Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആരാണ് രചയിതാവ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 11:08 am IST
inVicharam

ജന്മഭൂമി ഫെബ്രു. എട്ടിന്റെ സംസ്‌കൃതി പേജില്‍ രാമായണം 10 ചോദ്യം, ഉത്തരം എന്ന തലക്കെട്ടില്‍ അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ചോദ്യോത്തര പംക്തിയില്‍ അദ്ധ്യാത്മരാമായണം രചിച്ചതാര് എന്ന മൂന്നാമത്തെ ചോദ്യത്തിന് വേദവ്യാസമഹര്‍ഷി എന്ന് ഉത്തരം കൊടുത്തിരുന്നു അത് തയ്യാറാക്കിയ വി.ആര്‍.ഗോപിനാഥന്‍ നായര്‍.

തുഞ്ചത്തെഴുത്തച്ചന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചനക്കാധാരമാക്കിയ സംസ്‌കൃതത്തിലുള്ള അദ്ധ്യാത്മരാമായണം രചിച്ചത് മഹാഭാരതവും ശ്രീമദ് ഭാഗവതവും രചിച്ച സാക്ഷാല്‍ വേദവ്യാസമഹര്‍ഷി തന്നെയോ? രാമഭക്തിപ്രസ്ഥാനം പുഷ്ടി പ്രാപിച്ച പതിനാലാം നൂറ്റാണ്ടിനുശേഷമാണ് അദ്ധ്യാത്മരാമായണം ഉണ്ടായതെന്ന് ചില പണ്ഡിതന്മാര്‍ അഭ്യൂഹിക്കുന്നു.

രാമായണം ചമ്പുവിന്റെ അവതാരികയിലും അദ്ധ്യാത്മരാമായണത്തിന്റെ കര്‍ത്താവ് വ്യാസനാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് സൂചിപ്പിച്ചിട്ടുള്ളതായി ഓര്‍ക്കുന്നു.

എഴുത്തച്ചന്റെ മഹാഭാരതം കിളിപ്പാട്ടിന് അവതാരിക എഴുതിയ മഹാകവി വടക്കുംകൂര്‍ രാജരാജവര്‍മ്മരാജ വാല്മീകി, വ്യാസ സൃഷ്ടികളായ രാമായണഭാരത ഭാഗവതങ്ങളെ പ്രകീര്‍ത്തിക്കുന്നുണ്ട്.

സര്‍വ്വവിധ ഗുണങ്ങളുടേയും പരിപൂര്‍ണ്ണതകൊണ്ട് അത്രയധികം ലോകത്തെ വശീകരിച്ചിരിക്കുന്ന മഹാഗ്രന്ഥങ്ങള്‍ സംസ്‌കൃത ഭാഷയിലല്ലാതെ മറ്റൊരിടത്തും കണ്ടുകിട്ടുകയില്ല എന്നു രാമായണഭാരതഭാഗവതങ്ങളെ മാത്രം മഹാകവി ശ്ലാഘിക്കുമ്പോള്‍, അദ്ധ്യാത്മരാമായണം വ്യാസന്റെ തന്നെ മറ്റൊരു രചനയായിരുന്നെങ്കില്‍ അതിനെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുമായിരുന്നോ?

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍,​ ഏറ്റുമാനൂര്‍

മുഖ്യമന്ത്രിയുടെ നിലപാടില്‍ ആശ്വസിക്കുന്നവര്‍

ഭൂമി കൈവശം കിട്ടിയത് എങ്ങനെയുമായിക്കൊള്ളട്ടെ; അതിനുശേഷം വന്ന രണ്ടുമൂന്ന് മന്ത്രിസഭകളെങ്കിലും അത്തരം കേസുകള്‍ കണ്ടില്ലെന്ന് നടിക്കുകയോ, നടപടികളൊന്നും കൈക്കൊള്ളാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഹാവൂ! രക്ഷപ്പെട്ടു. ഇപ്പോഴത്തെ മന്ത്രിസഭ അത്തരം ഇടപാടുകള്‍ ഒന്നുംതന്നെ അന്വേഷിക്കാന്‍ പോകുന്നില്ലത്രേ. അത് ലോ അക്കാദമി ഭൂമി ആയാലും, പുറമ്പോക്കു ഭൂമി ആയാലും വനഭൂമി ആയാലും ആദിവാസി ഭൂമി ആയാലും എസ്റ്റേറ്റ് ഭൂമി ആയാലും സെക്രട്ടറിയേറ്റിനോട് ചേര്‍ന്നുള്ള ഭൂമി ആയാലും ശരി.

ഭൂമി കൈക്കലാക്കിയിട്ട് മിനിമം എത്ര വര്‍ഷം (അഥവാ കൈയില്‍ കിട്ടിയിട്ട്) കഴിഞ്ഞാലാണ് അന്വേഷണമില്ലാത്തത് എന്നുകൂടി സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ആശ്വാസപ്രദമായേനെ.

ആദിവാസികളില്‍ നിന്ന് ആരൊക്കെയോ തട്ടിയെടുത്ത ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കുടില്‍കെട്ടി സമരം ചെയ്തവര്‍ കുടിലും പൊളിച്ചു സ്ഥലം വിട്ടു. പിന്നീട് നില്‍പ്പു സമരം നടത്തി സെക്രട്ടേറിയറ്റിന് മുന്നില്‍. കാലുകള്‍ തളര്‍ന്നപ്പോള്‍ പാവം ആദിവാസികള്‍ സ്ഥലം കാലിയാക്കി. ആര്‍ക്കും ഇടതു-വലതു സര്‍ക്കാരുകള്‍ ഭൂമി നല്‍കിയില്ല.

ലോ അക്കാദമി ഭൂമിക്കുവേണ്ടിയും ആരും സമരം ചെയ്തിട്ടു കാര്യമില്ല, നില്‍പു സമരമായാലും കുടില്‍സമരമായാലും. ടാറ്റക്കും ഹാരിസണുമാകാമെങ്കില്‍ നാരായണന്‍ നായര്‍ക്കും ലക്ഷ്മീനായര്‍ക്കും ആയിക്കൂടെ?

കെ.വി.സുഗതന്‍,​ ആലപ്പുഴ

ഭിന്നശേഷിക്കാരില്‍നിന്ന് പഠിക്കേണ്ട പാഠങ്ങള്‍

കണ്ണൂരില്‍ കലോത്സവം സമാപിച്ചപ്പോള്‍ പലര്‍ക്കും കണ്ണുനീര്‍ തോര്‍ന്നില്ല. അപ്പീലിനും പരാതിക്കും യാതൊരു കുറവും ഉണ്ടായിരുന്നില്ല. എന്നാല്‍ വിധിയെ തോല്‍പ്പിച്ച മനസ്സുമായി കലോത്സവവേദി പങ്കിടാന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ കാക്കനാട്ടെത്തിയപ്പോള്‍ അവിടെ കാണാന്‍ കഴിഞ്ഞത് തങ്ങളുടെ മത്സരം കഴിയുമ്പോള്‍ അടുത്ത മത്സരാര്‍ത്ഥിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതെ, മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത അപ്പീലില്ലാതെ, പരാതിയില്ലാതെ, പ്രോത്സാഹനം മാത്രം നിറഞ്ഞ കലഹമില്ലാത്ത കലോത്സവം. കലോത്സവമെന്നു പറഞ്ഞാല്‍ ഇങ്ങനെയല്ലേ വേണ്ടത്? ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ മക്കള്‍ അരങ്ങുകാണണമെന്ന് മാത്രം ആഗ്രഹിക്കുമ്പോള്‍ വിധിയെ മാറ്റുന്ന വിധികര്‍ത്താക്കളും ഗ്രേസ് മാര്‍ക്കിനും സമ്മാനത്തിനും വേണ്ടി കുഞ്ഞുനാള്‍ മുതലേ മത്സരബുദ്ധി ഊട്ടിവളര്‍ത്തി വേദിയിലേക്കാനയിക്കുന്ന രക്ഷിതാക്കളും ഇതുകണ്ടിട്ടും അന്ധരായിരിക്കുന്നു. ഇവരുടെ കണ്ണില്‍ എന്നെങ്കിലും വെട്ടം വീഴുമോ?

ഉമ ആനന്ദ്, എറണാകുളം

ശങ്കരപ്പിള്ള പറഞ്ഞത് വാസ്തവവിരുദ്ധം

ഡോ.കാനം ശങ്കരപ്പിള്ള ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ (06-02-2017) മനോന്മണീയം സുന്ദരന്‍പിള്ളയുടെ ചില എഴുത്തുകളും മറ്റും ചട്ടമ്പിസ്വാമികള്‍ കൈവശപ്പെടുത്തിയെന്ന ധ്വനിയുണ്ട്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഇങ്ങനെ എന്തെങ്കിലും ചെയ്ത് കീര്‍ത്തിനേടേണ്ടതായ യാതൊരു ആവശ്യവും സ്വാമികള്‍ക്കുണ്ടായിരുന്നില്ല. ചട്ടമ്പിസ്വാമികളോട് എന്തോ കുടിപ്പക ഉള്ളതുപോലെയാണ് ശങ്കരപ്പിള്ള പലതും എഴുതിയിട്ടുള്ളത്.

ഇത് അങ്ങേയറ്റം അപലപനീയമാണ്. തൈക്കാട് അയ്യാവുമായി ചട്ടമ്പിസ്വാമികള്‍ക്കുണ്ടായിരുന്ന ബന്ധമാണ് മനോന്മണിയത്തെ മറയാക്കി അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറയാന്‍ ശങ്കരപ്പിള്ള ദുരുപയോഗിക്കുന്നത്. അയ്യാവില്‍ നിന്ന് യോഗശാസ്ത്രം മാത്രമാണ് ചട്ടമ്പിസ്വാമി പഠിച്ചത്. വേദാന്താദി കാര്യങ്ങളല്ല.

സ്വാമി ഗരുഡധ്വജാനന്ദ,​ തീര്‍ത്ഥപാദാശ്രമം, വാഴൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.