Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മരണ പാഠങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 03:52 pm IST
in Special Article

ജി.ശങ്കരക്കുറുപ്പിന്റെ ഒരു പഴയ കവിതയുണ്ട്, ഇന്നു ഞാന്‍ നാളെ നീ.പ്രമേയ ഗൗരവംകൊണ്ട് അതു പക്ഷേ എക്കാലത്തേയും കവിതയാണ്.ഇന്നു എന്റേതാണെങ്കില്‍ നാളെ നിന്റേതാണ് മരണമെന്ന താഥാര്‍ഥ്യമാണ് ഈ കവിത പങ്കുവെക്കുന്നത്.മരണവും ജീവിതവുമായുള്ള ചിറകുകളുമായി ആയുസിന്റെ പറക്കലാണത്.

മലയാളത്തില്‍ ഇന്നുവരെ മരണത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും സജീവവും ദാര്‍ശനികവുമായ കവിതയാണിത്.ജീവിതത്തിനും മരണത്തിനുമിടയിലെ നമ്മളെന്ന അരനാഴികനേരത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും വിചാരപ്പെടും എന്നതാണ് ഇക്കവിത വായിച്ചശേഷം നമുക്കുണ്ടാകുന്ന പരിണതി.

കഴിഞ്ഞ ദിവസം ഒരു മരണത്തില്‍ സംബന്ധിച്ചിരുന്നു.നന്നേ പ്രായമെത്തി മരിച്ച ഒരു സാധാരണക്കാരി.ആയിരക്കണക്കിനാളുകളാണ് വന്നുപോയത്.മാറാരോഗം ബാധിച്ച് ഒന്നു നടക്കാന്‍പോലും കഴിയാത്ത തൊണ്ണൂറെത്തിയവര്‍പോലും ഒരു നോക്കു കാണാന്‍ വരുന്നതു കണ്ടു.ഇതു മരണത്തില്‍ മാത്രം കാണുന്ന കാഴ്ചയാണ്.നാളെ താനും ഇങ്ങനെയാണെന്നു കരുതിക്കൊണ്ടു മാത്രമല്ല,അതൊരു സ്വാഭാവിക മാനുഷികതയാണ്.

ജീവിതത്തെപ്പിടിച്ച് മരണത്തെ തിരുത്താനാവില്ല.പക്ഷേ മരണത്തെ കണ്ട് ജീവിതത്തെ തിരുത്താനാവും.മനുഷ്യനെ ഏറ്റവും കൂടുതല്‍ ഒന്നിപ്പിക്കുന്നത് മരണമാണെന്നു തോന്നുന്നു.വിളിക്കാതെ മരണം കാണാന്‍ വരും. അതിനു ക്ഷണിക്കേണ്ട.അവസാനമൊന്നു കാണാന്‍ എന്നാണ് അതിനു പറയുക.ശാശ്വതമായ സത്യം അതാണെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം.മരണം ഒരാളെ ഇല്ലാതാക്കുകയാണ്.അറിയാത്ത ഒരു ലോകത്തിലേക്ക് എല്ലാവരും കൂടി മരിച്ചയാളെ പറഞ്ഞയക്കുന്നു.

പിന്നെ ഓര്‍മ്മയില്‍. ഓര്‍മ്മയില്‍ നിന്നു തന്നെ വിട്ടുപോകാം.അങ്ങനെ പോകാത്തവരുണ്ട്.ചിലര്‍ മരണത്തിനു ശേഷമാണ് കൂടുതല്‍ ജീവിക്കുന്നത്.അവര്‍ ജനത്തിനു വേണ്ടി ജീവിച്ചവരാകും.നമ്മള്‍ കുടുംബത്തിനുവേണ്ടി ജീവിക്കുമ്പോള്‍ ഇത്തരക്കാര്‍ സമൂഹത്തിനു വേണ്ടിയാകും ജീവിക്കുക.ഇവരാണ് മഹാന്മാര്‍.ഇവരെ ചിരഞ്ജീവികളെന്നു നാം ആദരവോടെ വിളിക്കുന്നു.ഇവര്‍ ഇങ്ങനെ മരണത്തെപ്പോലും ജയിക്കുന്നു.ഇങ്ങനെയുളളവരാണ് ലോകം മാറ്റിത്തീര്‍ക്കുന്നത്.

എല്ലാവര്‍ക്കും മഹാന്മാരാകാനാവില്ല.അതൊക്കെ അപൂര്‍വ ജന്മങ്ങളാണ്.അല്ലെങ്കില്‍ തന്നെ മഹാന്മാരായിത്തീരാന്‍ വേണ്ടി മാത്രം ആരും ജീവിക്കാറില്ല.അതു സംഭവിക്കുകയാണ് ചെയ്യുന്നത്.ത്യാഗത്തിന്റെയും സഹനത്തിന്റെയും കര്‍മ്മത്തിലൂടെ.ഓരോ മരണവും കുറഞ്ഞ പക്ഷം മനുഷ്യാ നീ അഹങ്കരിക്കരുതെന്ന മഹാ സത്യം വിളിച്ചു പറയുകയാണ്.മരണത്തില്‍ മാത്രം അവസാനിക്കേണ്ടതല്ല അത്തരം അഹങ്കാരം.അതിനു മുന്‍പേ അവസാനിച്ച് ജീവിതത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള പാഠങ്ങളാണത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.