ബംഗ്‌ളൂരു: 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതനായതെങ്കില്‍ ഒരു മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം അസാധുവാണെന്ന് കര്‍ണാടക ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമ പ്രകാരമായിരുന്നു ആദ്യവിവാഹമെങ്കില്‍ മാത്രമേ ഒന്നിലധികം വിവാഹത്തില്‍ ഏര്‍പ്പെടാന്‍ അനുമതിയുള്ളൂ .
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം 2008 ല്‍ വിവാഹം കഴിച്ച ഒരു മുസ്ലീം പുരുഷന്റെ നിയമപരമായ ഭാര്യയായി അംഗീകരിക്കാന്‍ വിസമ്മതിച്ചത് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് ഈ നിരീക്ഷണം.
വിചാരണ കോടതി അവരെ നിയമപരമായ ഭാര്യയായി അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ആദ്യവിവാഹമെന്നതിനാല്‍ അത് നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. രണ്ടാം വിവാഹം അസാധുവാകുകയും ചെയ്യും.
















