Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാലതി എന്ന നായിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 07:16 am IST
in Vicharam

നാടകത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഒരു കഥാപ്രസംഗം ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്‌റ്റേജില്‍ കയറാനുള്ള ശക്തി അതായിരുന്നു. ‘ഈ സമൂഹം ഇന്നത്തെ സമൂഹം’എന്നായിരുന്നു നാടകത്തിന്റെ പേര്. അതിലെ നായികയായിരുന്നു ഞാന്‍. മാലതി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.നിങ്ങള്‍ വഴി പലരുടെയും മാലയാകേണ്ടിവന്ന മാലതിയാണ് ഞാന്‍ എന്നൊരു ഡയലോഗ് അതിലുണ്ട്. നരേന്ദ്രന്‍ എന്ന സാഹിത്യകാരനും.

നാടകത്തിലെ ഏക നടിയും ഞാനായിരുന്നു.സാക്ഷരതാ ക്ലാസില്‍ പങ്കെടുത്തിരുന്ന യോഹന്നാന്‍ സാറാണ് നാടകത്തില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് എന്നോട് ചോദിച്ചത്. പറ്റില്ലെന്ന് ഞാന്‍ മറുപടിയും നല്‍കി. രണ്ട് ദിവസം കഴിഞ്ഞ് സാറ് വീണ്ടും ചോദിച്ചു ജാനു, നിന്റെ കൂട്ടുകാരികളെല്ലാം സമ്മതമെന്ന് പറഞ്ഞിട്ടുണ്ട്, നമുക്കൊന്ന് ശ്രമിച്ചുനോക്കിക്കൂടെ? വീണ്ടും ഉത്തരം ഇല്ലെന്നുതന്നെ. പിന്നെ പാടത്ത് പണിക്കുപോയപ്പോള്‍ കൂട്ടുകാരികള്‍ നാടകത്തില്‍ പോയാലോ എന്ന് ചോദിച്ചു. ആവില്ലെന്ന് മറുപടിയും നല്‍കി.

അടുത്ത ഒരാഴ്‌ച്ചക്കുള്ളില്‍ അമ്മയുടെ നിര്‍ബന്ധംകൂടി ആയപ്പോള്‍ നാടകത്തില്‍ അഭിനയിക്കാന്‍ ഞാനും തീരുമാനിച്ചു. സാക്ഷരതയുമയി ബന്ധപ്പെട്ട നാടകമായിരുന്നു. നാടകത്തിന്റെ റിഹേഴ്‌സല്‍ ഞങ്ങള്‍ക്ക് വലിയ പേടിയായിരുന്നു. ഒരാള്‍ പറഞ്ഞുതരുന്നതുപോലെ ഞങ്ങള്‍ പറയണം. മലയാളം ശരിക്ക് അറിയാത്തതിനാല്‍ ഞങ്ങളുടെ അടിയഭാഷയാണ് ഇടയ്‌ക്കിടെ വരിക. ആദ്യമൊക്കെ മാഷ് വഴക്കുപറയുമായിരുന്നു. ഞങ്ങള്‍ക്ക് പേടിയും. നാടകത്തിലെ ഒന്‍പതുപേരില്‍ എട്ടുപേരും ആദിവാസികളായിരുന്നു. അതുകൊണ്ടുതന്നെ ഒരു ആദിവാസി നാടകമെന്ന ഖ്യാതിയും നാട്ടിലുണ്ടായി.

യോഹന്നാന്‍ സാറിനോട് നാട്ടുകാര്‍ പറഞ്ഞു, ഇവരൊന്നും നാടകദിവസം സ്റ്റേജിലെത്തില്ലെന്ന്. അക്കാലത്തെ സ്ഥിതി നോക്കിയാല്‍ ഇത് ശരിയായിരുന്നു. ആദിവാസി വിഭാഗങ്ങള്‍ മുഖ്യധാരയിലില്ലാത്ത കാലം, എല്ലാറ്റിനും പേടി. മാഷ് ഇടയ്‌ക്കിടെ നിങ്ങളെന്നെ പറ്റിക്കില്ലല്ലോ എന്ന് ചോദിക്കും. ഇല്ലെന്ന് ഞങ്ങളും. നാടകം തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് സ്‌കൂളിലെ ഒരു അധ്യാപകന്‍തന്നെ യോഹന്നാന്‍ സാറിനോട് പറയുന്നതു കേട്ടു, നാടക ദിവസം നിങ്ങള്‍ നാടുവിടേണ്ടിവരുമെന്നും ഈ മൊട്ടന്‍മാരെയും മൊട്ടത്തികളെയൊന്നും നിങ്ങള്‍ക്ക് കിട്ടില്ലെന്നും.

നാടകത്തിലെ ഡയലോഗുകള്‍ പണിസ്ഥലങ്ങളിലും ഇടയ്‌ക്കിടെ പറഞ്ഞുപഠിക്കും.

രാത്രി കിടന്നാലും ഡയലോഗുകളായിരിക്കും മനസില്‍. അന്തിയോളം ജോലി ചെയ്ത് ക്ഷീണിച്ച് ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരില്ല. നാടകം സ്റ്റേജില്‍ അഭിനയിക്കുന്നതും നാട്ടുകാര്‍ കൂവുന്നതുമൊക്കെ സ്വപ്‌നം കണ്ടിട്ടുണ്ട്. പല ദിവസങ്ങളിലും സ്വപ്‌നം കണ്ട് പേടിച്ച് നിലവിളിച്ചിട്ടുണ്ട്. നാടകം അടുക്കുന്തോറും ഞങ്ങള്‍ക്ക് ആധിയും കൂടിവന്നു. ഒരു ദിവസം മുറ്റത്ത് മുളകളും വാരികളും (മുള ചീന്തി ചെറുതാക്കിയത്) ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേജ് കണ്ടു. സ്റ്റേജിന്റെ പണി തീര്‍ക്കാന്‍തന്നെ മൂന്ന് ദിവസം വേണ്ടിവന്നു.

ഒടുവില്‍ ഞങ്ങള്‍ കാത്തിരുന്ന ദിവസമെത്തി. സാരിത്തുണി ഉപയോഗിച്ചാണ് മുന്‍ഭാഗത്തെ കര്‍ട്ടന്‍. ചരട് വലിക്കുമ്പോള്‍ മുള കറങ്ങികറങ്ങി കര്‍ട്ടന്‍ പൊന്തും, പിടിവിട്ടാല്‍ താഴും. സ്റ്റേജില്‍ കയറിയപ്പോള്‍ മുട്ട് വിറയ്‌ക്കാന്‍ തുടങ്ങി. മുറ്റമാകെ ജനങ്ങള്‍ തടിച്ചുകൂടിയിരിക്കുന്നു. ഒന്നുരണ്ട് പാട്ടുകള്‍ക്കുശേഷം നാടകം തുടങ്ങുമെന്ന് അറിയിച്ചു. മലദൈവങ്ങളെ പ്രാര്‍ത്ഥിച്ച് ഞാനും അവരില്‍ ഒരാളായി.വിചാരിച്ചപോലൊന്നും ബുദ്ധിമുട്ടുണ്ടായില്ല. മറന്നുപോയ ഡയലോഗുകള്‍ സ്റ്റേജിന്റെ പുറകില്‍നിന്ന ആളുകള്‍ പറഞ്ഞുതന്നു.

അങ്ങനെ ബുദ്ധിമുട്ടില്ലാതെ ആദ്യനാടകത്തില്‍ തല കാണിച്ചു. നാടകം കഴിഞ്ഞതോടെ യോഹന്നാന്‍ സാര്‍ ഞങ്ങളുടെ മുന്‍പില്‍വന്ന് കരഞ്ഞു. നിങ്ങള്‍ നാടകത്തിനെത്തുമെന്ന് ഞാന്‍ വിചാരിച്ചില്ലെന്ന് സാറിന്റെ മുഖഭാവം വിളിച്ചുപറഞ്ഞു. നാടകത്തില്‍ അഭിനയിച്ചതോടെ നാട്ടില്‍ ഞങ്ങള്‍ക്ക് നല്ല ഗമയും കൈവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.