Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അസ്‌ലം വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി റിമാന്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:26 pm IST
inKozhikode

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെള്ളൂരിലെ മുഹമ്മദ് അസ്‌ലം വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ മാഹി പള്ളൂര്‍ സ്വദേശികളായ ബിജിത്ത്(32), വിനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ നാദാപുരം സിഐയും സംഘവും പള്ളൂര്‍ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന് നാദാപുരം സിഐ അറിയിച്ചു. മുഖംമൂടി ധരിപ്പിച്ചാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസിലെ പതിനാല് പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ചടയംകണ്ടി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയച്ച പ്രതിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അസ്ലമി(19)ന് 2016 ആഗസ്ത് പന്ത്രണ്ടിനാണ് വെള്ളൂര്‍ ചാലപ്പുറം ചക്കരക്കണ്ടി പീടികക്കു സമീപം റോഡില്‍ വെച്ച് വെട്ടേല്‍ക്കുന്നത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ മരിച്ചു. ഇന്നോവ കാറില്‍ എത്തിയ കൊലയാളി സംഘം അസ്‌ലം സഞ്ചരിക്കുകയായിരുന്ന ബൈക്ക് പിന്തുടര്‍ന്ന് ഇടിച്ചു വീഴ്‌ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് പ്രതികളുടേതെന്ന് സംശയിക്കുന്ന ചെരിപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ അക്രമി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വടകര ടൗണിനടുത്ത് സഹകരണ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സഹകരണ ആശുപത്രിയിലെയും പരിസരത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി. കേമറകളില്‍ കാറിന്റെയും കാറില്‍ സഞ്ചരിച്ചവരുടെയും ദൃശ്യങ്ങള്‍ പതിഞ്ഞതാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. തുടക്കത്തില്‍ തന്നെ കേസിലെ പ്രതികളെപറ്റിയുള്ള മുഴുവന്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ എത്രയും വേഗം പ്രധാന പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാതിരുന്നത് ഏറെ പരാതികള്‍ക്കിടയാക്കിയിരുന്നു. കേസന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തന്നെ അന്വേഷണ സംഘ തലവന്മാരെ പല തവണ മാറ്റികൊണ്ട് തലപ്പത്ത് നിന്നുണ്ടായ നീക്കങ്ങള്‍ അന്വേഷണോദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയിലായിരുന്നു. ഇത് കേസന്വേഷണത്തിന്റെ പുരോഗതിയെ ബാധിച്ചതായി ആക്ഷേപമുയരാന്‍ ഇടയാക്കി. പ്രധാന പ്രതികളുടെ അറസ്റ്റ് വൈകിയതോടെ മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും ഭാഗത്ത് നിന്നും പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. യൂത്ത് ലീഗ് കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ ജാഥക്കിടയില്‍ ഉണ്ടായ അക്രമങ്ങള്‍ മാസങ്ങളോളം നാദാപുരം മേഖലയില്‍ അശാന്തിക്കിടയാക്കിയിരുന്നു. അന്വേഷണത്തിലെ മന്ദഗതി പ്രതികള്‍ക്ക് രക്ഷപ്പെടാനും തെളിവുകള്‍ നശിക്കാനും സാഹചര്യമൊരുക്കി. കേസില്‍ അറസ്റ്റിലായ പല പ്രതികളെയും സ്റ്റേഷനില്‍ നേരിട്ട് ഹാജരാക്കുകയായിരുന്നെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനായില്ല. ഈ സ്ഥിതിവിശേഷം അറസ്റ്റിലായ ചില പ്രതികള്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ സാഹചര്യമൊരുക്കി. കൂടാതെ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും പൊലീസിനായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

India

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

പുതിയ വാര്‍ത്തകള്‍

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.