Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പത്മാവതിയും ഖില്‍ജിയും ചില ചിന്തകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 06:22 am IST
in Vicharam

ഞാന്‍, എനിക്ക്, എന്റെ തുടങ്ങിയ വാക്കുകള്‍ ഇവിടെ എഴുതുമ്പോള്‍ ഇത് വായിക്കുന്നവര്‍ക്ക് പരിചയം തോന്നുന്ന ആരെയെങ്കിലും അവിടെ കയറ്റി നിര്‍ത്തിയിട്ട് കാഴ്ചകള്‍ കാണാവുന്നതാണ്.വീട്ടിലെ അടുക്കളയിലും മറ്റുമുറികളിലും അമ്മ ഓരോ സാധനങ്ങള്‍ വച്ചിരുന്നത് അവയെ ഏറ്റവും എളുപ്പം എടുത്ത് ഉപയോഗിക്കാന്‍ തക്ക രീതിയിലും അടുക്കും ചിട്ടയുമായിട്ടും ആയിരുന്നു.

തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും അമ്മ അടുക്കും ചിട്ടയുമായി വച്ചിരുന്ന സാധനങ്ങളില്‍ ഒന്ന് ഒരിക്കല്‍ ഞാന്‍ സ്ഥാനം തെറ്റി മറ്റൊരിടത്ത് കൊണ്ടുവച്ചു. അതിനാവശ്യം വന്നപ്പോള്‍ വീട്ടിലുള്ള മറ്റംഗങ്ങളോട് ചോദിച്ചും ധൃതിപ്പെട്ടും ഉത്ക്കണ്ഠയോടുകൂടിയും മുറികളില്‍നിന്ന് മുറികളിലേക്ക് അമ്മ നടക്കുന്നത് കണ്ടപ്പോള്‍ എന്തുകൊണ്ടോ എനിക്ക് നല്ല രസമാണ് തോന്നിയത്. അമ്മയുടെ ആ സമയത്തെ ഭാവങ്ങള്‍ ഞാന്‍ ആസ്വദിച്ചു എന്നും വേണമെങ്കില്‍ പറയാവുന്നതാണ്. എന്തിന് പറയട്ടെ, അവസാനം സ്ഥാനം മാറ്റി വയ്‌ക്കുക എന്നത് എന്റെ ശീലവും സ്വഭാവവും ആയിത്തീര്‍ന്നു.

ഇടയ്‌ക്കൊക്കെ പിടിക്കപ്പെടുമ്പോള്‍ അമ്മയും ചിലപ്പോള്‍ അച്ഛനും വഴക്ക് പറയുകയോ തല്ലുകയോ ചെയ്യുമായിരുന്നു. തല്ലുകൊള്ളുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യത്തില്‍ ഞാന്‍ ഓടി വീടിന് പുറത്തുപോയി നിന്നിട്ട് അവരെ എന്തെങ്കിലുമൊക്കെ പറയും. അത് കേള്‍ക്കുമ്പോള്‍ അവരുടെ മുഖം ചൂളിപ്പോകുന്നതും അതേസമയം, അവരുമായി അത്ര രസത്തില്‍ അല്ലാതിരുന്ന അയല്‍ക്കാരുടെ കണ്ണുകള്‍ വികസിക്കുന്നതും മുഖത്ത് പുഞ്ചിരി വിടരുന്നതും ഞാന്‍ കണ്ടു. ഒന്നുമറിയാത്ത കൊച്ചിനെ തല്ലിയ അച്ഛനെയും അമ്മയെയും അവര്‍ കുറ്റപ്പെടുത്തി. ഒപ്പം ഒന്നുമറിയാത്ത കൊച്ചില്‍ സഹതപിക്കുകയും ചെയ്തു. എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധമുള്ള അയല്‍ക്കാര്‍ എത്ര സ്‌നേഹമുള്ളവര്‍!

വീട്ടില്‍ അടുക്കും ചിട്ടയുമായി അമ്മ വച്ചിരുന്ന സാധനങ്ങള്‍ സ്ഥാനം തെറ്റിച്ച് വയ്‌ക്കുന്നതും, അമ്മയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അതോടുള്ള പ്രതികരണങ്ങളും ആസ്വദിച്ച് ശീലിച്ചത് കൊണ്ടാണോന്നറിയില്ല:

$ ഞാന്‍ വായിക്കുന്ന രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ കഥകളെയും കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും സ്ഥാനംതെറ്റി വായിക്കുക, മനസ്സിലാക്കുക, പറയുക, അവതരിപ്പിക്കുക എന്നത് എന്റെ ശീലമായിരുന്നു.

$ ഞാന്‍ കേട്ട ഐതിഹ്യങ്ങള്‍, അത് ഗുരുവായൂര്‍ കേശവന്റെതാകാം മറ്റേതുമാകാം. ഞാന്‍ പറഞ്ഞുവരുമ്പോള്‍ അല്‍പം എരിവും പുളിയും മസാലയും ചേര്‍ത്ത് സ്ഥാനങ്ങള്‍ തെറ്റിച്ചുകൊണ്ടായിരിക്കും പറയുക.

$ ഞാന്‍ കേട്ട നാടന്‍ പാട്ടുകളിലെയും വടക്കന്‍ പാട്ടുകളിലെയും കഥാപാത്രങ്ങള്‍ കഥാസന്ദര്‍ഭങ്ങള്‍ തുടങ്ങി എല്ലാം അതതിന്റെ സ്ഥാനം തെറ്റിച്ച് മാത്രമേ സ്വീകരിക്കാനും അവതരിപ്പിക്കാനും എനിക്ക് കഴിയുമായിരുന്നുള്ളൂ.

$ എന്റെ നാടിനെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ ഒരു നന്മകളും എന്റെ മനസ്സില്‍ വരില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന പല തിന്മകളും അറപ്പുളവാക്കും വിധമുള്ള ശബ്ദത്തോടെ ഞാന്‍ അയവിറക്കിക്കൊണ്ടിരിക്കും. തന്നെയുമല്ല, നന്മയുടെയും തിന്മയുടെയും സ്ഥാനങ്ങള്‍ തെറ്റിക്കുകയും സൗകര്യമനുസരിച്ച് ഓരോന്നിനും പിതൃത്വം കണ്ടെത്തിക്കൊടുക്കുകയും ചിലപ്പോള്‍ അത് സ്വയം ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു.

$ എന്റെ രാജ്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും അവര്‍ പറയുമ്പോള്‍ ഞാന്‍ അതിരുകളില്ലാത്ത ലോകത്തെക്കുറിച്ച് വിവരിക്കും. സംസ്‌കാരം എന്നത് ആരുടെയും കുത്തകയല്ല എന്നും, മാറ് മറയ്‌ക്കാതെ ജീവിച്ചവര്‍ക്ക് എന്ത് സംസ്‌കാരം എന്നും ചോദിച്ച് ഞാന്‍ അവരുടെ വായടപ്പിക്കും. അതില്‍ പല വാദങ്ങളും സ്ഥാനം തെറ്റിയുമിരിക്കും എന്നും പറയേണ്ടതില്ലല്ലോ.

$ രേഖപ്പെടുത്തി വച്ചിരിക്കുന്ന ചരിത്ര സംഭവങ്ങള്‍ പറഞ്ഞുവരുമ്പോള്‍ എല്ലാം വളച്ചൊടിച്ചും സ്ഥാനം തെറ്റിച്ചും ആകെ വികൃതമാക്കിയും മാത്രമേ എനിക്ക് പറയാന്‍ കഴിയുകയുള്ളൂ.

ഓരോ സന്ദര്‍ഭങ്ങളിലും എന്റെ അച്ഛന്റെയും അമ്മയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുഖത്ത് ഉണ്ടാകുന്ന, എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാതെ കുഴങ്ങുന്ന പരിഭ്രമം ഉള്‍പ്പെടെയുള്ള ഭാവങ്ങള്‍ എന്നെ അങ്ങേയറ്റം ഹരം പിടിപ്പിക്കുന്നതാണ്. അതോടൊപ്പം ഓരോ സന്ദര്‍ത്തിലും എന്റെ അയല്‍ക്കാരന്റെ കണ്ണുകള്‍ തിളങ്ങുന്നതും മുഖം പുഞ്ചിരിയാല്‍ വികസിക്കുന്നതും അവര്‍ എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടോ അതെന്നെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എന്റെ പ്രവൃത്തികള്‍ എന്റെ കുടുംബാംഗങ്ങളില്‍ ഉണ്ടാക്കിയ ചെറിയ വിഷമങ്ങള്‍ എനിക്ക് തന്നത് ഗൂഢമായ സന്തോഷമാണ്. എന്നാല്‍ അതിലേറെ എന്നെ ആഹ്ലാദിപ്പിച്ചത് ഞാന്‍ കുടുംബത്തില്‍ നടത്തിയ ആവിഷ്‌കാരം അയല്‍ക്കാരില്‍ ഉണ്ടാക്കിയ ആനന്ദവും അതിന് അവര്‍ തന്ന പിന്തുണയുമാണ്.

എങ്കില്‍ ഞാന്‍ ആര്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.