Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബുദ്ധനെ ഭയക്കുന്ന മാവോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:04 am IST
in Vicharam

നല്ല വിളവ് ലഭിക്കാന്‍ ബുദ്ധ പ്രതിമയില്‍ അടിക്കുന്ന ചൈനയിലെ ഗ്രാമവാസികള്‍

മാര്‍ക്കറ്റ് സോഷ്യലിസം കടന്നുവന്ന തുറന്ന വാതില്‍ നയത്തിലൂടെ കാള്‍ മാര്‍ക്‌സിനെ പുറന്തള്ളിയെങ്കിലും കമ്യൂണിസ്റ്റ് രാജ്യമായി തുടരുന്ന മാവോ സേതൂങ്ങിന്റെ ചൈന ആത്മീയ പാത പിന്തുടരുന്നുവെന്നത് വിരോധാഭാസമായി തോന്നാം. ധര്‍മബോധമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ രാജ്യത്തുടനീളം കണ്‍ഫ്യൂഷ്യസിന്റെ ദര്‍ശനം പഠിപ്പിക്കുന്ന സ്‌കൂളുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ് ചൈനീസ് അധികൃതര്‍. 10,000 കണ്‍ഫ്യൂഷ്യസ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നാണ് കണ്‍ഫ്യൂഷ്യസ് ഫൗണ്ടേഷന്‍ ഓഫ് ചൈന (സിഎഫ്‌സി) 2015 ഡിസംബറില്‍ പ്രഖ്യാപിച്ചത്.

മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദവുമായോ അതിന്റെ ചൈനീസ് പതിപ്പായ മാവോചിന്തയുമായോ യാതൊരു ബന്ധവും ഇല്ലാത്ത, സാധ്യമല്ലാത്ത ആത്മീയ തത്വചിന്തയാണ് കണ്‍ഫ്യൂഷ്യസിന്റേത്. എന്നിട്ടും എന്തുകൊണ്ടാണ് നിരീശ്വരവാദം മുഖമുദ്രയാക്കിയ കമ്യൂണിസ്റ്റ് ഭരണകൂടം കണ്‍ഫ്യൂഷ്യസിനെ ശരണം പ്രാപിക്കുന്നത്? പൈതൃകത്തിന്റെ വേരുകള്‍ തേടുന്ന ചൈനീസ് സഖാക്കളില്‍നിന്ന് ഇന്ത്യന്‍ സഖാക്കള്‍ക്ക് പലതും പഠിക്കാനുണ്ട്.

‘സോഫ്റ്റ് പവര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാംസ്‌കാരിക ശക്തിയുടെ പ്രഭാവം ഉപയോഗിച്ച് രാജ്യത്തെ ടൂറിസം സാധ്യത വര്‍ധിപ്പിക്കാനാണ് കമ്യൂണിസ്റ്റ് വാഴ്ച നിലവില്‍വന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ചൈനയുടെ ഈ കണ്‍ഫ്യൂഷ്യന്‍ സ്‌നേഹപ്രകടനമെന്നത് ഭാഗിക സത്യം മാത്രമേ ആകുന്നുള്ളൂ. ഇതിനുമപ്പുറം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിലനില്‍പ്പിനെ ബാധിച്ചേക്കാവുന്ന ഗുരുതരമായ ഒരു പ്രശ്‌നത്തെ നേരിടാനുള്ള മുന്നൊരുക്കമാണോ ചൈന നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബുദ്ധമതത്തിന് ചൈനീസ് ജനതയില്‍ ഇപ്പോഴും ആഴത്തിലുള്ള സ്വാധീനമുണ്ട്. കിഴക്കന്‍ പ്രവിശ്യയായ ഫ്യുജാനില്‍ നല്ല വിളവ് ലഭിക്കാന്‍ ഗ്രാമവാസികല്‍ ബുദ്ധപ്രതിമയില്‍ അടിച്ച് പ്രാര്‍ത്ഥന നടത്തുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്. ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ഹാന്‍ രാജവംശത്തില്‍പ്പെട്ട ചക്രവര്‍ത്തി മിങ്ഡി ബുദ്ധനെ സ്വപ്‌നം കണ്ട് ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. ഈ ച ക്രവര്‍ത്തിയുടെ മതംമാറ്റത്തിനും മുന്‍പ് ബിസി രണ്ടാം നൂറ്റാണ്ടുമുതല്‍ ‘സില്‍ക്ക് പാത’യിലൂടെ ബുദ്ധമതം ചൈനയില്‍ പ്രചരിച്ചിരുന്നു. ബി.സി. 567 ല്‍ ജനിച്ച ബുദ്ധമത സ്ഥാപകനായ ശ്രീബുദ്ധന്‍ 483 ലാണ് നിര്‍വാണം പ്രാപിച്ചത്. ബിസി 551-479 ആണ് കണ്‍ഫ്യൂഷ്യസിന്റെ കാലം. ഇരുവരും വര്‍ഷങ്ങള്‍ സമകാലികരായിരുന്നു. ഇരുവരുടെയും ദര്‍ശനങ്ങള്‍ക്കുള്ള സാദൃശ്യം പ്രകടവുമാണ്. ചൈനയുടെ സാംസ്‌കാരിക സ്വത്വം രൂപപ്പെടുത്തുന്നതില്‍ ബുദ്ധമതത്തിനും നിര്‍ണായക പങ്കുണ്ട്. എന്നിട്ടും ബുദ്ധമതം പ്രചരിക്കുന്നതില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും അസ്വസ്ഥമാവുകയാണ്. ഇതിന് കാരണമുണ്ട്.

ഇരുപത് വര്‍ഷത്തിനുള്ളില്‍ ചൈനയിലെ ബുദ്ധമത വിശ്വാസികള്‍ ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. അഞ്ച് ശതമാനമായിരുന്ന ബുദ്ധമതജനസംഖ്യ 2015 ല്‍ 18 ശതമാനമായാണ് വര്‍ധിച്ചത്. 2006-07 കാലയളവില്‍ മതനിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തിയതിനെത്തുടര്‍ന്നാണിത്. ചൈനയില്‍ ബുദ്ധമതക്കാര്‍ ഇപ്പോള്‍ 30 കോടിയുണ്ട്. 8.8 കോടി അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബുദ്ധമത ജനസംഖ്യയെ ആശങ്കയോടെയാണ് കാണുന്നത്. തങ്ങളുടെ അധികാരക്കുത്തകയ്‌ക്ക് ഇത് ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. 10 കോടിയോളം അംഗങ്ങളുണ്ടായിരുന്ന ‘ഫലൂന്‍ ഗോങ്’ എന്ന ആത്മീയ പ്രസ്ഥാനത്തെ വന്‍ ഭീഷണിയായിക്കണ്ട് ചൈനീസ് ഭരണകൂടം പത്ത് വര്‍ഷം നീണ്ട അടിച്ചമര്‍ത്തലിലൂടെ നിശ്ശേഷം തുടച്ചുനീക്കുകയായിരുന്നല്ലോ.

ഹാന്‍ വംശജരായ പ്രമുഖര്‍ ദലൈലാമയുടെ സ്വാധീനവലയത്തില്‍ അകപ്പെടുകയാണെന്നും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ആശങ്കയുണ്ട്. ചൈനീസ് സിനിമാ താരമായ ഹു ജുന്‍, ഹോങ്കോങ് ഗായിക ഫയെ വോങ്, ഹോങ്കോങ് സിനിമാതാരമായ ടോണി ലിയുങ് ചിയു-വയ് എന്നിവര്‍ ഇന്ത്യയില്‍ നടന്ന ടിബറ്റന്‍ ബുദ്ധമത സമ്മേളനത്തില്‍ ദലൈലാമയുടെ അനുയായികള്‍ക്കൊപ്പം പങ്കെടുത്തത് രൂക്ഷമായി വിമിര്‍ശിക്കപ്പെട്ടു. ദലൈലാമയെ പിന്തുണച്ചതിന് നിരവധി പാശ്ചാത്യ സിനിമാ താരങ്ങള്‍ വിമര്‍ശനവിധേയമായത് ചൈനീസ് താരങ്ങള്‍ പാഠമാക്കേണ്ടതായിരുന്നുവെന്നാണ് ചൈനയെ അനുകൂലിക്കുന്ന ഹോങ്കോങ് ദിനപത്രം ‘മിങ് പാവോ’ എഴുതിയത്. നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ 2014 മുതല്‍ വര്‍ഷംതോറും 140 മുല്‍ 160 വരെ ചൈനക്കാരാണ് ധര്‍മശാല സന്ദര്‍ശിച്ച് ദലൈലാമയുടെ അനുഗ്രഹം നേടുന്നത്.

ദലൈലാമയെ അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാല ഈ വര്‍ഷം ജൂണില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചതിന് ഇന്ത്യയ്‌ക്കെതിരെ ചൈന രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. അന്താരാഷ്‌ട്ര കാര്യങ്ങളില്‍ വിടവുണ്ടാക്കാനും, ദലൈ ലാമയെ ഉപയോഗിച്ച് ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഔദ്യോഗിക ചൈനീസ് പത്രമായ ‘ഗ്ലോബല്‍ ടൈംസ്’ അടുത്തിടെ കുറ്റപ്പെടുത്തുകയുണ്ടായി. ദലൈലാമയുടെ സ്വാധീനം വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് 2016 നവംബറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബുദ്ധിസ്റ്റ് അസോസിയേഷന്‍ ഓഫ് ചൈന(ബിഎസി) ആറിന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഷെജിയാങ് പ്രവിശ്യയില്‍ ടിബറ്റന്‍ ബുദ്ധമതം നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നത് നിരോധിക്കണമെന്നാണ് ആവശ്യം.

പ്രമുഖ ബുദ്ധമതകേന്ദ്രമായ ഷെജിയാങ്ങിലാണ് മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധമതക്കാരുള്ളത്. ഇവിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതനയം സമ്പൂര്‍ണമായും നടപ്പാക്കണമെന്ന് ബിഎസി പ്രവിശ്യാഘടകങ്ങളോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ടിബറ്റന്‍ ബുദ്ധമത സന്യാസിമാര്‍ ഷെജിയാങ് സന്ദര്‍ശിച്ച് മതം പഠിപ്പിക്കുന്നതും, മതാനുഷ്ഠാനങ്ങള്‍ നടത്തുന്നതും, സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റ് മതാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ചൈനയുടെ ബൗദ്ധപാരമ്പര്യം അനുസരിച്ചുവേണം മതം പരിശീലിക്കാനെന്ന് ചൈനീസ് ബുദ്ധ സന്യാസിമാരെ ഉപദേശിക്കാന്‍ പ്രവിശ്യയിലെ എല്ലാ ബുദ്ധമത സംഘടനകളോടും ബിഎസി നിര്‍ദ്ദേശിക്കുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ബുദ്ധമതത്തെയാണ് ചൈനീസ് ഭരണകൂടം അനുകൂലിക്കുന്നത്. യാന്ത്രികവും പരിമിതവുമാണ് മതസ്വാതന്ത്ര്യം.

ഷെജിയാങ്ങില്‍പ്പെടുന്ന മൗണ്ട് പുടുവോയിലെ ഘടകത്തിന് ബിഎസി നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശം ശ്രദ്ധേയമാണ്. ചൈനയിലെ നാല് പ്രമുഖ ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൗണ്ട് പുടുവോ ടിബറ്റന്‍ ബുദ്ധമതത്തോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. അന്തരാളബുദ്ധനായ അവലോകിതേശ്വരന്റെ ആസ്ഥാനമാണ് പുടുവോ പര്‍വതമെന്ന് വിശ്വസിക്കപ്പെടുന്നു. ടിബറ്റന്‍ ബുദ്ധമതത്തിന്റെ ഇപ്പോഴത്തെ നേതാവായ പതിനാലാമന്‍ ദലൈലാമ ഈ അവലോകിതേശ്വരന്റെ അവതാരമായാണ് കണക്കാക്കപ്പെടുന്നത്. ഒന്‍പതാം പഞ്ചന്‍ ലാമ 1925 ല്‍ സന്ദര്‍ശിച്ച് ആയിരക്കണക്കിന് ബുദ്ധസന്യാസിമാര്‍ക്ക് പരിശീലനം നല്‍കിയ സ്ഥലമെന്ന പ്രാധാന്യവും മൗണ്ട് പുടുവോയ്‌ക്കുണ്ട്.

ബോധഗയയില്‍ ‘കാലചക്ര’ എന്ന പേരില്‍ 2017 ജനുവരി മൂന്നു മുതല്‍ 14 വരെ നടന്ന ബുദ്ധമത സമ്മേളനം നിരവധി ചൈനക്കാരെ ആകര്‍ഷിക്കുകയുണ്ടായി. ഈ സമ്മേളനത്തില്‍ ചൈനക്കാരും ടിബറ്റുകാരുമായ ബുദ്ധമതവിശ്വാസികള്‍ പങ്കെടുക്കാതിരിക്കാന്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ വിസ നല്‍കുന്നത് നിര്‍ത്തുകയും, നേപ്പാളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. ടിബറ്റ് അതിര്‍ത്തിവഴി ആരെങ്കിലും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടോ എന്നറിയാന്‍ ടിബറ്റ് സ്വയംഭരണ മേഖലയില്‍ നിരീക്ഷണം ശക്തിപ്പെടുകയും, ‘കാലചക്ര’ പരിപാടികള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ തുടങ്ങിയവ കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തു.

ഈ വിലക്കുകളെല്ലാമുണ്ടായിട്ടും 2014 ലേതുപോലെ ഈ വര്‍ഷവും (2017) ബോധഗയയിലെ ‘കാലചക്ര’യില്‍ പങ്കെടുക്കാന്‍ ആയിരത്തോളം ടിബറ്റുകാരും അത്രതന്നെ ചൈനക്കാരായ ബുദ്ധമതാനുയായികളും എത്തി. നിരവധിപേര്‍ ദലൈലാമയുടെ അനുഗ്രഹം നേടുകയും ചെയ്തു.

അടിമുടി ആയുധമണിഞ്ഞുനില്‍ക്കുന്ന രാജ്യമായ ചൈന എന്തിനാണ് അഹിംസയുടെ പാതയില്‍ സഞ്ചരിക്കുന്ന ഒരു മനുഷ്യനെ ഇത്രയേറെ ഭയക്കുന്നത്? കമ്യൂണിസ്റ്റ് ചൈന ഭയക്കുന്നത് ദലൈ ലാമയെയല്ല. ബുദ്ധമതത്തെയാണ്. ബുദ്ധമതത്തെ സ്വതന്ത്രമായി വളരാനനുവദിച്ചാല്‍ ചൈനീസ് കമ്യൂണിസം കടലെടുക്കുമെന്ന് ഭരണാധികാരികള്‍ ഭയക്കുന്നു. തെളിച്ചുപറഞ്ഞാല്‍ മാവോ ബുദ്ധനെ ഭയക്കുന്നു.

വിലക്കുകളെ മറികടന്ന് ക്രിസ്തുമതവും ചൈനയില്‍ വ്യാപിക്കുന്നുണ്ടെങ്കിലും ആ രാജ്യത്തിന്റെ പൗരാണിക പാരമ്പര്യവുമായി ഇഴുകിച്ചേരാനുള്ള ദാര്‍ശനിക അഗാധതയോ ക്ഷമതയോ ക്രിസ്തുമതത്തിനില്ല. ഇതില്‍നിന്ന് വ്യത്യസ്തമായി ബുദ്ധമതപ്രഭാവം കാതലായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, തങ്ങളുടെ സാമ്രാജ്യത്വ മോഹത്തെ നിര്‍വീര്യമാക്കാനിടയുണ്ടെന്നും ചൈനീസ് ഭരണനേതൃത്വം തിരിച്ചറിയുന്നു. കാള്‍ മാര്‍ക്‌സും മാവോയും പരാജയപ്പെടുന്നിടത്ത് കണ്‍ഫ്യൂഷ്യസിനെക്കൊണ്ട് ബുദ്ധനെ നേരിടാമെന്ന് ചൈനയുടെ ഭരണനേതൃത്വം കരുതുന്നു. പക്ഷേ കണ്‍ഫ്യൂഷ്യസില്‍നിന്ന് ബുദ്ധനിലേക്ക് ഒട്ടും ദൂരമില്ലെന്ന് അവര്‍ അറിയുന്നില്ല.

e-mail: [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.