കോഴിക്കോട്: അയര്‍ലന്‍ഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന റോബി കീന്‍ അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്‌സുമായി താരം കരാറൊപ്പിടാന്‍ സാധ്യതയുണ്ടെന്ന് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
അയര്‍ലന്‍ഡിന്റെ റെക്കോര്‍ഡ് ഗോള്‍സ്‌കോററായ കീന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും ടോട്ടന്‍ഹാമിനായും കളിച്ചിട്ടുണ്ട്. നിലവില്‍ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാത്ത റോബി കീൻ മേജര്‍ ലീഗ് സോക്കറിലാണ് അവസാനം കളിച്ചത്.
















