Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:22 pm IST
inSports

വഡോദര: ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് വഡോദരയില്‍ തുടക്കം. ഇന്ന് 10 ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗതയേറിയ താരങ്ങളെയും ഇന്ന് നിര്‍ണ്ണയിക്കും.

പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ച സ്‌കൂള്‍ മീറ്റിലെ സീനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങള്‍ കഴിഞ്ഞ മാസം പൂനെയിലെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആറാമതായി.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിദ്യാഭാരതി, സിബിഎസ്ഇ, ഐപിഎസ്ഇ ഉള്‍പ്പടെ 42 ടീമുകളാണ് വഡോദരയിലെ മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കുന്നത്.

53 അംഗ സംഘമായിരുന്നു കേരളത്തിനായി ജൂനിയര്‍ മീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ നാലുപേര്‍ എസ്എസ്എല്‍സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കാനായി പിന്മാറിയതോടെ അംഗങ്ങളുടെ എണ്ണം 49 ആയി. ഉഷ സ്‌കൂളിലെ അതുല്യ ഉദയനും ടി. സൂര്യമോള്‍ക്കും പിന്നാലെ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി അഞ്ജലിയും കുളത്തുവയല്‍ സ്‌കൂളിലെ വിഗ്നേഷ് നമ്പ്യാരും ടീമില്‍ നിന്നും പിന്‍മാറി.

എങ്കിലും കേരളം തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന മീറ്റില്‍ 120 പോയിന്റുമായി നേടിയ കിരീടം നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് താരങ്ങളും ഒഫീഷ്യലുകളും. കേരളത്തിന് വേണ്ടി പെണ്‍കുട്ടികള്‍ 85 പോയിന്റും ആണ്‍കുട്ടികള്‍ 35 പോയിന്റും നേടിയിരുന്നു. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ജൂനിയര്‍ മീറ്റിലും കേരളം കിരീട പ്രതീക്ഷയില്‍ തന്നെയാണ്. ഇതിനിടെ കായിക മേളയും പരീക്ഷയും ഒരു പോലെ വന്നത് കായിക താരങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഹരിയാന എന്നിവിടങ്ങൡ നിന്നുള്ള താരങ്ങളാണ് കേരളത്തിന് ട്രാക്കിലും ഫീല്‍ഡിലും പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക. ഒപ്പം കനത്ത ചൂടും കേരളത്തിന് വെല്ലുവിളിയായേക്കും. 36 ഡിഗ്രിയാണ് വഡോദരയിലെ താപനില.

ഇത്തവണ മികച്ച സൗകര്യമാണ് കേരള താരങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ആദ്യം സ്റ്റേഡിയത്തിന് സമീപത്തുള്ള സ്‌കൂളിലാണ് കേരള ടീമിന് താമസൗകര്യം നല്‍കിയിരുന്നതെങ്കിലും മലയാളിയായ മീറ്റ് മാനേജര്‍ കെ.എസ്. അജിമോന്‍ ഇടപെട്ട് വിശാലമായ സമ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലേക്ക് മാറ്റിയത് അനുഗ്രഹമായി. എയര്‍ കണ്ടീഷന്‍ഡ് മുറികളിലാണ് കുട്ടികള്‍ താമസിക്കുന്നത്. എന്നാല്‍ മത്സരം നടക്കുന്ന വേദിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് താമസം.

മുന്‍ മീറ്റുകളിലെപ്പോലെ പാചകക്കാരെ വച്ച് സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുകയാണ് കേരള ടീം. സഹായവുമായി ബറോഡ മലയാളി സമാജം പ്രവര്‍ത്തകരുമെത്തി. ആദ്യമായാണ് സ്‌കൂള്‍ മീറ്റിനുള്ള കേരള ടീമിന് ഇത്ര സൗകര്യങ്ങള്‍ ലഭിക്കുന്നതെന്ന് ടീം ചീഫ് മാനേജര്‍ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് സ്‌കൂളിലെ കായികാദ്ധ്യപകന്‍ അനീഷ് പറഞ്ഞു.

ഇന്ന് പത്ത് ഫൈനലുകള്‍

വഡോദര: ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം പത്ത് ഫൈനലുകള്‍. കിരീടം നിലനിര്‍ത്താനിറങ്ങുന്ന കേരളം ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് ട്രാക്കിലും ജമ്പിങ്ങ് പിറ്റിലുമായി ഇറങ്ങുന്നത്.

ആണ്‍-പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, ഹാമര്‍ത്രോ, ഹൈജമ്പ്, 100 മീറ്റര്‍, 800 മീറ്റര്‍ ഫൈനലുകളാണ് ആദ്യദിനം നടക്കുക. നൂറുമീറ്റര്‍ ഹീറ്റ്‌സ് രാവിലെയും സെമി, ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരവുമായി നടക്കും.

രാവിലെ ഏഴരയ്‌ക്ക് പെണ്‍കുട്ടികളുടെ 3000 മീറ്ററോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

പതിവുപോലെ പെണ്‍കുട്ടികളിലാണ് മെഡല്‍പ്രതീക്ഷ കൂടുതല്‍. ഇന്ന് 3000, 800 മീറ്ററുകളില്‍ മത്സരിക്കുന്ന കല്ലടി സ്‌കൂളിലെ സി. ചാന്ദ്‌നി ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. സംസ്ഥാന മീറ്റില്‍ 800 മീറ്ററില്‍ 2 മിനിട്ട് 14.01സെക്കന്‍ഡിലാണ് ചാന്ദ്‌നി ഫിനിഷ് ചെയ്തിരുന്നത്. ഈ മികവ് നിലനിറുത്തിയാല്‍ സ്വര്‍ണ്ണമണിയാമെന്നാണ് പ്രതീക്ഷ.

പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാറും ജിഷ്‌ന. എം എന്നിവരും മത്സരിക്കാനിറങ്ങും. ഇരുവരും കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ മത്സരിക്കാനിറങ്ങുന്ന ടീം ക്യാപ്ടന്‍ അപര്‍ണ റോയ്‌യിലും സോഫിയ സണ്ണിയിലും കേരളം പ്രതീക്ഷവയ്‌ക്കുന്നു. സംസ്ഥാനമീറ്റില്‍ അപര്‍ണയെ പിന്തള്ളി സോഫിയയാണ് സ്വര്‍ണം നേടിയിരുന്നത്.

ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ സി. അഭിനവും അഖില്‍ പി.എസുമാണ് കേരളത്തിനായി ഇറങ്ങുന്നത്. 800 മീറ്ററില്‍ അഭിഷേക് മാത്യുവും കെ.എ. അഖിലും ഇറങ്ങും. ഹാമര്‍ത്രോയില്‍ പറളി സ്‌കൂളിലെ ശ്രീവിശ്വവും അലക്‌സ് ജോസഫവും പ്രതീക്ഷയിലാണ്. ഹൈജമ്പില്‍ ശ്രീകാന്തും ജിത്തുജോണ്‍സണും കേരളത്തിനായി പോരിനിറങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.