Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലും ബയേണും ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:56 am IST
inSports

ആഴ്‌സണലിനെ തകര്‍ത്ത ബയേണ്‍ താരങ്ങളുടെ ആഹ്ലാദം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ക്വാര്‍ട്ടറിലെത്തി. റയല്‍ നാപ്പൊളിയെയും ബയേണ്‍ ആഴ്‌സണലിനെയും തകര്‍ത്താണ് അവസാന എട്ടിലേക്ക് കുതിച്ചത്.

പീരങ്കി തകര്‍ത്ത് ബയേണ്‍

ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആഴ്‌സണലിനെ തകര്‍ത്തു തരിപ്പണമാക്കിയാണ് ബയേണ്‍ മ്യൂണിക്ക് അടുത്ത റൗണ്ടിലേക്ക് കുതിച്ചത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബയേണിന്റെ വിജയം. മ്യൂണിക്കില്‍ നടന്ന ആദ്യ പാദത്തിലും ഇതേ മാര്‍ജിനില്‍ വിജയിച്ച ബയേണ്‍ ഇരുപാദങ്ങളിലുമായി 10-2ന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ഇതോടെ തുടര്‍ച്ചയായ ഏഴാം തവണയും ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ് നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണ് ആഴ്‌സണലിന്റേത്. കൂടാതെ സ്വന്തം ഗ്രൗണ്ടില്‍ 1998നുശേഷം ആഴ്‌സണലിന്റെ ഏറ്റവും കനത്ത രണ്ടാമത്തെ പരാജയമായി ഇത്. ഒപ്പം ഇരുപാദ നോക്കൗട്ട് റൗണ്ടിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയമാണ് ബയേണ്‍ നേടിയത്. 2009-10ലെ ഇരുപാദ പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ 12-1ന് സ്‌പോര്‍ട്ടിങ് ലിസ്ബണെ തകര്‍ത്തതാണ് ഏറ്റവും വലിയ വിജയം.

ഇന്നലെ സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു ആഴ്‌സണല്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്. ബയേണിനായി അര്‍ടുറോ വിദാല്‍ രണ്ട് ഗോളുകള്‍ നേടി. റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ആര്യന്‍ റോബന്‍, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ മറ്റ് സ്‌കോറര്‍മാര്‍. തിയോ വാല്‍ക്കോട്ടാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ബയേണ്‍ താരങ്ങളായിരുന്നു. തുടക്കത്തില്‍ ഇരുടീമുകളും മികച്ച ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഒടുവില്‍ ഇരുപതാം മിനിറ്റില്‍ ആഴ്‌സണല്‍ ലീഡ് നേടി. ഒളിവര്‍ ഗിറൗഡിന്റെ പാസ് സ്വീകരിച്ച് ബോക്‌സില്‍ പ്രവേശിച്ചശേഷം തിയോവാല്‍ക്കോട്ട് ഏറെക്കുറെ ബുദ്ധിമുട്ടേറിയ ആംഗിളില്‍ നിന്ന് പായിച്ച ഷോട്ടാണ് ബയേണ്‍ ഗോളി മാനുവല്‍ ന്യുയറെ മറികടന്ന് വലയില്‍ കയറിയത്. ലീഡ് വഴങ്ങിയതോടെ ബയേണ്‍ ആക്രമണം കനപ്പെടുത്തി. റോബനും ലെവന്‍ഡോവ്‌സ്‌കിയും ഉള്‍പ്പെട്ട താരനിര ആഴ്‌സണല്‍ പ്രതിരോധത്തെ പലതവണ കീറിമുറിച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. ഇതോടെ ആദ്യപകുതിയില്‍ ആഴ്‌സണല്‍ 1-0ന് മുന്നില്‍.

എന്നാല്‍ രണ്ടാം പകുതിയില്‍ കണ്ടത് ബയേണിന്റെ സര്‍വാധിപത്യം. 54 മിനിറ്റില്‍ ആഴ്‌സണലിന്റെ പ്രതിരോധതാരം ലോറന്റെ കോസിനി ചുവപ്പ് കാര്‍ഡ് പുറത്തായി. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി പോളിഷ് സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിച്ച് ടീമിന് സമനിലഗോള്‍ സമ്മാനിച്ചു. 64-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ തകര്‍പ്പന്‍ ഷോട്ട് ആഴ്‌സണല്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. എന്നാല്‍ നാല് മനിറ്റിനുശേഷം 68 മിനിറ്റില്‍ ആര്യന്‍ റോബന്‍ ബയേണിന്റെ ലീഡുയര്‍ത്തി. ആഴ്‌സണല്‍ പ്രതിരോധത്തിന്റെയും ഗോളിയുടെയും പിഴവ് മുതലെടുത്താണ് റോബന്‍ വല കുലുക്കിയത്. 78-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയിലൂടെ ബയേണ്‍ വീണ്ടും ലീഡ് ഉയര്‍ത്തി. പിന്നീട് 80, 85 മിനിറ്റുകളില്‍ അര്‍ടുറോ വിദാലും ലക്ഷ്യം കണ്ടതോടെ ഗണ്ണേഴ്‌സിന്റെ തകര്‍ച്ച പൂര്‍ണ്ണമായി.

നാപ്പൊളിയെ തകര്‍ത്ത് റയല്‍

ഇറ്റാലിയന്‍ കരുത്തരായ നാപ്പൊളിയെ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ത്താണ് റയല്‍ അവസാന എട്ടിലേക്ക് കുതിച്ചത്. ആദ്യ പാദത്തിലെന്നപോലെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു രണ്ടാം പാദത്തിലും റയലിന്റെ വിജയം. ഇരുപാദങ്ങളിലുമായി 6-2ന്റെ ജയം. ഇതോടെ തുടര്‍ച്ചയായ ഏഴാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്നത്. ആദ്യപാദത്തിലെന്നപോലെ രണ്ടാം പാദത്തിലും പിന്നില്‍ നിന്ന് തിരിച്ചുവന്നാണ് റയല്‍ ജയം നേടിയത്. ജയത്തോടെ 12 യൂറോപ്യന്‍ മത്സരങ്ങളില്‍ തോല്‍വി വഴങ്ങാതിരുന്ന റയല്‍ മാഡ്രിഡ് പുതിയ റെക്കോര്‍ഡും സൃഷ്ടിച്ചു.

പന്തടക്കത്തില്‍ നാപ്പൊളി നേരിയ മുന്‍തൂക്കം നിലനിര്‍ത്തിയതൊഴിച്ചാല്‍ കളിയില്‍ ഏറെക്കുറെ മുന്‍തൂക്കം റയലിനായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 24-ാം മിനിറ്റില്‍ നാപ്പൊളി മുന്നിലെത്തി. മാരെക് ഹാംസിക്കിന്റെ പാസില്‍ നിന്ന് ഡ്രൈസ് മെര്‍റ്റന്‍സ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് റയല്‍ വലയില്‍ കയറിയത്. തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള മറ്റൊരു അവസരം ഇന്‍സിഗ്‌നെ നഷ്ടമാക്കി. 29-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. 37-ാം മിനിറ്റില്‍ മെര്‍റ്റന്‍സിന്റെ ഷോട്ടും പോസ്റ്റില്‍ത്തട്ടി മടങ്ങി. 41-ാം മിനിറ്റില്‍ ഹാംസിക്കിന്റെ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തിയതോടെ ആദ്യപകുതിയില്‍ നാപ്പൊളി 1-0ന് മുന്നില്‍.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 51-ാം മിനിറ്റില്‍ റയല്‍ സെര്‍ജിയോ റാമോസിലൂടെ സമനില പിടിച്ചു.

ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്കിന് തലവച്ച റാമോസ് തന്റെ പതിവ് ആവര്‍ത്തിച്ചു സമനില ഗോള്‍ നേടി. ഇതേ രീതിയില്‍ തന്നെയുള്ള മറ്റൊരു ഗോളിലൂടെ റാമോസ് റയലിന് ലീഡ് നല്‍കി. ആ ഹെഡ്ഡര്‍ ക്ലിയര്‍ ചെയാന്‍ മെര്‍റ്റന്‍സ് ശ്രമിച്ചെങ്കിലും പന്ത് നാപ്പോളി വലയിലെത്തിയിരുന്നു. ലീഡ് നേടിയതോടെ നാപ്പോളിക്ക് കാര്യമായ അവസരങ്ങള്‍ നല്‍കാന്‍ റയല്‍ തയ്യാറായില്ല. ഇഞ്ചുറി സമയത്തിന്റെ ആദ്യമിനിറ്റില്‍ ക്രിസ്റ്റിയാനോയൂടെ ഷോട്ട് നാപ്പോളി ഗോളി പെപെ റെയ്‌ന തടുത്തെങ്കിലും മികച്ചൊരു റീബൗണ്ട് ഷോട്ടിലൂടെ ആല്‍വാറോ മൊറാട്ട റയലിന്റെ മൂന്നാം ഗോള്‍ നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.