Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സിപിഎം അസഹിഷ്ണുതയുടെ നാടായി കേരളം മാറി : എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 07:55 am IST
inKozhikode

കോഴിക്കോട്: സിപിഎം അസഹിഷ്ണുതയുടെ ഇരകളായി കേരളത്തിലെ ദളിത്, ആദിവാസി സമൂഹം മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. എന്‍ടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു മാസത്തെ സിപിഎം ഭരണം കൊണ്ട് ഏറ്റവും അസിഹിഷ്ണുത നിറഞ്ഞ നാടായി കേരളം മാറി. അദ്ധ്യാപകരെന്നോ വിദ്യാര്‍ത്ഥികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സിപിഎം അസഹിഷ്ണുതക്ക് ഇരയാകുന്നു. പാലക്കാട് കോളജില്‍ പ്രിന്‍സിപ്പലിന് കുഴിമാടമാണ് തീര്‍ത്തതെങ്കില്‍ മഹാരാജാസ് കോളജിലെത്തുമ്പോള്‍ പ്രിന്‍സിപ്പലിന്റെ കസേരയ്‌ക്ക് തീവെക്കുകയാണ്. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ലക്ഷ്മി നായര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനായില്ല. നാട്ടകം പോളിടെക്‌നിക്ക് കോളജില്‍ പുലയക്കുടില്‍ തീര്‍ത്താണ് ദളിത് വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ദളിത്, ആദിവാസി വിഭാഗങ്ങളുടെ സംരക്ഷകരായി രംഗത്തു വന്നിരുന്ന സിപിഎം, ഇപ്പോള്‍ അവരുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുക്കുന്നവരായി മാറിയിരിക്കുകയാണ്.

സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് മുമ്പില്‍ മുട്ടില്‍ ഇഴയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ജിഷ്ണുവിന്റെ അമ്മ എഴുതിയ കത്തിന് മറുപടി പോലും മുഖ്യമന്ത്രി നല്‍കിയില്ല. ജിഷ്ണുവിന്റെ അമ്മയുടെ മാത്രമല്ല ഒരുപാട് അമ്മമാരുടെ കണ്ണുനീര് കാണാന്‍ കഴിയാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. നിയമലംഘനം നടത്തുന്ന സ്വാശ്രയ കോളജുകള്‍ക്കെതിരെയുള്ള സിപിഎം നിലപാട് എന്താണെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ എന്ത് നിലപാട് സ്വീകരിച്ചുവെന്ന് സര്‍ക്കാരും വ്യക്തമാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ല.

നമുക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഒരു തലമുറയില്‍ അപമാനബോധം വളര്‍ത്തുകയായിരുന്നു കമ്യൂണിസ്റ്റുകള്‍ ചെയ്തത്. വളര്‍ന്നുവരുന്ന തലമുറകളെ ദേശീയ ബോധമുള്ളവരും രാജ്യത്തിന്റെ സംസ്‌കൃതിയില്‍ പാരമ്പര്യത്തിലും അഭിമാനമുള്ളവരായി വളര്‍ത്താനും അധ്യാപകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതലക്കുളം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ എന്‍ടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് ഗോപകുമാര്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം ടി.അനൂപ്കുമാര്‍ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി അദ്ധ്യാപകശക്തി പ്രകടനവും നടന്നു. സ്‌നേഹാഞ്ജലി ഓഡിറ്റോറിയ പരിസരത്തു നിന്നാരംഭിച്ച പ്രകടനം മുതലക്കുളം മൈതാനത്ത് സമാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.