യുവന്റസ്: പാവ്ലോ ഡൈബാലയുടെ ഇരട്ട ഗോളില്‍ യുവന്റസിന് വിജയം.സീരി എ ലീഗില്‍ അവര്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് പലേര്‍മോയെ പരാജയപ്പെടുത്തി.ഈ വിജയത്തോടെ അവര്‍ മുന്നിലെത്തി.
യുവന്റസ് സ്റ്റേഡിയത്തിലെ അവരുടെ തുടര്‍ച്ചയായ 29-ാം വിജയമാണിത്. ലീഗില്‍ യുവന്റസിന്റെ തുടര്‍ച്ചയായ ആറാം വിജയവും.അഞ്ചുമിനിറ്റില്‍ ഹാട്രിക്ക് കുറിച്ച കെവിന് ഗമീറോയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിന് വിജയം.ഒന്നിനെതിരേ നാലുഗോ്ളുകള്ക്ക് അവര്‍ സ്പോര്‍ട്ടിംഗ് ജിയോണിനെ കീഴടക്കി. മത്സരത്തിന്റെ അവസാന നിമഷങ്ങളിലാണ് കെവിന്റെ ഹാട്രിക്ക് പിറന്നത്.എണ്‍പതാം മിനിറ്റില്‍ കെവിന് ആദ്യഗോള്‍ നേടി.തൊട്ടടുത്ത നിമിഷത്തില്‍ തന്നെ രണ്ടാം ഗോളും നാലുമിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും കുറിച്ചു.
കറാസ്കോയാണ് അത്ലറ്റിക്കോയുടെ സ്കോറിംഗ് തുടങ്ങിയത്.46-ാം മിനിറ്റില്‍ കാസറാസ്കോ ഗോള്‍ നേടി. മുന്ന് മിനിറ്റുകള്‍ക്കുശേഷം ജീയോണിന്റെ സെര്‍ഗിയോ ഗോള്‍ മടക്കി.ആദ്യ പകുതിയില്‍ സ്കോര്‍ 1-1. ലീഗ് ഒന്നില്‍ മുന്നില്‍ നില്ക്കുന്ന മോണോക്കോയെ ബാസ്റ്റിയ സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: