Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കുറ്റവാളികളുടെ സ്വന്തം നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:01 am IST
inVicharam

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നത് കേരളത്തിന്റെ ഔദ്യോഗിക അവകാശവാദമാണ്. സസ്യശ്യാമള കോമളമായ ഭൂപ്രദേശവും വിദ്യാസമ്പന്നരായ മനുഷ്യരും ഉന്നതപാരമ്പര്യമുള്ള സംസ്‌കാരവും ഒത്തിണങ്ങിയ കേരളം ദൈവത്തിന്റെ സ്വന്തം നാടാകാന്‍ എന്തുകൊണ്ടും യോഗ്യയാണ്. എന്നാല്‍ അരനൂറ്റാണ്ടായി കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ അര്‍ഹമായ വിശേഷണത്തിനപ്പുറം വിപരീതമായ ആക്ഷേപങ്ങള്‍ക്കാണ് അവകാശിയായിരിക്കുന്നത്.

വിവിധതരം മാഫിയകളുടെയും മയക്കുമരുന്നിന്റെയും താവളമായി കേരളം മാറി. അതിന്റെ ഫലമായി കൊല്ലും കൊലയും കൊള്ളയും പതിവായി. സ്ത്രീ സുരക്ഷയാണെങ്കില്‍ ഊഹിക്കാന്‍പോലും പറ്റാത്ത അപകടാവസ്ഥയിലായി. കുറ്റവാവാളികളെ കല്‍തുറുങ്കിലടയ്‌ക്കുന്നതിനു പകരം താരാട്ടുപാടി താലോലിക്കുന്ന സ്ഥിതിയിലെത്തി. രാഷ്‌ട്രീയ നേതൃത്വം ക്വട്ടേഷന്‍ സംഘങ്ങളും കൂട്ടുകച്ചവടം നടത്തുന്ന സാഹചര്യത്തിലെത്തി. കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം എന്നൊക്കെ പാടിനടന്ന കേരളീയര്‍ക്ക് അതൊക്കെ പക്ഷേ പഴങ്കഥയായി. അഞ്ചുവയസ്സുപോലും തികയാത്ത കുഞ്ഞുങ്ങളും എണ്‍പത് കഴിഞ്ഞ അമ്മൂമ്മമാര്‍ക്കുപോലും ധൈര്യപൂര്‍വ്വം ഉറങ്ങാനോ പുറത്തിറങ്ങാനോ പറ്റാത്ത ചുറ്റുപാടില്‍ കേരളം എത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് അനുദിനം നമ്മള്‍ കേള്‍ക്കുന്നത്. ഇടതുമുന്നണി ഭൂരിപക്ഷം നേടുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ ഭയനാകമായ രീതിയിലാണ് കുറ്റകൃത്യങ്ങള്‍ പെരുകിയത്. കുറ്റവാളികളുടെ സ്വന്തം നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു.

എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മുമ്പൊരു സര്‍ക്കാരിന്റെ കാലത്തും കുറ്റകൃത്യങ്ങളുടെ പെരുപ്പം ഇത്രത്തോളം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലാത്തസ്ഥിതി ഏറെ ചര്‍ച്ചചെയ്തതാണ്. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് കേള്‍ക്കുന്നത്. എട്ടുമാസത്തിനിടെ സംസ്ഥാനത്ത് പതിനെട്ട് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നത് ആരെയും ആത്ഭുതപ്പെടുത്തുന്നതാണ്.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ് എല്ലാ കേസുകളിലും പ്രതികളും വാദികളുമെന്നതോര്‍ക്കണം. പീഡനക്കേസുകള്‍ 1100 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 630 കേസുകളിലും ഇരകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തില്‍ മാത്രം 330 കേസുകള്‍ വര്‍ദ്ധിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവലാള്‍, പിങ്ക് പോലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിര്‍ദദേശപ്രകാരമാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാലും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കാണാനാകും. സിപിഎം അണികളാണ് രാഷ്‌ട്രീയ അക്രമങ്ങള്‍ക്കു മുന്‍കൈ എടുത്തിട്ടുള്ളത്.

പോലീസ് സ്റ്റേഷന്‍ കയറി ആക്രോശങ്ങളും പ്രതികളെ മോചിപ്പിക്കലുമെല്ലാം നിരവധിയായി ഇതിനകം ഉണ്ടായി. ഇത് അവസാനിപ്പിക്കാന്‍ ഭരണ നേതൃത്വമുള്ള കക്ഷിക്ക് താല്‍പര്യമില്ല. മുഖ്യമന്ത്രിയാകട്ടെ അക്രമികള്‍ക്ക് ആവേശം നല്‍കുന്ന പ്രസ്താവനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മൈതാന പ്രസംഗങ്ങളില്‍ മാത്രമല്ല, നിയമസഭാവേദിപോലും അതിനായി ദുരുപയോഗം ചെയ്യുന്നു. തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ സിപിഎം ആക്രമിച്ച സംഭവങ്ങളാണ്.

ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ നിഷ്പ്രയാസം സാധിക്കുമെന്ന രീതിയിലാണു മുഖ്യമന്ത്രിയുടെ പ്രസ്താവന. ‘രണ്ടുകാലുമില്ലാത്തവന്‍ തൊഴിക്കുമെന്നു’ പറയുംപോലുള്ള ഭീഷണിയാണ് ആര്‍എസ്എസുകാരില്‍ നിന്ന് ഉണ്ടാകുന്നതത്രെ. ആര്‍എസ്എസ് ആരെയും ഭീഷണിപ്പെടുത്തുന്നില്ല. ആര്‍എസ്എസ് ഇപ്പോള്‍ സിപിഎമ്മിനു ഭീഷണിയാകുന്നുണ്ടെങ്കില്‍ അത് ആര്‍എസ്എസിന്റെ കുഴപ്പം കൊണ്ടല്ല. നവതി കഴിഞ്ഞ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ന് വെന്റിലേറ്ററിലാണു കിടക്കുന്നത്. ഈ അവസ്ഥയില്‍ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല.

ആര്‍എസ്എസിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്നാണ് സിപിഎം പറയുന്നത്. ഒറ്റക്കെട്ടായാലും ഒറ്റക്കുവന്നാലും ആര്‍എസ്എസിനെ ആശയപരമായി നേരിട്ട് ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കോ സഹയാത്രികര്‍ക്കോ കഴിയില്ലെന്ന് പലവട്ടം തെളിഞ്ഞതാണ്. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ്. അത് ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍ ആര്‍എസ്എസിനെ വിളിക്കുന്ന കാലം വിദൂരത്തല്ലെന്നു പിണറായി വിജയന്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.