Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ന് റവന്യൂ ദിനം: പുതിയ ദിശയിലേക്ക് ആത്മവിശ്വാസത്തോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:28 pm IST
inVicharam

ഇപ്പോഴത്തെ കേരള സര്‍ക്കാരും റവന്യൂ വകുപ്പും രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിലെ ഭൂപരിഷ്‌കരണ നടപടികളുടെ തിളക്കമാര്‍ന്ന തുടര്‍ച്ച ഉറപ്പുവരുത്താന്‍ ബാദ്ധ്യസ്ഥരാണ്.

ജനങ്ങളെയും പ്രകൃതിയേയും വിസ്മരിക്കാത്ത സുതാര്യമായ വികസനമാണ് ഇടതു ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ ലക്ഷ്യം. അതിന് അനുസൃതമായ കര്‍മ്മ പരിപാടിയും പ്രവര്‍ത്തന വഴിയുമാണ് പിന്തുടരുക. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസുകൂടി ഇതിനൊപ്പം ലയിക്കുമ്പോള്‍ അസാദ്ധ്യമായതൊന്നുമില്ലെന്നാണ് വിശ്വാസം. ഒമ്പതുമാസത്തെ പ്രവര്‍ത്തനം ഈ വിശ്വാസത്തിന് കൂടുതല്‍ ബലവും നല്‍കുന്നു.

പരാതികളുടെ പ്രളയത്തില്‍ ഭയന്ന് പാതിവഴിയില്‍ഉപേക്ഷിക്കപ്പെട്ട റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. മറ്റു പല കാര്യങ്ങളിലെപോലെ റീസര്‍വ്വെയിലും ഏറെ പിന്നിലായ കാസര്‍കോഡും ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയുമാണ് ആദ്യഘട്ടത്തിലേക്ക് നിശ്ചയിച്ചിട്ടുളളത്. ജനുവരി 26ന് കാസര്‍കോഡ് ജില്ലയില്‍ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഇടുക്കിയിലെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ജനകീയ പങ്കാളിത്തത്തോടെയാണ് റീസര്‍വ്വെ വിഭാവനം ചെയ്തിട്ടുളളത്. ജനങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്നപ്രകിയയാണ് റീസര്‍വ്വെയെന്ന ചിന്ത വിവിധ മാര്‍ഗങ്ങളിലൂടെ വളര്‍ത്തിയെടുത്തും, ജനങ്ങളെ ബോധവത്കരിച്ചും ഉത്സവ പ്രതീതിയില്‍ പൂര്‍ത്തീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ‘ഭൂസാക്ഷരതാ പരിപാടി’ സംഘടിപ്പിക്കാനും ആലോചിക്കുന്നു.

ഭൂ ഉടമസ്ഥാവകാശം സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിക്കുമെന്ന ആശങ്കയാണ് റീസര്‍വ്വേയെന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഭയന്നോടാന്‍ കാരണം. മുന്‍ അനുഭവങ്ങള്‍ ഈ ആശങ്ക ഒരു പരിധിവരെ ശരിവയ്‌ക്കുന്നുമുണ്ട്. എന്നാല്‍, ഈ പുതിയ തുടക്കം അത്തരം ആശങ്കള്‍ക്കിടമില്ലാത്തവിധം നൂതന അനുഭവമാക്കി മാറ്റണമെന്നാണ് എന്റെ ആഗ്രഹം. ഇതിനു ജനങ്ങളുടെ പരിധിയില്ലാത്ത പിന്തുണ പ്രതീക്ഷിക്കുന്നു.

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നാണ് ഗവണ്‍മെന്റ് നയം. അനാവശ്യ കുരുക്കുകള്‍ ഒഴിവാക്കി സുഗമമായ നടപടി ക്രമങ്ങളിലുടെ ഇതുസാദ്ധ്യമാക്കും. ഇടുക്കിയില്‍ð ഇതിനുളള പ്രഥമ ചുവട് വച്ചുകഴിഞ്ഞു. ഏപ്രില്‍ 30നകം പതിനായിരം കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുകയാണ്. 01.01.1977ന് മുമ്പ് വനഭൂമി കൈവശമുണ്ടായിരുന്നവരും തലമുറകളായി കൃഷി ചെയ്തു വരുന്നതുമായ കര്‍ഷകര്‍ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംയുക്ത പരിശോധന നടത്തി സമയബന്ധിതമായി പട്ടയം നല്‍കി കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യം പരിഹരിക്കും.

ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിച്ച് പട്ടയം നല്‍കുന്നതിന് സ്ഥാപിക്കപ്പെട്ട ലാന്റ് ട്രൈബൂണലുകളില്‍കെട്ടിക്കിടക്കുന്ന കേസുകള്‍ ഗവണ്‍മെന്റിന്റെ ആശങ്കയാണ്. കൈവശത്തിലുളള ഭൂമിയുടെ പട്ടയത്തിനായി വര്‍ഷങ്ങളായി ട്രൈബൂണലുകള്‍ കയറിയിറങ്ങുന്ന ഭൂവുടമകളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. ഫയലുകളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതു മൂലം ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തഃസത്ത തന്നെ ചോര്‍ന്നുപോകുന്ന സ്ഥിതിയാണ്. ട്രൈബൂണലുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതില്‍ ഗവണ്‍മെന്റിന് പരിമിതികളുണ്ടെങ്കിലും മനുഷ്യമുഖം നല്‍കി നിയമം വ്യാഖ്യാനിക്കണമെന്ന നിര്‍ബന്ധം ബന്ധപ്പെട്ടവര്‍ക്കുണ്ടായാല്‍ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹൃതമാകും. ട്രൈബൂണലുകള്‍ വില്ലേജുകളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി കേസുകള്‍ തീര്‍പ്പാക്കാനുളള സാദ്ധ്യത ആരായുന്നതാണ്.

പതിച്ചുനല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കും ഇതിനകം തുടക്കമായി. പട്ടികജാതിവര്‍ഗ ക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് വനാവകാശ നിയമം പ്രകാരം 4500 പേര്‍ക്ക് ഭൂമിക്ക് അവകാശമുളളതായി കാണുന്നുണ്ട്. ഇതില്‍ കുറെപേര്‍ക്ക് ഭൂമി ലഭിച്ചു. ബാക്കിയുളളവര്‍ക്ക് വൈകാതെ നല്‍കും.

‘ഭൂരഹിതരില്ലാത്ത കേരളം’ മഹത്തായ ഒരു സ്വപ്‌നമാണ്. പക്ഷെ പ്രായോഗികത ആഴത്തിലുളള വിശകലനത്തിനു വിധേയമാകണം. വാസയോഗ്യമായ ഭൂമിയാണ് ഭൂരഹിതര്‍ക്ക് നല്‍കേണ്ടതെങ്കിലും അനുഭവം മറിച്ചാണ്. എണ്ണം തികയ്‌ക്കുന്നതിനുവേണ്ടി എവിടെയെങ്കിലും ഭൂമി കണ്ടെത്തി നല്‍കുകയായിരുന്നു. തീരദേശത്തു ജനിച്ചുവളര്‍ന്നവര്‍ക്ക് അന്യജില്ലകളിലെ മലമുകളില്‍ð ഭൂമി നല്‍കിയാലുളള അവസ്ഥ ഊഹിക്കാവുന്നതേയുളളൂ. പട്ടയം നല്‍കിയവര്‍ക്ക് ഭൂമി കിട്ടാത്ത അനുഭവവും വിരളമല്ല.

ലക്ഷ്യം തെറ്റിയ ഈ പദ്ധതി ശരിയായ ദിശയിലേക്കും പ്രായോഗിക പൂര്‍ണതയിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം, ഭൂമിക്ക് വിലയേറെയുളള നഗരപ്രദേശങ്ങളില്‍ ഭൂമി കണ്ടെത്തി ഭൂരഹിതഭവന രഹിതര്‍ക്ക് ആശ്വാസമായി ‘വാസ സമുച്ചയങ്ങള്‍’ നിര്‍മ്മിക്കുകയും ഗവണ്‍മെന്റിന്റെ പരിപാടിയാണ്. താമസിക്കാന്‍ ഒരു മേല്‍ക്കൂര എന്നതിനപ്പുറം അന്തേവാസികളുടെ സാമ്പത്തിക വികാസത്തിനും കൂടി അനുഗുണമായ രീതിയില്‍ ഈ സംവിധാനത്തെ പരിവര്‍ത്തനപ്പെടുത്തണം. ഇല്ലെങ്കില്‍ പദ്ധതിയുടെ ഉദ്ദേശ്യം പൂര്‍ണമാകില്ല.

കാലഹരണപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പൊളിച്ചെഴുത്തും മുഖ്യ അജണ്ടയില്‍പ്പെടുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാനുളള തീരുമാനം ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനവും റവന്യൂ ഡിവിഷനുകളുടെ വിഭജനവും അടിയന്തര പ്രാധാന്യത്തോടെ നടത്തണമെന്ന് ആഗ്രഹിക്കുന്നു.

അഴിമതിരഹിത റവന്യൂ ഓഫീസുകള്‍ വെറും സ്വപ്‌നം മാത്രമായി ഇനി തുടരാനാവില്ല. യാഥാര്‍ത്ഥ്യമായേ തീരൂ. ജനങ്ങളുടെ അവകാശമാണത്. അതിനായി ഏതറ്റംവരെയും പോകും. അഴിമതിയെന്നാല്‍കൈക്കുലി മാത്രമാണെന്ന ധാരണ ശരിയല്ല. സന്മാര്‍ഗികതയുടെ വഴിയില്‍ð നിന്നുളള ഏതു വ്യതിചലനവും അഴിമതി തന്നെയാണ്. ആശയ വിനിമയത്തിലെ അപാകതയും വ്യക്തതയില്ലായ്‌മയും ധിക്കാരപൂര്‍ണമായ പെരുമാറ്റവും ധാര്‍ഷ്ട്യവുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നു.

റവന്യൂ വകുപ്പിലെ നവീകരണത്തിനും ശുദ്ധികലശത്തിനും ജീവനക്കാരുടെയും അവരുടെ സംഘടനകളുടെയും സഹകരണം അത്യന്താപേക്ഷിതമാണ്. ഞാനത് പ്രതീക്ഷിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.