരതയിലുമൊക്കെ കൊടുമുടിയില്‍ നില്‍ക്കുന്ന കേരളത്തിലാണെന്നു കാണുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങള്‍ എന്തിന് സാക്ഷരത, എന്താണ് വികസനം എന്നൊക്കെയാണ്.

കേരളത്തില്‍ കാറില്‍ സഞ്ചരിച്ച സിനിമാനടിയെ അപമാനിച്ച് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലിട്ട് പ്രചരിപ്പിച്ചത് നാം കണ്ടതാണല്ലൊ. സിനിമാ നടിയെ അപമാനിച്ച സംഭവം, കേരളത്തിന് പുത്തരിയല്ല. പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം ദല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയതിന് സമമായിരുന്നല്ലോ.

കേരളത്തില്‍ സ്ത്രീപീഡനം കൂടുന്നതിന് ഒരു കാരണമായി പറയുന്നത് ഇവിടത്തെ തൊഴിലില്ലായ്‌മയാണ്. അതുകൊണ്ട് സ്ത്രീപീഡനം കേരളത്തില്‍ ഒരു തൊഴില്‍ ആകുകയാണോ?

സ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്നു കേട്ടാല്‍ പുരുഷന്റെ പ്രതികരണം, അവള്‍ അത് ചോദിച്ച് വാങ്ങിയതാണെന്നായിരിക്കും. ജോലിയുള്ള സ്ത്രീകളും കേരളത്തില്‍ പീഡനവിമുക്തരല്ലെന്ന് പണ്ടത്തെ നീലലോഹിതദാസ് കേസ് തെളിയിച്ചതാണല്ലോ.ഇപ്പോള്‍ കേരളത്തില്‍ സ്ത്രീകള്‍ ശക്തി പ്രാപിച്ചുവരുന്നതില്‍ കുടുംബശ്രീ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ആരംഭ കാലഘട്ടം ആലപ്പുഴയിലായിരുന്നല്ലോ. അന്ന് അതിനെപ്പറ്റി എഴുതാന്‍ ഞാന്‍ ചെന്നപ്പോള്‍ സ്ത്രീകള്‍ പറഞ്ഞത്, അവര്‍ യോജിച്ച് നിന്നപ്പോള്‍ അവര്‍ക്കെതിരെയുള്ള പീഡനം കുറഞ്ഞുവെന്നാണ്.

അന്ന് ആലപ്പുഴ മോഡല്‍ കണ്ട് അതിനെ പഠിക്കാന്‍ ആദ്യം വന്നത് മലപ്പുറത്തുനിന്നായിരുന്നു. ഇന്ന് കുടുംബശ്രീ കേരളമാകെ വ്യാപിച്ച് നല്ല സേവനം കാഴ്ചവയ്‌ക്കുന്നതായി കാണാം.

എന്നിട്ടും സ്ത്രീപീഡനം അവസാനിക്കുന്നില്ല എന്നതിന്റെ ഒടുവിലത്തെ സാക്ഷ്യപത്രമായിരുന്നല്ലോ പെരുമ്പാവൂരില്‍ നടന്ന ജിഷ വധം. നാടിനെ നടുക്കിയ സംഭവമായിരുന്നു ജിഷ വധം. അതിനുശഷം വര്‍ക്കലയില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിനിയെ കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി.

2014 ലെ എന്‍സിആര്‍ബി കണക്കുപ്രകാരം കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 63 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ ശരാശരി 56.3 ശതമാനമാണ്. കേരളത്തിലെ പോലീസ് വെബ്‌സൈറ്റിലെ കണക്കുപ്രകാരം ഇവിടെ സ്ത്രീപീഡനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2015 ല്‍ 7263 ബലാല്‍സംഗങ്ങളാണുണ്ടായത്. 2011 ല്‍ ഇത് വെറും 1132 ആയിരുന്നു. കേരളം പുരോഗമിക്കുകതന്നെയാണല്ലോ!കുടുംബങ്ങളില്‍ നടക്കുന്ന സ്ത്രീപീഡനവും വര്‍ധിച്ചുവരികയാണെന്ന് കുടുംബകോടതിയില്‍ എത്തുന്ന കേസുകള്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനം സ്ത്രീകള്‍ സഹിക്കുന്നത് തങ്ങളുടെ കുട്ടികളുടെ ഭാവി പരിഗണിച്ചാണ്. പക്ഷെ സഹിക്കാവുന്നതിലപ്പുറമാകുമ്പോള്‍ അത് കോടതികളിലെത്തുന്നു. ഈ കേസുകളില്‍ കുട്ടികളുടെ കസ്റ്റഡിയും ഒരു ്രപശ്‌നമാകുന്നു.

കേരളത്തിലെ കുടുംബ സമാധാനവും സാമൂഹിക സമാധാനവും നഷ്ടപ്പെടുത്തുന്നതിന്റെ ഒരു പ്രധാന കാരണം മദ്യപാനമാണ്. മദ്യപാനത്തില്‍ മലയാളി ദേശീയ ശരാശരിയെ കവച്ചുവയ്‌ക്കുന്നു. മദ്യനിരോധനത്തിനുശേഷം കേരളത്തിലേക്കൊഴുകിയ മയക്കുമരുന്ന്, കഞ്ചാവ് മുതലായവ മദ്യനിരോധനം കര്‍ക്കശമല്ലാതാക്കിയപ്പോഴും തുടരുന്നു. ഫലത്തില്‍ രാഷ്‌ട്രീയക്കാര്‍ സ്വന്തം പ്രതിച്ഛായ വളര്‍ത്താനുള്ള മത്‌സരത്തില്‍ മലയാളികളെ മദ്യത്തിന് മാത്രമല്ല മയക്കുമരുന്നിനും അടിമകളാക്കി.

ബ്രണ്ണന്‍ കോളജില്‍ നാം കണ്ട അരാജകത്വത്തിന് പിന്നിലെ പ്രേരകശക്തിയും മദ്യമോ മയക്കുമരുന്നോ ആയിരിക്കുമോ?

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.