കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരായ 89 പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായി.
എംഎല്‍എ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള 103 പേര്‍ക്ക് കണ്ണൂര്‍ അഡീഷനല്‍ സബ് ജഡ്ജ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഇതില്‍ എല്‍ഡിഎഫ് നേതാക്കളായ പി.കെ. ശബരീഷ്, അഡ്വ.നിസാര്‍ അഹമ്മദ്, രാജേഷ് പ്രേം, സി.വിജയന്, ബാലകൃഷ്ണന്, ഇര്‍ഷാദ് തുടങ്ങിയവരാണ് സബ് ജഡ്ജ് ബിന്ദു സുധാകരന് മുമ്പാകെ ഇന്നലെ ഹാജരായത്.
എന്നാല്‍ പയ്യന്നൂ ര്‍ എംഎല്‍എ സി. കൃഷ്ണന്, മുന്‍ എംഎല്‍എ കെ.കെ. നാരായണന് എന്നിവരുള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഹാജരായില്ല.ഇവര്‍ക്ക് കോടതി അവധി അനുവദിച്ചു. കേസ് ഡിസംബര്‍ 20ന് വീണ്ടും പരിഗണിക്കും. എംഎല്‍എ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളോടും അന്ന് ഹാജരാവാന്‍ നിര്‍ദേശം നല്കി.
2013 ഒക്ടോബര്‍ 27ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘംചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കല്ലേറില്‍ പരുക്കേറ്റ ഉമ്മന്‍ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിനിടെയാണ് ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായത്.
സി. കൃഷ്ണന് എംഎല്‍എ, കെ.കെ. നാരായണന് എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവരടക്കം 114 പേരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇരില്‍ 103 പേര് അറസ്റ്റിലായി. 11 പേര് പിടിയിലാവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: