Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കയ്യടക്കുക, തകര്‍ക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:58 pm IST
in Vicharam

ഭരണനേതാക്കള്‍ വെറും കള്ളം പ്രചരിപ്പിച്ച്, ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കുന്നു. അവര്‍ക്ക് ബദലായ മറ്റ് രാഷ്‌ട്രീയപാര്‍ട്ടിയാണ് ഈ ശത്രു. കേരളത്തില്‍ അത് സംഘപരിവാര്‍. സാംസ്‌കാരിക ദേശീയതയും ദീനദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ച അഖണ്ഡമാനവീയതയും മുഖമുദ്രയായിട്ടുള്ള സംഘപ്രസ്ഥാനത്തെ കരിതേക്കാന്‍ കള്ളങ്ങള്‍ മെനഞ്ഞെടുക്കുകയാണ് ഇന്നത്തെ കേരളസര്‍ക്കാര്‍. ഈ വൃത്തികെട്ട കുടിലതന്ത്രം നമ്മുടെ സംസ്‌കാരത്തിന് കളങ്കം തന്നെ. ഭരിക്കുന്നവര്‍ ഇങ്ങനെ നാടിന്റെ സ്വത്വത്തെ കരിതേച്ച് കാണിക്കുന്നത് സംസ്‌കാരത്തിന്റെ കടുത്ത ദുരവസ്ഥതന്നെ.

ലോകമെമ്പാടും കൊട്ടിഘോഷിച്ചുനടന്ന് ഇന്നു നാമമാത്രമായി അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മിഥ്യാമോഹമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഇവിടെ പതിയിരിക്കുന്ന അപകടം ഭീമമാണ്. വിദ്യാര്‍ത്ഥിവര്‍ഗ്ഗത്തിന്റെ, പുതുതലമുറയുടെ ആശയലോകത്തില്‍ മാലിന്യം കലര്‍ത്തി അവരുടെ പച്ചജീവനെ അപഹരിക്കുന്നു. കേരളത്തില്‍ മാത്രമല്ല ദല്‍ഹിയിലെ ജെഎന്‍യുവിലും കല്‍ക്കത്തയിലെ ത്രിണമൂലിലും വരെ. ദേശീയതയുടെ സന്മാര്‍ഗ്ഗത്തെ പിന്‍തുടര്‍ന്നുപോന്ന യുവസമൂഹം പ്രലോഭിപ്പിക്കപ്പെടുന്നു.

അട്ടിമറിയിലൂടെയല്ലാത്ത കമ്മ്യൂണിസം വന്നു; വന്നുകഴിഞ്ഞാണ് ഇവിടെ അട്ടിമറി തുടങ്ങിയത്. ജനകീയ ചൈതന്യത്തിന്റെ നിദര്‍ശമായി പുഷ്ടിപ്പെട്ട പ്രസ്ഥാനങ്ങളെ കൈവശപ്പെടുത്തി അവയുടെ വിഭവങ്ങള്‍ വിഴുങ്ങി പാര്‍ട്ടിയെ വളര്‍ത്തുക എന്നതാണ് ഈ അട്ടിമറി നയം. സാഹിത്യരംഗത്ത് മികച്ചസേവനം ചെയ്തുപോന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം (എസ്പിസിഎസ്) ലോകത്തിനു ഒരു മാതൃകയായിരുന്നു. അതിനു ഇന്ന് എന്തുപറ്റി? പാര്‍ട്ടിയുടെ ഉപകരണമായി അത് തകര്‍ന്നു. 1970 മുതല്‍ ഗ്രന്ഥശാലാസംഘത്തെ ലൈബ്രറി കൗണ്‍സില്‍ ആക്കിമാറ്റി. സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ ഉയര്‍ത്തി ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ, ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എന്‍ പണിക്കരെ സ്ഥാനഭ്രഷ്ടനാക്കി തമസ്‌ക്കരിച്ചു. ഗ്രന്ഥശാലാ ഗ്രാന്റ്‌കോടിക്കണക്കിനാക്കി അത് പാര്‍ട്ടിയിലേക്ക് ഒഴുക്കാന്‍ വഴിയൊരുക്കി. സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിപ്പോന്ന സര്‍ക്കാര്‍ വക സ്വയംപര്യാപ്ത സംഘങ്ങളെ പാര്‍ട്ടിയുടെ ഉപകരണമാക്കി മാറ്റി. ഈ സംഘങ്ങള്‍ ആയിരുന്നു കേരളത്തിന്റെ വിവിധരംഗങ്ങളിലുള്ള വളര്‍ച്ചയ്‌ക്ക് കാരണം. ഈ സംഘങ്ങളെ തമസ്‌കരിച്ച് അവയുടെ വിഭവശേഷി കൊയ്‌തെടുക്കാനാണ് അരിവാളുമായി സഖാക്കള്‍ ഇന്ന് വരമ്പില്‍ നിരന്നിരിക്കുന്നത്.

ഇതിന്റെ പ്രത്യാഘാതം സാംസ്‌കാരിക അപചയമാണ്. പച്ചക്കള്ളം പറഞ്ഞ് പ്രചരിപ്പിച്ച്, ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സമാധാനപ്രിയരായ ജനങ്ങളെ അങ്ങോട്ട് ചെന്ന് വെട്ടിക്കൊന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കമ്മ്യൂണിസറ്റ് ഭരണം 1957 മുതല്‍ ഇടക്കിടെ ഉണ്ടായെങ്കിലും നേരത്തെയുള്ള നേതൃത്വം – ഇ.കെ.നയനാര്‍ വരെ- ഇത്രയും നഗ്നമായും ക്രൂമായും അക്രമമാര്‍ഗ്ഗം സ്വീകരിച്ചില്ല. പലപ്പോഴും സാമാന്യമര്യാദ പുലര്‍ത്തി. ഇന്ന് കമ്മ്യൂണിസം ലോകമെമ്പാടും ശിഥിലീഭവിച്ചുകൊണ്ടിരിക്കെ അവസാന പിടിത്തം എന്നോണമാകണം മുന്‍പിന്‍ നോക്കാതെ കള്ളം പ്രചരിപ്പിച്ച് അക്രമം അഴിച്ച് വിടുന്നത്. പാര്‍ട്ടിയെ സജീവമാക്കാനുള്ള തത്രപ്പാട് ആണ് ഈ വധങ്ങള്‍ക്കുപിന്നില്‍.

രാഷ്‌ട്രീയ സ്വയംസേവക സംഘം ഇന്ത്യയുടെ തറവാടാണെന്നും രാഷ്‌ട്രസുരക്ഷയാണ് അവരുടെ ലക്ഷ്യമെന്നുമുള്ള പൊതുവായ ജനവിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി കള്ളക്കഥകള്‍ കെട്ടിയുണ്ടാക്കുന്നു. ഈ നീചവൃത്തിയെ തുറന്നുകാട്ടി ഇന്ത്യയുടെ മനസ്സാക്ഷിയെ ഉണര്‍ത്തുവാന്‍ നമ്മള്‍ ശ്രമിക്കേണ്ട അടിയന്തരഘട്ടം വന്നിരിക്കുന്നു. വിവേകികളായ സുമനസ്സുകള്‍ കള്ളന്മാരില്‍ നിന്നും രാഷ്‌ട്രസംസ്‌കാരത്തെ വീണ്ടെടുക്കാന്‍ തയ്യാറാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

പുതിയ വാര്‍ത്തകള്‍

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.