Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

പട്ടത്തുവിളയുടേത് നട്ടെല്ലുള്ളവരുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:36 pm IST
inLiterature

കൊടുങ്കാറ്റു കൂടുവെക്കുന്ന കഥകളെഴുതിയും കടലലര്‍ച്ച പോലുള്ള ചിന്തകളില്‍ അസ്വസ്ഥ സൗന്ദര്യം വാരിപ്പൂശിയും കടന്നുപോയ പട്ടത്തുവിള കരുണാകരനെ പക്ഷേ അത്രയ്‌ക്കൊന്നും വായനക്കാര്‍ ആഘോഷിച്ചിട്ടില്ല. കഥയില്‍ സ്വന്തം വഴി വെട്ടിത്തെളിച്ച കരുണാകരന്‌ അപരിചിത വഴികളിലൂടെ നടക്കാന്‍ മടിയുള്ളതുകൊണ്ടാവണം വായനക്കാര്‍ കൂടുതലൊന്നും അറിയാതെ പോയത്. പട്ടത്തുവിളയുടെ പ്രശസ്ത കഥ നട്ടെല്ലികളുടെ ജീവിതം എന്നപേര് കരുണാകരന്റെ കഥകളുടെ പൊതുനാമമാക്കാം.

ലോകാനുഭവവും ആഴമുള്ള വായനയും പുതുമയുടെ വിത്തും നിറഞ്ഞ പട്ടത്തുവിളയുടെ കഥ കലുഷിത ചെറുപ്പത്തിന്റെ സ്വാതന്ത്ര്യവും ചെറുത്തു നില്‍പ്പും കലര്‍ന്നതിന്റെ കഠിന ചൂടും ചൂരുമുള്ളതായിരുന്നു. നാളത്തെ പുതിയ പ്രഭാതത്തിനായുള്ളവരുടെ പോരാട്ടം അക്കഥകളിലുണ്ടായിരുന്നു. കഥകളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ കനലും കനപ്പുമുണ്ടായ പട്ടത്തുവിളയുടെ കഥകളില്‍ മലയാള സാഹിത്യത്തിലെ വ്യത്യസ്തതയുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാന്‍ കഴിയും. ഈ ഒറ്റപ്പെടലിലേക്കു പെട്ടെന്നു കയറിപ്പോകാന്‍ കഴിയാത്തതുകൊണ്ടാണ് വായനക്കാര്‍ പട്ടത്തുവിളയെ കൂടുതല്‍ അറിയാതെപോയത്. ഒരു ആഗോളാവസ്ഥ പട്ടത്തുവിളയുടെ കഥകളില്‍ വായിക്കാനാകും. ചില കഥകള്‍ വായിച്ചു തീരുമ്പോള്‍ ലോക സഞ്ചാരം നടത്തിയ അനുഭവമായിരിക്കും. ചെറിയ വിഷയത്തെപ്പോലും അന്തര്‍ദേശീയ തലത്തില്‍ നിരീക്ഷിച്ചെഴുതുകയായിരുന്നു അദ്ദേഹം.

വേഷത്തിലും ഭാവത്തിലുമുള്ള അര്‍ഥവത്തായ മൗനങ്ങളുടെ ഗാംഭീര്യം പട്ടത്തുവിളയുടെ വ്യക്തിത്വവും കഥകളുടെ ധ്വനനശേഷിയുമായിരുന്നു. ചെറു വാക്കുകള്‍ തമ്മിലുള്ള വിടവുകള്‍ക്കിടയില്‍പ്പോലും അവ വലിയ ശബ്ദത്തില്‍ സംസാരിച്ചു. പലകഥകളും സംഭാഷണ പ്രധാനമായിരുന്നു. പ്രമേയത്തിന്റെ ശക്തി പോലെ തന്നെ സംഭാഷണങ്ങള്‍ക്കു കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുണ്ടായിരുന്നു. ചില കഥകള്‍ മനസിലാക്കാന്‍ അവയുടെ പശ്ചാത്തലത്തെക്കുറിച്ചറിയുകയും അതിനായി വായന ആവശ്യപ്പെടുന്നതുമായിരുന്നു.

പട്ടത്തുവിളയുടെ കഥവായിച്ചിട്ട് ഒന്നും മനസിലാകുന്നില്ലെന്ന പരാതിയും അന്നുണ്ടായിരുന്നു. പട്ടത്തുവിളയുടെ കഥവായിക്കാനും മനസിലാക്കാനും നല്ലോരു ശിക്ഷണം ആവശ്യമായിരുന്നു.

മുനി, വിമര്‍ശം, പട്ടത്തുവിളയുടെ കഥകള്‍, കഥകള്‍ പട്ടത്തുവിള, നട്ടെല്ലികളുടെ ജീവിതം, കണ്ണേ മടങ്ങുക, സത്യാന്വേഷണം തുടങ്ങിയവയാണ് കരുണാകരന്റെ കൃതികള്‍. മുനി സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കഥകളല്ലാതെ മറ്റൊന്നും അദ്ദേഹം എഴുതിയില്ല. തന്റെ തട്ടകം കഥമാത്രമാണെന്നു പട്ടത്തുവിള മനസിലാക്കിയിരിക്കണം.

1925ല്‍ കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിലായിരുന്നു കരുണാകരന്റെ ജന്മം.മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദമെടുത്തശേഷം എംബിഎയ്‌ക്കായി പട്ടത്തുവിള അമേരിക്കയ്‌ക്കുപോയി. മടങ്ങി വന്ന് പിയേഴ്‌സ് ലെസ്ലിയുടെ കോഴിക്കോട് ശാഖയില്‍ ജോലി ചെയ്തു. തുടര്‍ന്ന് പ്രസിദ്ധമായ കോഴിക്കോട് സാംസ്‌ക്കാരിക കൂട്ടായ്‌മയുടെ ഭാഗമായി ജീവിച്ചു. എംടി,തിക്കോടിയന്‍,ബഷീര്‍,അരവിന്ദന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള സമ്പര്‍ക്കത്തിലായിരുന്നു ശേഷ ജീവിതം. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായണത്തിന്റെ നിര്‍മ്മാതാവായിരുന്നു പട്ടത്തുവിള. ചിത്രം നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടി. 1987ല്‍ പട്ടത്തുവിള അന്തരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.