മുംബൈ : ഗണപതി ഭഗവാന്റെ അനുഗ്രഹം നേടി നടൻ പൃഥ്വിരാജ് സുകുമാരന്റെ ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . 50 കോടി ബജറ്റിൽ ഒരുക്കിയ പുതിയ ചിത്രം ‘ദായ്റ’ റിലീസായി നാലുദിവസം പിന്നിട്ടപ്പോൾ 4.69 കോടി മാത്രമേ നേടാനായിട്ടുള്ളൂ . ചിത്രം വൻ ദുരന്തമായി മാറുന്നതിനിടെയാണ് പൃഥ്വി ലാൽബാഗ്ച രാജ പന്തലിൽ വിനായകന് മുന്നിലേയ്‌ക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് യുവരാജ് ഗോകുൽ എഴുതിയ പോസ്റ്റും വലിയ ശ്രദ്ധനേടുകയാണ്. ‘കാര്യമായി എന്തോ പറ്റിയിട്ടുണ്ട്…. സംസര്‍ഗ്ഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു….’ എന്നാണ് യുവരാജ് കുറിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വി രാജിന്റെ രീതികളിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട പാറ്റകൾക്ക് പിന്തുണയുമായി മലയാള താരങ്ങളായ ടോവിനോ, പാർവതി, വിസ്മയ എന്നിവർ രംഗത്തെത്തിയിട്ടും ഒരക്ഷരം പോലും ഇവരെ അനുകൂലിക്കാൻ പൃഥ്വിരാജ് എത്തിയില്ല .മുൻപ് സി എ എ വിരുദ്ധ പ്രതിഷേധമെന്ന പേരിൽ കലാപം നടന്നപ്പോഴും ഫോട്ടോ പങ്കുവച്ചാണ് പൃഥ്വിരാജ് പ്രതികരണം അറിയിച്ചത്. വിപ്ലവം എപ്പോഴും സ്വദേശീയമായി തന്നെയാണ് ഉണ്ടാകുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാൽ പാറ്റകളെ പിന്തുണയ്‌ക്കാതിരുന്നപ്പോൾ തന്നെ ഇടത് ഇസ്ലാമിസ്റ്റ് സംഘങ്ങൾ രോഷപ്രകടനം നടത്തിയിരുന്നു.
പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ സിനിമയായ ‘ഐ നോബഡി” എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെ ജിഹാദി ചാനലുകള്‍ ആഘോഷിച്ചത് വാർത്തയായിരുന്നു. ജിഹാദി ദൗത്യങ്ങളെ പിന്തുണച്ചയാളാണ് പൃഥ്വിരാജ്. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയ വാര്യന്‍ കുന്നന്‍ എന്ന കഥാപാത്രത്തെ വെള്ളപൂശാനുള്ള ആഷിക് അബുവിന്റെ ദൗത്യത്തിന് കൂട്ട് നിന്ന് ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നയാളാണ് പൃഥ്വിരാജ്. എന്നിട്ടും സിനിമ പരാജയമായതോടെ പൃഥ്വിയെ അളവറ്റ് പരിഹസിച്ചതും ഇവർ തന്നെയായിരുന്നു.
ന്ദി ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയങ്ങളേറ്റുവാങ്ങുകയാണ് പൃഥ്വിരാജ് . 2024ലെ ‘ബഡെ മിയാൻ ചോട്ടെ മിയാൻ’, 2025ലെ ‘സർസമീൻ’, എന്നിവയെല്ലാം ബോക്സ് ഓഫീസിൽ ദയനീയ പരാജയമായിരുന്നു. ഇപ്പോൾ ‘ദായ്റ’യും ബോക്സ് ഓഫീസിൽ കിതയ്‌ക്കുകയാണ്.














