കോട്ടയം: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാമെന്നുള്ള ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രൈവറ്റ് കോളേജ് എംപ്ലോയിസ് സംഘ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു.
സ്റ്റാഫ് പാറ്റേണിലെ അപാകതകള്‍ പരിഹരിക്കുക, ആശ്രിത നിയമനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
കെ.കെ. ശ്രീകുമാര്‍, പ്രദീഷ് ഡി. ഷേണായി, ജി.എന്‍. രാംപ്രകാശ്, ബി.രാജേഷ്, കെ.എന്‍ സുരേഷ് ബാബു, കെ.ജി.എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















