Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആറന്മുളയിലും മെത്രാന്‍ കായലിലും നെല്ലുകൊയ്യുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:36 am IST
inVicharam

മെത്രാന്‍ കായല്‍

കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് സഭയില്‍ വളരെ വിചിത്രമായ ഒരു പരിഹാസം കേള്‍ക്കുകയുണ്ടായി. ‘നമ്മുടെ ചില മന്ത്രിമാര്‍ എവിടെയെങ്കിലും ഒരു വിമാനത്താവളം കണ്ടാല്‍ ഉടനെ അവിടെ നെല്‍വിത്ത് വിതയ്‌ക്കുന്ന ഒരുതരം മാനസികരോഗമുള്ളവരാണ്’ എന്നായിരുന്നു അത്. ലീഗിന്റെ എംഎല്‍എ ഉമ്മര്‍ ആണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. എവിടെയൊക്കെ കൃഷിയോഗ്യമായ നിലങ്ങള്‍ തരിശിട്ടിട്ടുണ്ടോ അവിടെയെല്ലാം കൃഷിയിറക്കുക എന്നത് മാനസികരോഗമല്ല, നമ്മുടെ മണ്ണും ജലവും പരിസ്ഥിതിയും തിരികെ പിടിക്കുന്നതിനും മനുഷ്യരാശിയുടെ നാശം തടയുന്നതിനുമുള്ള ശ്രമമാണ്.

ഒരു പുല്‍ക്കൊടിത്തുമ്പുപോലും ഇനി കിളിര്‍ക്കില്ലെന്ന് കരുതിയിരുന്ന ആറന്മുളയില്‍ ഇപ്പോള്‍ കൊയ്‌ത്ത് നടക്കുകയാണ്. ഒരിക്കലും കൃഷി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കപ്പെട്ട മെത്രാന്‍ കായലില്‍ കതിരണിഞ്ഞ് നില്‍ക്കുന്നു.

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയുമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ തേടി ഒരുപാട് ദൂരേക്കൊന്നും പോകേണ്ടതില്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ 60 ശതമാനത്തോളമാണ് കുറവുണ്ടായത്. മഴയുടെ കുറവ് ഈ വര്‍ഷം വരള്‍ച്ചയ്‌ക്കും രൂക്ഷമായ ജലക്ഷാമത്തിനും കാരണമായി. ഒരു വര്‍ഷം മഴ കുറഞ്ഞാലും ഇത്രമാത്രം പ്രതിസന്ധി നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാറില്ലായിരുന്നു.

പ്രതിവര്‍ഷം ശരാശരി 3400 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന, 44 നദികള്‍ ഒഴുകുന്ന നമ്മുടെ കേരളത്തിന് ഒരു വര്‍ഷം മഴ അല്‍പ്പം കുറഞ്ഞാലും അതിന്റെ ആഘാതം താങ്ങാനുള്ള കരുത്തുണ്ടായിരുന്നു ഒരു കാലത്ത്. ലക്ഷക്കണക്കിന് പൊതു-സ്വകാര്യ കുളങ്ങളും തണ്ണീര്‍ത്തടങ്ങളും കായലുകളും കിണറുകളും തോടുകളും നീര്‍ച്ചാലുകളുംകൊണ്ട് സമൃദ്ധമായിരുന്നു കേരളം. വിശാലമായ നെല്‍പ്പാടങ്ങളാല്‍ സുന്ദരമായിരുന്നു നമ്മുടെ നാട്. നെല്‍വയലുകളില്‍ നടന്നിരുന്നത് കൃഷി മാത്രമായിരുന്നില്ല.

ജലം സംഭരിക്കുന്നതിനും സംരക്ഷിക്കുന്നതിനുള്ള സ്വാഭാവികവും പ്രകൃതിദത്തവുമായ റിസര്‍വ്വോയറുകളായിരുന്നു നെല്‍വയലുകള്‍. തോടുകളും പുഴകളും നീര്‍ച്ചാലുകളും ഉപരിതല ജലസ്രോതസ്സുകള്‍ മാത്രമല്ല. അവ ഭൂഗര്‍ഭ ജലവിതാനത്തിന്റെ റീച്ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ കൂടിയാണ്. എന്നാല്‍ കാലം പുരോഗമിച്ചതോടെ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ മാറ്റം വരികയും ജലസമൃദ്ധിയില്‍ നാം മതിമറക്കുകയും ചെയ്തു. സ്വര്‍ണത്തേക്കാളും മറ്റു ഖനിജങ്ങളേക്കാളും വിലമതിപ്പുള്ള ശുദ്ധജലം യാതൊരു തത്വദീക്ഷയുമില്ലാതെ ധൂര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ പ്രകൃതിയുടെ സ്വാഭാവികതാളത്തിന് ഭംഗം സംഭവിച്ചു. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുകയും തോടുകള്‍ മൂടിക്കളയുകയും ജലാശയങ്ങള്‍ മലിനമാക്കുകയും ചെയ്യുന്നതില്‍ മലയാളി ഇപ്പോള്‍ യാതൊരു മടിയും കാണിക്കുന്നില്ല. കിണറുകളും കുളങ്ങളും തോടുകളുമെല്ലാം നമ്മുടെ മാലിന്യങ്ങള്‍ കൊണ്ടുതള്ളാനുള്ള ഇടങ്ങളായി.

നെല്‍കൃഷി ചെയ്യുന്നതും നെല്ല് ഉല്‍പ്പാദിപ്പിക്കുന്നതും ഒരു മൂന്നാംകിട പരിപാടിയായി കാണുന്ന രീതി ഇന്നുണ്ട്. പുതിയ തലമുറയെ കൃഷിയുടെ മഹത്വം പഠിപ്പിക്കുന്നത് എന്തോ മഹാപരാധമായും അശ്ലീലമായുമാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. പുതിയ തലമുറ കൃഷിയും കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളും അറിയാത്തവരായി വളര്‍ന്നുവരുന്നു. മണ്ണിന്റെ മണവും അധ്വാനത്തിന്റെ മഹത്വവും പുതിയ തലമുറയ്‌ക്ക് പകര്‍ന്നുനല്‍കുന്നതില്‍ നമ്മള്‍ കുറ്റകരമായ വീഴ്ചവരുത്തുകയാണ്. പാല്‍ കുടിക്കാന്‍ പശുവിനെ വളര്‍ത്തേണ്ടെന്നും ചോറുണ്ണുന്നതിന് നെല്ല് കൃഷി ചെയ്യേണ്ട കാര്യമില്ലെന്നും കറിയുണ്ടാക്കാന്‍ പച്ചക്കറി കൃഷി ചെയ്യണമെന്നില്ലെന്നുമുള്ള തലതിരിഞ്ഞ തത്വങ്ങളാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.

ഒരിഞ്ചുപോലും നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. വയലുകളെല്ലാം നികത്തണമെന്നതും കുളങ്ങളും ജലാശയങ്ങളും ഇല്ലാതാക്കി കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കണമെന്നതും മലയാളിയുടെ അന്തസ്സിന്റെ പ്രശ്‌നമായിട്ടാണ് ഇന്ന് മാറിയിരിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തീരെ ചെറിയ സമയപരിധിക്കകം തന്നെ ഏഴായിരത്തില്‍ അധികം ഏക്കര്‍ സ്ഥലത്ത് പുതുതായി കൃഷിയിറക്കുന്നതിന് സാധിച്ചു. 2752 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി നടപ്പാക്കി. 2900 ഹെക്ടര്‍ കൃഷിയോഗ്യമായ തരിശുനിലങ്ങള്‍ വീണ്ടും കതിരണിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായി. ഈ സ്ഥലങ്ങളില്‍ പലയിടത്തും ഇപ്പോള്‍ കൊയ്‌ത്ത് നടക്കുകയാണ്. അക്കൂട്ടത്തില്‍പ്പെടുന്നതാണ് ഇപ്പോള്‍ കൊയ്‌ത്തുനടക്കുന്ന ആറന്മുളയും റാണി-മെത്രാന്‍ കായലുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍. നെല്‍വയലുകളും ജലാശയങ്ങളും നശിപ്പിക്കുന്ന പ്രകൃതിവിരുദ്ധ നിലപാടുകള്‍ ആരുടെ ഭാഗത്തുനിന്നായാലും അത് വകവെച്ചുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരോ കൃഷി വകുപ്പോ തയ്യാറല്ല എന്ന കാര്യം വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ദിശയിലുള്ള ഇടപെടലുകളുടെ ഭാഗമായാണ് ഈ വര്‍ഷം സംസ്ഥാന നെല്‍വര്‍ഷമായി പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട നവകേരള മിഷന്റെ പ്രധാനപ്പെട്ട ഒരുഭാഗം ഹരിതകേരളം മിഷന്‍ ആണ്. മാലിന്യസംസ്‌കരണവും, ജലാശയങ്ങളുടെയും നെല്‍വയലുകളുടെയും മണ്ണിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണവും ഹരിതകേരളം മിഷന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളാണ്. നിരവധി പദ്ധതികളാണ് ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്നത്. ഇനിയും പരിസ്ഥിതിയോടും മണ്ണിനോടും ജലത്തോടും നെല്‍വയലുകളോടുമുള്ള അവഗണന തുടരാനാവില്ല. ജലാശയങ്ങള്‍ മലിനമാക്കാതെ കാത്തുസൂക്ഷിക്കുന്നതിനും, നെല്‍വയലുകള്‍ നികത്തപ്പെടാതെയും, ജലാശയങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ വ്യാപകമായി ഉണ്ടാകേണ്ടത് കാലം ആവശ്യപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തനം തന്നെയാണ്.

കൃഷിയോഗ്യമായ തരിശുനിലങ്ങള്‍ മുഴുവനും ജനകീയകൂട്ടായ്‌മകളിലൂടെ കൃഷിയോഗ്യമാക്കിയും, കരനെല്‍കൃഷി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചും ഭക്ഷ്യസ്വയംപര്യാപ്തത എന്ന മഹത്തായ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രയത്‌നിക്കാം. ശുദ്ധമായ മണ്ണും നിര്‍മലമായ വെള്ളവും മലിനമാകാത്ത വായുവും സുരക്ഷിത ഭക്ഷണവും വരുംതലമുറകള്‍ക്കുകൂടി കാത്തുവെയ്‌ക്കാം. കൂട്ടായ്‌മയുടെ പുതിയ താളം ഉയരുമ്പോള്‍, വിസ്മൃതിയില്‍ ആണ്ടുപോകുമായിരുന്ന നമ്മുടെ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയുകയാണ്. കതിരണിഞ്ഞുനില്‍ക്കുന്ന പാടശേഖരങ്ങള്‍ നമുക്ക് ഒരു ഉറപ്പ് നല്‍കുന്നുണ്ട്; പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നാം ഒരിക്കലും തോറ്റുപോകില്ല എന്ന ഉറപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.