Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഖൈബര്‍ മനഃസ്ഥിതി മാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:02 am IST
in Vicharam

ആക്രമണകാരികളും കൊള്ളക്കാരുമായവര്‍ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുവരാനും, കൂട്ടക്കൊലകള്‍ നടത്തിയും നഗരങ്ങള്‍ ചുട്ടുചാമ്പലാക്കിയും ശേഖരിച്ച കൊള്ളമുതല്‍ കടത്തിക്കൊണ്ടുപോകാനും ഉപയോഗിച്ച മലമ്പാത മാത്രമല്ല ഖൈബര്‍ചുരം. അതൊരു മാനസികാവസ്ഥകൂടിയാണ്. നിങ്ങള്‍ പുനര്‍ജനിച്ച നാടിനെ വെറുക്കാന്‍ പഠിപ്പിക്കുന്ന, നിങ്ങളുടെ പൂര്‍വികരുടെ ഓര്‍മകള്‍ തുടച്ചുനീക്കാന്‍ പ്രേരിപ്പിക്കുന്ന, മറ്റുള്ളവരെ മതംമാറ്റാന്‍ ഇഷ്ടപ്പെടുന്ന, അതിന് കീഴടങ്ങാത്തവരുടെ ശത്രുക്കളായി മാറ്റുന്ന മാനസികാവസ്ഥയാണത്. അമേരിക്കയിലെ ഇന്ത്യക്കാര്‍ എന്നുവിളിച്ച ആദിമനിവാസികളുടെ മണ്ണിലേക്ക് ഇരച്ചുകയറിയ ആദ്യകാലത്തെ വെള്ളക്കാര്‍ ഇങ്ങനെയുള്ളവരായിരുന്നു. തദ്ദേശ ജനതയെ ക്രിസ്തുമതത്തിലേക്ക് മാറ്റി അവരുടെ സ്വര്‍ണം കൊള്ളയടിക്കുകയെന്ന ദൗത്യത്തെക്കുറിച്ച് കപ്പലോട്ടക്കാരനായ കൊളംബസ് സ്‌പെയിനിലെ രാജാവിനെഴുതിയ കത്തില്‍നിന്നുതന്നെ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാനാവും. നാനൂറ് ദശലക്ഷംപേരെയാണ് അവര്‍ കൂട്ടക്കൊല ചെയ്തത്.

അവശേഷിച്ചവരുടെ ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് കാട്ടിലേക്ക് ആട്ടിപ്പായിച്ചു.

അഹമ്മദ് ഷായെ അബ്ദാലി ഹര്‍മന്ദിര്‍ സാഹെബ് അശുദ്ധമാക്കാനും, ഭക്ത്യാര്‍ ഖില്‍ജിയെപ്പോലുള്ള കടന്നാക്രമണകാരികളെ നളന്ദയും തക്ഷശിലയും തകര്‍ക്കാനും, മഹത്തായ നഗരമായിരുന്ന ഹംപി കൊള്ളയടിക്കാനും പ്രേരിപ്പിച്ചത് ഖൈബര്‍ മനഃസ്ഥിതിയാണ്. വിശിഷ്ടഗ്രന്ഥങ്ങള്‍, ഗ്രന്ഥശാലകള്‍, കമനീയമായി നിര്‍മിച്ച ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും, പ്രതിഭാശാലികളായ കരകൗശലവേലക്കാര്‍ ഒന്നും സംരക്ഷിക്കപ്പെട്ടില്ല. അവര്‍ ഗ്രന്ഥശാല കത്തിക്കുന്നവരും ചരിത്രം തുടച്ചുനീക്കുന്നവരുമായിരുന്നു. മതംമാറ്റപ്പെട്ടവരുടെ ഭൂതകാലത്തിന്റെ എല്ലാ അടയാളങ്ങളും മാറ്റിമറിക്കാനും തുടച്ചുനീക്കാനും അവര്‍ ആഗ്രഹിച്ചു. മതമാറിയവരാകട്ടെ സ്വന്തം പൈതൃകത്തെയും പാരമ്പര്യത്തെയും പൂര്‍വികരെയും വെറുക്കാനും തുടങ്ങി.

സാരേ ജഹാംസേ അച്ഛാ എന്ന ഗാനമെഴുതുകയും പിന്നീട് പാക്കിസ്ഥാന്‍ പക്ഷപാതിയാവുകയും ചെയ്ത മുഹമ്മദ് ഇക്ബാലും കശ്മീരിലെ ഷെയ്ഖ് അബ്ദുള്ളയും ഹിന്ദു ബ്രാഹ്മണരുടെ മക്കളായിരുന്നു. ഇവരാണ് മാതൃരാജ്യം വിഭജിക്കുന്നവര്‍ക്കൊപ്പം നിന്നത്. കശ്മീര്‍ താഴ്‌വരയിലെ ഇപ്പോഴത്തെ കല്ലേറുകാരും വിഘടനവാദികളും, ഭട്ടുകളും കൗളുമാരും റൈനകളുമാണല്ലോ. എല്ലാവരും ഹിന്ദുബ്രാഹ്മണരുടെ മക്കള്‍. പക്ഷെ അടുത്തിടെയോ ചില നൂറ്റാണ്ടുകള്‍ക്കു മുന്‍പോ മതംമാറ്റപ്പെട്ടവര്‍. ഇവരാരും പിതാമഹന്മാരെ ഓര്‍മിക്കാനോ ഹിന്ദുക്കളായി തുടരുന്ന തങ്ങളുടെ രക്തബന്ധമുള്ള സഹോദരങ്ങളോട് ദയകാണിക്കാനോ ആഗ്രഹിക്കുന്നില്ല.

നിങ്ങള്‍ താഴ്‌വരയിലെ ഏത് നഗരത്തില്‍ ചെന്നാലും ഖൈബര്‍ സിമന്റിന്റെ വ്യാപകമായ ചുവരെഴുത്തുകളും പരസ്യങ്ങളും കാണാം. എന്തുകൊണ്ടാണ് അതിന്റെ ഉടമസ്ഥനായ ചെറുപ്പക്കാരന് അധിനിവേശ സൈന്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു വിദൂരപ്രദേശത്തോട് ഇത്ര ആഭിമുഖ്യം, എന്തുകൊണ്ടാണ് തന്റെ ഉല്‍പ്പന്നത്തിന് ഇതേ പേരിടാന്‍ ഇത്ര താല്‍പ്പര്യം? എന്താണ് ബിയാസ്, ചെനാബ്, ഹരിപര്‍വത് എന്നിങ്ങനെയുള്ള മാതൃരാജ്യവുമായി ബന്ധപ്പെട്ട പേരുകളിടാന്‍ തോന്നാത്തത്? നേരത്തെ പറഞ്ഞ ഖൈബര്‍ മനഃസ്ഥിതിയാണ് ഇതിന് കാരണം.

ഈ മനഃസ്ഥിതിയാണ് സ്വന്തം പൂര്‍വികരുടെ നാട് ആക്രമിച്ച് കൊള്ളയടിച്ച മര്‍ദ്ദകരും പ്രാകൃതരുമായ കടന്നുകയറ്റക്കാരോട് താദാത്മ്യം പ്രാപിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഈ മനഃസ്ഥിതിയുടെ അണുബാധയേല്‍ക്കുമ്പോഴാണ് മാധ്യമങ്ങളും കോളജ്, സര്‍വകലാശാല എന്നിവയിലെ വിദ്യാര്‍ത്ഥി സമൂഹവും മാതൃരാജ്യത്തോടൊപ്പം നില്‍ക്കുകയും അതിനുവേണ്ടി ജീവിക്കുകയും മരിക്കുകയും, ഭരണഘടനയെ പിന്തുടരുകയും ചെയ്യുന്നവര്‍ക്കെതിരാകുന്നതും ഈ നാട്ടില്‍നിന്ന് വേര്‍പെടാന്‍ ആഗ്രഹിക്കുന്നതും.

സിപിഎം ഭരണത്തിന് കീഴില്‍ പതിനൊന്ന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. ദല്‍ഹിയിലെ ഒരു മാധ്യമവും ഇതേക്കുറിച്ച് മിണ്ടിയില്ല. ഇതേ മാധ്യമങ്ങള്‍ തന്നെയാണ് യാതൊരു അടിസ്ഥാനവുമില്ലാതെ പന്‍സാര, ധാബോല്‍ക്കര്‍ എന്നിവരുടെ മരണത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കുപ്രചാരണം കെട്ടഴിച്ചുവിട്ടത്. സത്യം പുറത്തുവന്നപ്പോള്‍ ഹിന്ദു സംഘടനകള്‍ക്കൊന്നും യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. പക്ഷെ ഒരു ഖേദപ്രകടനം നടത്താന്‍പോലും ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തി രാഷ്‌ട്രീയ പാര്‍ട്ടിയെപ്പോലെ പെരുമാറുകയാണ്.

ക്രൈസ്തവസഭകളില്‍നിന്ന് തുറന്ന പിന്തണ ലഭിക്കുന്ന കശ്മീരി വിഘടനവാദികള്‍, ചാവേറുകള്‍, നക്‌സലുകള്‍, മാവോയിസ്റ്റുകള്‍, വടക്കുകിഴക്കന്‍ തീവ്രവാദികള്‍ എന്നിവര്‍ക്കെതിരെയൊന്നും ഈ ഖൈബര്‍ മനഃസ്ഥിതിക്കാര്‍ പ്രതികരിക്കുകയോ എഴുതുകയോ ചെയ്യില്ല. ഇവരുമായി അഭിമുഖം നടത്തുന്നതും, ഇക്കൂട്ടരുടെ ഇന്ത്യാ വിരുദ്ധ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും, വിദ്വേഷപൂര്‍ണവും ദേശവിരുദ്ധവുമായ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും പ്രസംഗങ്ങള്‍ നടത്തുന്നതും സാധാരണ പൗരാവകാശങ്ങളെപ്പോലെ ന്യായീകരിക്കുന്നത് ഖൈബര്‍ മനഃസ്ഥിതിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ അഭിമാനകരമായാണ് കാണുന്നത്.

ഇതുതന്നെയായിരുന്നു നിരവധി നൂറ്റാണ്ടുകളിലെ കടന്നാക്രമണകാരികളുടെ ഭരണത്തിന്‍ കീഴില്‍ ദേശാഭിമാനികളെ ശല്യക്കാരായും ഗുഹാവാസികളായ വിഡ്ഢികളായും മുദ്രകുത്തിയുള്ള കൊളോണിയല്‍ അടിച്ചമര്‍ത്തലും ശിക്ഷിക്കലും. ഭരണകൂട സംവിധാനങ്ങള്‍ മാത്രമല്ല, ആധുനികരെന്ന് തോന്നിച്ച ആംഗലവല്‍ക്കരിക്കപ്പെട്ട വരേണ്യരും തങ്ങളുടെ സ്വന്തം തെറ്റുകള്‍ക്കുപോലും ദേശാഭിമാനികളെ തൊഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തി.

ഇതിനാലാണ് ജെഎന്‍യുവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത സൈനികന്‍ അപമാനിക്കപ്പെട്ടത്. പാക്കിസ്ഥാനികളെ ആദരിക്കുമ്പോഴായിരുന്നു ഇതെന്ന് ഓര്‍ക്കുക. (1999 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ജെഎന്‍യുവില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മുഷായിര സംഭവം) സൈനികവിരുദ്ധരെ പുതുകാല സ്വാതന്ത്ര്യത്തിന്റെ നായകരായി കൊണ്ടാടിയപ്പോള്‍ ബലിദാനിയായ സൈനികന്‍ വാര്‍ത്തയില്‍ ‘കൊല്ലപ്പെട്ട സൈനികന്‍’ മാത്രമായി. ഇപ്പോള്‍ ഒരു സൈനികന്റെ മകള്‍ ഇക്കൂട്ടരെ പിന്തുണക്കുന്ന വിരോധഭാവവും അരങ്ങേറുന്നു. സൈനിക പൈതൃകംപോലും ദേശവിരുദ്ധമായി ഉപയോഗിക്കപ്പെടുകയാണ്.

ഖൈബര്‍ മാധ്യമങ്ങളില്‍ തെമ്മാടികള്‍ ഇരകളായും ദേശാഭിമാനികളായ വിദ്യാര്‍ത്ഥികള്‍ തെമ്മാടികളായും ചിത്രീകരിക്കപ്പെടുകയാണ്. മീഡിയ എഡിറ്റര്‍മാര്‍ ട്വീറ്റുകളിലൂടെ പക്ഷപാതം പ്രകടിപ്പിക്കുന്നു. ദേശാഭിമാന പക്ഷത്തുനില്‍ക്കുന്ന ഒരു വനിത അക്കാരണംകൊണ്ടുതന്നെ അനാദരിക്കപ്പെടുന്നു. ഇടതു കൂട്ടങ്ങളുടെ ആക്രമണത്തെ ചെറുത്ത ദീപ്തി വര്‍മ്മയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും സ്റ്റാലിനിസ്റ്റ് ന്യൂസ് ഡസ്‌കിലിരുന്ന് മതേതര പത്രപ്രവര്‍ത്തകര്‍ വൃത്തികെട്ട കമന്റുകള്‍ നടത്തുകയും ചെയ്യുന്നു. കശ്മിരിലെ തീവ്രവാദവനിതയായ ആസിയ അന്ത്രാബിക്കു മാത്രമേ നായികയാവാന്‍ പാടുള്ളൂ എന്നതാണവസ്ഥ!

ഇതാണ് സ്വന്തം സ്വാധീനം ചുരുങ്ങുകയും കൊത്തളങ്ങള്‍ തകരുകയും ചെയ്യുന്നത് കാണുമ്പോള്‍ ഖൈബര്‍ കയ്യേറ്റക്കാരുടെ അവശേഷിക്കുന്ന ശബ്ദം. അന്യദേശത്തുനിന്നുള്ള ശത്രുക്കള്‍ കവര്‍ന്നെടുത്ത ഇടം വീണ്ടെടുക്കാന്‍ ത്രിവര്‍ണ പതാകയേന്തിയവര്‍ നടത്തുന്ന പോരാട്ടം മുന്നോട്ടുപോവുകതന്നെ വേണം. അന്യമനഃസ്ഥിതിയുടെ ഖൈബര്‍ വകഭേദത്തെ പരാജയപ്പെടുത്താനുള്ള സമയം ഇതുതന്നെയാണ്.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.