Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പിണറായി സര്‍ക്കാരിന് വീണ്ടും പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 02:38 pm IST
inVicharam

ഇടതുമുന്നണി ഭരണത്തിനെതിരെയുള്ള ജനകീയ രോഷം ഒരുഭാഗത്ത് ശക്തമായി ഉയരുമ്പോള്‍ ഔദ്യോഗിക മേഖലകളില്‍നിന്നു കനത്ത ആഘാതമാണ് കിട്ടുന്നത്. എല്ലാം ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഉള്ളതുപോലും നേരെചൊവ്വെ കൊണ്ടുനടക്കാന്‍ പറ്റാതായിരിക്കുന്നു.

തങ്ങള്‍ നടക്കുന്ന വഴിയിലേക്ക് സകലരേയും ആട്ടിത്തെളിക്കുകയെന്ന രാഷ്‌ട്രീയ വൈകൃതത്തിന്റെ തലതൊട്ടപ്പന്മാരായ അവര്‍ക്ക് കീഴ്‌വഴക്കങ്ങളും നടപ്പുമര്യാദകളും തീരെ പറ്റുന്നില്ല. അവര്‍തന്നെ അവര്‍ക്കുള്ള നിയമം പരുവപ്പെടുത്തിയെടുക്കുകയും അത് അംഗീകരിപ്പിക്കുകയുമാണ്. അത്തരം ധാര്‍ഷ്ട്യത്തിന് കഴിഞ്ഞ ദിവസം പരമോന്നത ന്യായാലയത്തില്‍നിന്ന് കനത്ത പ്രഹരമാണ് കിട്ടിയിരിക്കുന്നത്. അവരുടെ രഹസ്യ അജണ്ട ചുരുളഴിക്കുന്നതിന് പര്യാപ്തമായ നിരീക്ഷണം സുപ്രിം കോടതിയില്‍നിന്നുതന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമായി.

ഔദ്യോഗികരംഗത്ത് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വെച്ച ഉദ്യോഗസ്ഥനാണ് ടി.പി. സെന്‍കുമാര്‍. അദ്ദേഹം ചുമതല വഹിച്ചിരുന്ന മേഖലകളിലൊക്കെ സ്തുത്യര്‍ഹമായ നിലപാടും നീക്കങ്ങളും നടത്തുകയുണ്ടായി. അത് എക്കാലവും ഓര്‍ത്തുവെക്കാവുന്നതുമാണ്. പൊലീസ് തലപ്പത്ത് ചുമതല ഏറ്റെടുത്ത ഉടനെ അദ്ദേഹം നടത്തിയ പരിഷ്‌കരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. കുറ്റം കണ്ടെത്താനായി പൊലീസുകാര്‍ നടത്തുന്ന പല നടപടികളെയും അദ്ദേഹം വിമര്‍ശിക്കുകയും നിര്‍ത്തിക്കുകയും ചെയ്തു.

സാധാരണക്കാര്‍ക്ക് പൊലീസ്‌സ്റ്റേഷന്‍ സൗഹൃദകേന്ദ്രമാവണമെന്ന് നിഷ്‌കര്‍ഷിച്ചു. അതിന് അനുസൃതമായി ഒട്ടേറെ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നു. അന്വേഷണത്തിലും അതിന്റെ തുടര്‍ച്ചയിലും സാധാരണ ഗതിയില്‍ ഉണ്ടാകാവുന്ന ഏതൊരു രാഷ്‌ട്രീയ ഇടപെടലിനും അറുതി വരുത്തി. അങ്ങേയറ്റം നിഷ്പക്ഷമായി കേസന്വേഷണം നടത്തണമെന്നും ഒരുതരത്തിലുള്ള രാഷ്‌ട്രീയ നിലപാടുകളും സ്വീകരിക്കരുതെന്നും നിഷ്‌കര്‍ഷിച്ചു.

സെന്‍കുമാറിന്റെ ഈദൃശ നിലപാടുകളും നടപടിക്രമങ്ങളും മൂലം ഏറെ ബുദ്ധിമുട്ടിയ പാര്‍ട്ടി സിപിഎമ്മാണ്. അവര്‍ പ്രതിപക്ഷത്തായാലും ഭരണത്തിലായാലും കേസന്വേഷണം നിഷ്പക്ഷമായി മുന്നോട്ടുപോവുമെന്ന സെന്‍കുമാറിന്റെ ആര്‍ജവം വലിയ തലവേദനയാണ് ഉണ്ടാക്കിയത്. അതിന് പണികൊടുക്കാന്‍ കരുതിയിരിക്കെയാണ് യാദൃച്ഛികമായി ഭരണം ഇടതിന്റെ ചുമലില്‍ വീഴുന്നത്. അധികാരം കിട്ടി വൈകാതെ തന്നെ അവരുടെ രാഷ്‌ട്രീയ ദംഷ്‌ട്രങ്ങള്‍ പുറത്തുവന്നു. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്രമസമാധാന ചുമതലയിലുള്ള ഡിജിപി സ്ഥാനത്തുനിന്നു അദ്ദേഹത്തെ നീക്കി. തങ്ങള്‍ക്കു വിടുപണിയെടുക്കാത്തയാള്‍ തങ്ങള്‍ക്ക് വേണ്ട എന്ന ദുഷ്ടലാക്കിന്റെ പുറമ്പോക്കിലേക്ക് സെന്‍കുമാറിനെ വലിച്ചെറിയുകയായിരുന്നു. നിഷ്പക്ഷതയോടെ നീതി നിര്‍വഹണം നടത്തിയ ഒരുദ്യോഗസ്ഥനെ പുറന്തള്ളിയതോടെ കാര്യങ്ങള്‍ സുഗമമായി എന്നാണ് ഇടതുസര്‍ക്കാര്‍ കരുതിയത്.

എന്നാല്‍ തന്നോടു കാണിച്ച അനീതിക്കെതിരെ ആവലാതി ബോധിപ്പിച്ച സെന്‍കുമാറിന്റെ വികാരത്തെ മാനിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഉണ്ടായത്. തികഞ്ഞ രാഷ്‌ട്രീയ ദുഷ്ടലാക്കാണ് ആ ഉദ്യോഗസ്ഥനു നേരെ ഉണ്ടായതെന്ന് സുപ്രീം കോടതി അര്‍ത്ഥശങ്കക്കിടവരുത്താതെ പറഞ്ഞു. കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചകള്‍ വരുത്തിയതിനാലാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കംചെയ്തതെന്നാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. ഏറെ ചലനമുണ്ടാക്കിയ ചില കേസുകളില്‍ പൊലീസ് മേധാവി എന്ന നിലയ്‌ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തിയില്ല. ജിഷ വധക്കേസില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സഹായകമായ അന്വേഷണം നടത്താനോ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് അടിയന്തര നടപടികള്‍ കൈക്കൊള്ളാനോ കഴിഞ്ഞില്ല തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു.

അതിന്റെയൊക്കെ പശ്ചാത്തലത്തില്‍ പ്രസ്തുത ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളസര്‍ക്കാരിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെയുള്ള ആരോപണങ്ങളൊക്കെ അവഗണിച്ച സുപ്രീം കോടതി സെന്‍കുമാറിനെ മാറ്റിയ സംഭവം അതീവ ഗൗരവതരമെന്ന് വിശേഷിപ്പിച്ചു. ഏതെങ്കിലും പത്രവാര്‍ത്തകളുടെയോ മറ്റോ അടിസ്ഥാനത്തില്‍ പോലീസുദ്യോഗസ്ഥരെ മാറ്റുകയാണെങ്കില്‍ പിന്നെ സര്‍വീസില്‍ ഒറ്റ പൊലീസുകാരനുമുണ്ടാവില്ലെന്നും സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.

പിണറായി സര്‍ക്കാരിന്റെ മ്ലേച്ഛമായ രാഷ്‌ട്രീയ തിരശ്ശീലയാണ് ഇതിലൂടെ സുപ്രീം കോടതി പിച്ചിച്ചീന്തിയത്. സിപിഎം ഉള്‍പ്പെട്ട കേസുകള്‍ നിഷ്പക്ഷതയോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ കെട്ടുകെട്ടിക്കുകയായിരുന്നു എന്നത് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. പാനൂരിലെ മനോജ് വധം, ഫസല്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം തുടങ്ങിയ കേസുകള്‍ പാര്‍ട്ടിക്ക് കനത്ത തലവേദനയായത് സെന്‍കുമാറിന്റെ അന്വേഷണ മേല്‍നോട്ടത്തിന്റെ ഫലമായായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചോരയ്‌ക്കുവേണ്ടി പാര്‍ട്ടി ദാഹിച്ചതും. എന്തിലും രാഷ്‌ട്രീയം കുത്തിച്ചെലുത്തുന്ന ഭരണവൈകൃതമാണ് സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ വെളിച്ചത്തായത്. എല്ലാ നിലയ്‌ക്കും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍നിന്നു കിട്ടിയ ഈ പ്രഹരത്തില്‍ നിന്ന് പാഠം പഠിക്കുമോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.