Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:03 am IST
inKozhikode

വടകര: ചോമ്പാല്‍ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ ഇരുവിഭാഗം ചേരിതിരിഞ്ഞു ഏറ്റുമുട്ടി. സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ലാത്തിവീശി. ഞായറാഴ്‌ച്ച പള്ളിയങ്കണത്തില്‍ പ്രത്യേകം തെയ്യാറാക്കിയ വേദിയില്‍ നടന്ന തെരെഞ്ഞെടുപ്പാണ് മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവിലുള്ള പള്ളിക്കമ്മിറ്റി നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും, പള്ളി സംരക്ഷണസമിതിക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് നടന്ന ജനറല്‍ബോഡി യോഗത്തിനുശേഷം പാനല്‍ സമര്‍പ്പണത്തിലേക്ക് കടന്നു. എന്നാല്‍ സംരക്ഷണ സമിതി പാനലില്‍ അനുവാദകന്‍, അവതാരകന്‍ എന്നിവരുടെ ഒപ്പും പേരും ഇല്ലെന്നുപറഞ്ഞു ഭാരവാഹികളുടെ ലിസ്റ്റ് തള്ളിയതായി റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ചു. അതിനൊപ്പം ഔദ്യോഗിക വിഭാഗം ഭാരവാഹികള്‍ തെരെഞ്ഞെടുക്കപ്പെട്ടതായുള്ള അറിയിപ്പും വന്നതോടെ ഒരുസംഘം ആളുകള്‍ യോഗവേദിയിലേക്ക് കയറി മൈക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് വേദിയിലേക്ക് കസേരയേറും നടന്നു.

ഇരുപക്ഷവും കയ്യേറ്റം തുടര്‍ന്നതോടെ സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നു. പോലീസ് പള്ളിയങ്കണത്തിലെ തെരെഞ്ഞെടുപ്പുവേദിയില്‍ കയറി ഇരുവിഭാഗക്കാരെയും അടിച്ചോടിച്ചു. പിന്നീട് കുഞ്ഞിപ്പള്ളി ടൗണില്‍ വെച്ചും പോലീസ് തടിച്ചികൂടിയ ജനത്തെ വിരട്ടിയോടിച്ചു. പോലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ മൂന്നുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. റിട്ടേണിങ് ഓഫീസറുടെ സഹായത്തോടെ സമയക്രമംപോലും പാലിക്കാതെ എല്ലാ നിയമവ്യവസ്ഥകളും കാറ്റില്‍പറത്തി ഔദ്യോഗികപക്ഷം പാനല്‍ തള്ളി ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സംരക്ഷണ സമിതി കുറ്റപ്പെടുത്തി. മഹല്‍ നിവാസികളെ പങ്കെടുപ്പിച്ചും, നിയമപരമായും, ഈ തെരഞ്ഞെടുപ്പിനെതിരെ പോരാട്ടം തുടരുമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഭാരവാഹികളുടെ പാനലില്‍ യഥാസമയം ഒപ്പുകള്‍ രേഖപ്പെടുത്താതെ റിട്ടേണിങ് ഓഫിസര്‍ തള്ളിയതിലുള്ള വിദ്വേഷം സംരക്ഷണസമിതിക്കാര്‍ ജനറല്‍ബോഡി യോഗം അലങ്കോലപ്പെടുത്തി അമര്‍ഷം പ്രകടിപ്പിച്ചതായി ഔദ്യോഗിക പക്ഷം ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ മൈക്കടക്കം വലിച്ചെറിഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ഔദ്യോഗിക വിഭാഗം പറഞ്ഞു. കാലത്ത് 8 മണിക്ക് തുടങ്ങിയ ജനറല്‍ബോഡി യോഗം നിയന്ത്രിക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നു. യോഗ സ്ഥലം പൂര്‍ണ്ണമായി സിസിടിവി നിരീക്ഷണത്തിലായിരുന്നു. കുഞ്ഞിപ്പള്ളി പരിപാലനക്കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാകുമെന്നു പോലീസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടി.ജി. ഇസ്മായില്‍ (പ്രസി), ഇര്‍ഫാന്‍ അഹമ്മദ് (ജന.സെക്ര), കെ. അന്‍വര്‍ ഹാജി (ട്രഷറര്‍) തുടങ്ങിയവര്‍ ഭാരവാഹികളായുള്ള കമ്മിറ്റി തെരെഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.