Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരിച്ചുനന്നാവാന്‍ ശ്രമിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 04:02 am IST
in Vicharam

ഒരു ഭരണം എങ്ങനെയാവരുത് എന്നതിന് ഏറ്റവും നല്ല മാതൃകയായിചൂണ്ടിക്കാണിക്കാവുന്നതാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് പ്രാഥമിക തിരിച്ചറിവുപോലും ഈ സര്‍ക്കാറിനില്ല എന്നതാണ് വാസ്തവം. കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരിക്കുന്നത് വിജിലന്‍സ്‌രാജിലേക്കാണോ യാത്രയെന്നാണ്.

ബഹുമാന്യ നീതിപീഠത്തിനുപോലും അത്തരമൊരു നിരീക്ഷണത്തിലേക്ക് പോകേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിലും പാര്‍ട്ടി സ്റ്റാമ്പിങ് വേണമെന്ന നിലയിലേക്ക് സിപിഎമ്മും അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മുഖ്യമന്ത്രിയും തയ്യാറാവുന്നതോടെ കേരളത്തിലെ ഭരണം ആഭാസനാടകമായിത്തീര്‍ന്നിരിക്കുകയാണ്.

നേരെചൊവ്വെ ജനങ്ങളെ സേവിക്കാന്‍ അറിയാത്തതുകൊണ്ടാണ് ഇവിടെ വിജിലന്‍സ് കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളുടെ സാധുതയത്രയും വിജിലന്‍സ് പരിശോധിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ഒരു സര്‍ക്കാറിന്റെ ആവശ്യം പോലും ഇല്ലാതാവും. അതിന്റെ സൂചനയാണ് അടുത്തിടെ വിജിലന്‍സിന്റെ ചില നിര്‍ദ്ദേശങ്ങളും ഉത്തരവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു.

ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?  ഇവിടത്തെ സര്‍ക്കാരിന് ആരോടാണ് ഉത്തരവാദിത്തം? ഭരിക്കുക എന്ന സാങ്കേതികമായ കാര്യത്തിനപ്പുറം ജനങ്ങളുടെ വിചാര വികാരങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് മുന്നോട്ടുപോകാനുമാണ് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ തയ്യാറാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവിടെ അങ്ങനെയല്ല സംഭവിക്കുന്നത്.

ഹൈക്കോടതി, ഭരണത്തിന്റെ സാങ്കേതികയിലേക്ക് വിരല്‍ചൂണ്ടിയെങ്കില്‍ മറ്റ് മേഖലകളിലെ സ്ഥിതി അതിലും ദയനീയമാണ്. കേരളം മൊത്തത്തില്‍ ഒരു ക്വട്ടേഷന്‍രാജ് സംസ്ഥാനമായി തീര്‍ന്നിരിക്കുകയാണ്. എവിടെയും എന്തും എപ്പോഴും സംഭവിക്കാമെന്ന ഭീതിയുടെ കരിനിഴലാണ് എങ്ങും. ആര് ആരോട് സഹായം അഭ്യര്‍ത്ഥിക്കുമെന്നറിയാതെ പൗരന്മാര്‍ നിസ്സഹായരാവുന്നു.

ഓരോ വീട്ടിലും ഒരു വിധവയുണ്ടാകണമെന്ന വാശിയോടെയാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. എവിടെയും തങ്ങള്‍ക്കുമാത്രം എന്തും ചെയ്യാനുള്ള അവകാശം കിട്ടിയ തരത്തിലാണ് പെരുമാറ്റം. അതുകൊണ്ടുതന്നെ ഗുണ്ടകളുടെയും പാര്‍ട്ടിക്കാരുടെയും ഹുങ്കില്‍ സംസ്ഥാനം വീര്‍പ്പുമുട്ടുന്നു. ഏതു മാടമ്പിക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നു. അത്തരക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വസജ്ജമായി നില്‍ക്കുന്നു.

അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനകീയ പിന്തുണ നേടി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ദയനീയമായി പരാജയപ്പെടുമ്പോള്‍ ഭരണം വിജിലന്‍സിന് ഏല്‍പ്പിച്ചുകൊടുക്കുകയാണോ എന്ന് ചോദിക്കാനല്ലേ ഹൈക്കോടതിക്കു കഴിയൂ. തെരഞ്ഞെടുപ്പ് സമയത്തെ വര്‍ധിതാവേശം എവിടെപ്പോയി എന്ന് അതിനൊപ്പം ചോദിക്കുന്നത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനാണ്. തനിക്കര്‍ഹതപ്പെട്ടതെന്ന് ജനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി പദം തട്ടിത്തകര്‍ത്തതിന്റെ രോഷം മാത്രമല്ല അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്; സര്‍ക്കാരിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രം കൂടിയാണ്. ഒരുഭാഗത്ത് സ്വന്തം നേതാവും അതിനൊപ്പം ഘടകകക്ഷിയും സ്ഥാനംപിടിച്ചിരിക്കുമ്പോള്‍ മനസ്സാക്ഷിയുണ്ടെങ്കില്‍ സ്വയം വിലയിരുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നണി നേതൃത്വവും തയ്യാറാവണം.

പാര്‍ട്ടിയുടെ പേശീബലം കാണിച്ച് ജനങ്ങളെ നിശ്ശബ്ദരാക്കുന്ന ഇന്നത്തെ സമീപനം മാറിയെങ്കില്‍ മാത്രമേ അതിന് സാധിക്കൂ. മാനുഷികമുഖമുള്ള ഒരു സമീപനം അതിന് ആവശ്യമാണുതാനും. തങ്ങളുടെ കൊള്ളരുതായ്‌മ മറച്ചുവെക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്ന ഇടതു സര്‍ക്കാര്‍ ആദ്യം സ്വയം നന്നാവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തൊട്ടതിനും പിടിച്ചതിനും കേന്ദ്രത്തിനെ കല്ലെറിയും മുന്‍പ് കാര്യങ്ങള്‍ കണ്ണുതുറന്ന് കാണണം. എല്ലാ കാര്യങ്ങൡലും രാഷ്‌ട്രീയനിറം ചേര്‍ക്കുന്ന പാര്‍ട്ടിപ്പദ്ധതി ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഹൈക്കോടതി പറയാതെ പറഞ്ഞുവച്ചതും അതാണ്. ഇന്നത്തെ സംവിധാനത്തിന് ഭരിക്കാന്‍ വശമില്ലെങ്കില്‍ അത് വിജിലന്‍സിന് ഏല്‍പ്പിച്ചുകൊടുത്തേക്കൂ എന്ന്! ഇതില്‍പരം ഒരപമാനം ഒരു സര്‍ക്കാരിനും സംഭവിച്ചിട്ടുണ്ടാവില്ല. കോടതിയുടെ അഭിപ്രായവും ജനവികാരവും ഗുണാത്മകമായെടുത്ത് സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ നന്ന് എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.