Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

മട്ടാഞ്ചേരി പാലത്തിന്റെ കഥ ബ്രിസ്റ്റോയുടേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:12 am IST
inSpecial Article

ചില കഥകള്‍ പറഞ്ഞാല്‍ ഒരിക്കലും തീരില്ല. കൊടി പിടിച്ചെന്നപോലെ പിന്നാലെ വരും ഒത്തിരി കഥകള്‍. അങ്ങനെ തീരാക്കഥകളുടെ ഒരു ചേരുവ തന്നെയാണ് മട്ടാഞ്ചേരി പാലം. ഹാര്‍ബര്‍ പാലമെന്നും പേരുണ്ട്. തികഞ്ഞ ആത്മാര്‍ഥതയുടേയും കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണം കൊണ്ട് ചരിത്രം ചാലിച്ചെഴുതിയ കഥയാണ് പതിറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന മട്ടാഞ്ചേരി പാലത്തിനു പറയാനുള്ളത്. ആ കഥ പക്ഷേ സര്‍ റോബര്‍ട്ട് ചാള്‍സ് ബ്രിസ്റ്റോയുടെ കൂടി കഥയാണ്. കൊച്ചിയെ സ്‌നേഹിച്ച കായലില്‍ നിന്നും വെല്ലിംഗ്ടണ്‍ ഐലന്റിനെ സൃഷ്ടിച്ച ബ്രിസ്റ്റോ സായിപ്പാണ് ഹാര്‍ബര്‍ പാലത്തിന്റെ എഞ്ചിനിയര്‍.

ഐലന്റിനേയും ഫോര്‍ട്ടുകൊച്ചിയേയും ബന്ധിപ്പിക്കുന്ന മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് 1940ലാണ്. 1943 ഏപ്രില്‍ 13ന് പാലം കമ്മീഷന്‍ ചെയ്തു. ഒരു കലിങ്കു പണിയാന്‍ വര്‍ഷങ്ങളെടുക്കുന്ന നമ്മുടെ നാട്ടില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയക്കൊന്നും വികസിക്കാത്ത കാലത്താണ് ഒന്നിരുട്ടി വെളുക്കും മുന്‍പെന്നപോലെ കേവലം മൂന്നു വര്‍ഷംകൊണ്ട് ബ്രിസ്റ്റോ സായിപ്പ് പാലം ജനത്തിനു തുറന്നുകൊടുത്തത്. അദ്ദേഹത്തിന്റെ കഴിവും ബുദ്ധിശക്തിയും സാങ്കേതിക മികവും ചേര്‍ന്ന എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിന്റെ വന്‍ മാതൃകയാണ് ഇപ്പാലം. അതിലും വലുതായിരുന്നു ബ്രിസ്റ്റോയുടെ ഇന്നര്‍ എഞ്ചിനിയറിംഗ്. അതായത് കൊച്ചിയോടുള്ള അതിരറ്റ സ്‌നേഹവും ആത്മ സമര്‍പ്പണവും എന്ന ഇന്നര്‍ എഞ്ചിനിയറിംഗ്.

വലിയ പ്രത്യേകതയുള്ളതാണ് ഹാര്‍ബര്‍ പാലം. സ്പ്രിംഗ് ആക്ഷനുള്ളതുകൊണ്ട് എത്ര വലിയ ഭാരവും താങ്ങും. പാലത്തിന്റെ നടുക്ക് വലിയൊരു ഭാഗം മുകളിലേക്കു വലിച്ചെടുത്ത് മണ്ണുമാന്തി കപ്പലിനും മറ്റും കടന്നു പോകാനുള്ള സൗകര്യം ഉള്ള തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഇരുമ്പും മരവും കൊണ്ടു നിര്‍മിച്ച പാലത്തിന് 16 സ്പാനുകളുണ്ട്. വേമ്പനാട്ടു കായലിനു കുറുകെയുള്ള പാലം വൈദഗ്ധ്യം കൊണ്ട് അന്നു ഇന്ത്യയില്‍ തന്നെ വേറിട്ടതായിരുന്നു.

പാലം പൂര്‍ത്തിയായിട്ടും അതിലൂടെ സഞ്ചരിക്കാനും മറ്റും ആളുകള്‍ക്കു പേടിയായിരുന്നു. ആ പേടി തീര്‍ക്കേണ്ടിയും വന്നു ബ്രിസ്റ്റോക്ക്. ടണ്‍ കണക്കിനു ഭാരം കേറ്റിവെച്ച് പാലത്തിനു തൊട്ടു കീഴെ ബോട്ടില്‍ ബ്രിസ്റ്റോയും ഭാര്യയും ഇരുന്നു. പാലം ഇടിഞ്ഞു വീഴുമെങ്കില്‍ തങ്ങളുടെ തലയില്‍ തന്നെ വീഴട്ടെ. ഒന്നും സംഭവിച്ചിച്ചില്ല. അങ്ങനെയാണ് സഞ്ചാരം തുടങ്ങിയത്.

ഹാര്‍ബര്‍ പാലത്തിനു സമാന്തരമായി കുറച്ചകലെയായി മറ്റൊരു പാലം-ബിഒടി പാലം തീര്‍ത്തിട്ടുണ്ട്. ഇതിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ ഹാര്‍ബര്‍ പാലത്തിലൂടെ കടത്തി വിടുന്നുണ്ട്. കുറെക്കാലം ഇൗ പാലം കൊച്ചിന്‍ പോര്‍ട്ടിന്റെ അധീനതയിലായിരുന്നു. പിന്നീട് പിഡബ്‌ളുഡി ഏറ്റെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.