ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ റൈസിംഗ് പുനെ സൂപ്പര്‍ ജയന്റസ് നാകയസ്ഥാനത്തുനിന്ന് നീക്കി. ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് റൈസിംഗ് പുനെ ജയന്റസിനെ നയിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. നായകസ്ഥാനത്തുനിന്ന് നീക്കിയെങ്കിലും ധോണി ടീമില്‍ തുടരും.
യുവ താരത്തെ നായക സ്ഥാനത്തുകൊണ്ടുവരുന്നതിനുവേണ്ടിയാണ് ധോണിയെ ഒഴിവാക്കിയത്. യുവത്വവും പരിചയസമ്പന്നരും ഉള്‍പ്പെടുന്നതായിരിക്കും ടീമെന്ന് ഉടമ സഞ്ജീവ് ഗോയെങ്ക പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ റൈസിംഗ് പുനെ സൂപ്പര്‍ജയന്റസ് ഏഴാം സ്ഥാനം നേടി.
ക്യാപറ്റന്‍ സ്ഥാനം ലഭിച്ചതില്‍ ഉത്സാഹഭരിതനാണ് സ്മിത്ത്.ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.കോച്ച് സ്്‌റ്റെഫാന്‍ ഫ്ളെമിംഗുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്തതായി ഗോയെങ്ക പറഞ്ഞു.
















