കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് നിയമപരമായി ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ പ്രോസിക്യൂഷന്‍ തടയുക എന്ന ലക്ഷ്യത്തോടെ പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ മാതാപിതാക്കള്‍ നടത്തുന്ന ഒത്തുതീര്‍പ്പിന് നിയമത്തിന്റെ അനുമതി ലഭിക്കില്ല- ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
മാതാപിതാക്കള്‍ ഒത്തുതീര്‍പ്പിനു തയ്യാറായാലും ഭരണകൂടത്തിന്‌റെ ഉത്തരവാദിത്വം നിലനില്‍ക്കും. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ പാരന്‍സ് പാട്രിയേ അധികാരപരിധി വിനിയോഗിക്കുമെന്ന് കോടതി പറഞ്ഞു
തന്നെ കുടുക്കിയതാണെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന് ഒരു തെളിവും ഇല്ലെന്നും പ്രതി വാദിച്ചു. കുട്ടിയുടെ അമ്മയുമായി പ്രശ്‌നം ഒത്തുതീര്‍പ്പായതായും കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല.
















