Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മഹാരാഷ്‌ട്രയും മോദിക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 03:28 pm IST
inVicharam

മഹാരാഷ്‌ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുന്നു. ആകെയുള്ള 10 കോര്‍പ്പറേഷനുകളില്‍ എട്ടിലും വിജയിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബൃഹല്‍ മുംബൈ കോര്‍പ്പറേഷനിലെ ആകെയുള്ള 227 സീറ്റില്‍ ഒറ്റയ്‌ക്ക് മത്‌സരിച്ച ബിജെപി 82 സീറ്റാണ് നേടിയിരിക്കുന്നത്. ജയിച്ച 14 സ്വതന്ത്രന്മാരില്‍ നാലുപേരുടെ പിന്തുണകൂടി ബിജെപി ഉറപ്പിച്ചതോടെ 84 സീറ്റ് നേടിയ ശിവസേനയുടെ തിളക്കം മങ്ങിയിരിക്കുന്നു. ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് 114 സീറ്റ് വേണമെന്നിരിക്കെ സ്വതന്ത്രന്മാരുടെ പിന്തുണയുള്ള ബിജെപി നിര്‍ണായകമായ മേല്‍ക്കൈ നേടിയിരിക്കുകയുമാണ്. കോണ്‍ഗ്രസ് 31 സീറ്റുകളിലൊതുങ്ങി അപ്രസക്തി തെളിയിച്ചപ്പോള്‍ ശരദ് പവാറിന്റെ എന്‍സിപിക്ക് ഒന്‍പത് സീറ്റുകൊണ്ടും, രാജ് താക്കറെയുടെ എംഎന്‍എസിന് ഏഴ് സീറ്റുകൊണ്ടും തൃപ്തിപ്പെടേണ്ടിവന്നു. ചുരുക്കത്തില്‍ മഹാരാഷ്‌ട്ര ബിജെപിക്കൊപ്പമാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്നു.

മുംബൈയിലെ വിജയം ബിജെപി മറ്റ് കോര്‍പ്പറേഷനുകളിലും ആവര്‍ത്തിച്ചപ്പോള്‍ അവിടങ്ങളില്‍ എതിരാൡകളായ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയുമൊക്കെ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചു. താനെയില്‍ മാത്രമാണ് ശിവസേനക്ക് വ്യക്തമായ വിജയം നേടാനായത്. ഉല്ലാസ്‌നഗര്‍, നാസിക്, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ, സോളാപൂര്‍, അകോല, അമരാവതി, നാഗ്പൂര്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി ഉജ്വല വിജയമാണ് നേടിയിരിക്കുന്നത്.

25 ജില്ലാ പരിഷത്തുകളിേലക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 397 സീറ്റ് നേടി ബിജെപി തന്നെയാണ് ഏറ്റവും മുന്നില്‍. എന്‍സിപിക്ക് 336, കോണ്‍ഗ്രസ് 293, ശിവസേന 259, എംഎന്‍എസ് 147 എന്നിങ്ങനെയാണ് 76 ഇടങ്ങളിലെ ഫലം പുറത്തുവരാനിരിക്കെ സീറ്റുനില. പഞ്ചായത്ത് സമിതികളിലെ 2,990 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും 803 സീറ്റ് നേടി ബിജെപി ജൈത്രയാത്ര തുടരുകയാണ്. 181 സീറ്റിലെ ഫലം പുറത്തുവരാനിരിക്കെയാണിത്. എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന, എംഎന്‍എസ് തുടങ്ങിയ കക്ഷികള്‍ ബഹുദൂരം പിന്നിലാണ്.

സംസ്ഥാന ഭരണത്തിലെ സഖ്യകക്ഷിയായ ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്‌ക്ക് മത്‌സരിക്കാന്‍ ധീരമായ തീരുമാനമെടുത്ത ബിജെപിക്ക് കനത്ത പരാജയം സംഭവിക്കുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍. തങ്ങളെക്കൂടാതെ മുംബൈയില്‍ ബിജെപിക്ക് നിലനില്‍പ്പില്ലെന്ന് ശിവസേനയും പ്രചരിപ്പിച്ചു. ബിജെപി-ശിവസേനാ പോര് കടുപ്പിച്ച് മറ്റ് പാര്‍ട്ടികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചില മാധ്യമങ്ങളും ആവുന്നതൊക്കെ ചെയ്തു.

എന്നാല്‍ ഫലമറിഞ്ഞതോടെ ഇതെല്ലാം വിഫലമായിരിക്കുന്നു. 1966 ല്‍ ബാല്‍ താക്കറെയുടെ ശിവസേന ജന്മംകൊണ്ട മുംബൈയില്‍, രണ്ട് പതിറ്റാണ്ട് താക്കറെമാര്‍ തുടര്‍ച്ചയായി ഭരണം നടത്തിയ തട്ടകത്തില്‍ ‘എതിരാളി’യായ ബിജെപി കണ്ണഞ്ചപ്പിക്കുന്ന വിജയം നേടിയത് സേനാ നേതാവ് ഉദ്ദവ് താക്കറെയ്‌ക്ക് മുഖത്തേറ്റ പ്രഹരമായി. 2012 ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റുണ്ടായിരുന്ന ബിജെപിയാണ് ഒറ്റയടിക്ക് മൂന്നിരട്ടിയോളം സീറ്റ് വര്‍ധിപ്പിച്ചത്. അത്ഭുതകരമായ ഈ വളര്‍ച്ചയ്‌ക്കു മുന്നില്‍ ശിവസേനയുടെ എല്ലാ അവകാശവാദങ്ങളും നിഷ്പ്രഭമായിരിക്കുന്നു.

മഹാരാഷ്‌ട്രയിെല ബിജെപി വിജയം നിരവധി രാഷ്‌ട്രീയ സത്യങ്ങള്‍ക്ക് അടിവരയിടുന്നു. ബംഗാളിലെ തൃണമൂല്‍, ഒറീസയിലെ ബിജെഡി, ബീഹാറിലെ ജെഡിയു, യുപിയിലെ എസ്പിയും

ബിഎസ്പിയും, തമിഴ്‌നാട്ടിലെ എഐഎഡിഎംകെയും ഡിഎംകെയും, കേരളത്തിലെ സിപിഎം എന്നിവപോലെ മഹാരാഷ്‌ട്രയിലെ പ്രാദേശികകക്ഷി മാത്രമാണ് ശിവസേനയും. മഹാരാഷ്‌ട്രയിലെ ഒരേയൊരു ദേശീയകക്ഷി ബിജെപിയാണ്. ജനാധിപത്യമര്യാദയോടെ ഈ സത്യം അംഗീകരിക്കാന്‍ ഉദ്ദവ് താക്കറെയും മറ്റും തയ്യാറാവുകയാണ് വേണ്ടത്. ഉദ്ദവ് എത്ര ശ്രമിച്ചാലും നരേന്ദ്ര മോദിയാവാന്‍ കഴിയില്ല. ബാല്‍ താക്കറെയെന്ന വന്‍മരത്തിന്റെ തണലില്‍ വളര്‍ന്ന്, ഇന്നും അതിന്റെ ശീതളച്ഛായില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് തീയില്‍ കുരുത്ത മോദിയുടെ ശക്തി തിരിച്ചറിയാന്‍ കഴിയാത്തത് സ്വാഭാവികം.

മഹാരാഷ്‌ട്രയിലെ ബിജെപിയുടെ വിജയം ഒറ്റപ്പെട്ടതല്ല. ഡിമോണിറ്റൈസേഷനുശേഷം നടന്ന മധ്യപ്രദേശ്, ഹരിയാന, ചണ്ഢിഗഢ്, ഗോവ, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അലയടിച്ച മോദി തരംഗം തന്നെയാണ് മഹാരാഷ്‌ട്രയിലും ആഞ്ഞടിച്ചിരിക്കുന്നത്. മോദിയുടെ രഥം മുന്നോട്ടുതന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.