ബംഗളൂരു: ഡിആര്‍എസ് റിവ്യൂവില്‍ എന്തു ചെയ്യണം എന്ന് ഡ്രസ്സിങ് റൂമില്‍ നിന്് അഭിപ്രായം ആരായുന്നത് ആദ്യത്തെ അനുഭവമാണെന്ന അവകാശവാദവുമായി ഓസ്‌ട്രേലിയന്‍ ടീം രംഗത്ത്. രണ്ടാം ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡിആര്‍എസ് നല്‍കുന്നതില്‍ ഡ്രസ്സിങ് റൂമിന്റെ അഭിപ്രായം തേടിയത് വന്‍ വിവാദമായിരുന്നു.
ഉമേഷ് യാദവിന്റെ പന്തില്‍ സ്മിത്ത് എല്‍ബിയില്‍ കുടുങ്ങിയപ്പോഴായിരുന്നു സംഭവം. സ്മിത്ത് ഔട്ടായെന്ന് അമ്പയര്‍ വിധിച്ചു. ഡിആര്‍എഎസ് റിവ്യൂവിനു പറയുന്നതിനു മുമ്പ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്കു നോക്കി എന്തു ചെയ്യണം എന്ന് ചോദിച്ചു. ഇന്ത്യുയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി അപ്പോള്‍ത്തന്നെ ഇതിനെ എതിര്‍ത്തു. അമ്പയര്‍മാരെ തന്റെ പ്രതിഷേധം അറിയിച്ചു.
സ്മിത്തിന്റെ ചെയ്തിയെ ചില മുന്‍ ഓസീസ് താരങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ലോകം ഒന്നാകെ കോഹ്്‌ലിക്കു പിന്നില്‍ അണിനിരന്നു. സ്മിത്ത് പിന്നീട് മാപ്പു പറഞ്ഞു.
എന്നാല്‍ ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് കോച്ച് ഡേവിഡ് സാക്കെര്‍ മറ്റൊരു വാദവുമായാണ് രംഗത്തു വന്നിരിക്കുന്നത്. മുമ്പും ഡിആര്‍എസ് റിവ്യൂവിന്റെ സമയത്ത് ഓസീസ് താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്കു നോക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് കോഹ്്‌ലി പറഞ്ഞതിനുള്ള മറുപടിയാണ് സാക്കെറിന്റെ വാക്കുകള്‍.
സ്മിത്ത് ഡ്രസ്സിങ് റൂമിലേക്കു നോക്കി എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളും ഞെട്ടിപ്പോയി എന്നാണ് സാക്കെര്‍ പറയുന്നത്. മുമ്പ് ഇത്തരത്തിലൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. ക്രീസിലുള്ള ബാറ്റ്‌സ്മാന്മാര്‍ ചര്‍ച്ച ചെയ്താണ് ഡിആര്‍എസ് തീരുമാനിക്കേണ്ടത്. ഡ്രസ്സിങ് റൂമിന്റെ സഹായം തേടണമെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ ഇത് മുമ്പും നടന്നിട്ടുണ്ടെന്ന വാദം തികച്ചും അസംബന്ധമാണ്, സാക്കെര്‍ പറഞ്ഞു. സ്മിത്ത് നോക്കിയപ്പോള്‍ ഞങ്ങളാണ് മറ്റാരേക്കാളും ഞെട്ടിയത്. ക്രിക്കറ്റുമായുള്ള എന്റെ ഇത്രയും കാലത്തെ ബന്ധത്തിനിടയില്‍ ഇത് ആദ്യം, സാക്കെര്‍ തുടര്‍ന്നു.
വളരെ സാദൃച്ഛികമായി, ആ സമയത്തിന്റെ സമ്മര്‍ദത്തില്‍ സംഭവിച്ചു പോയ കാര്യത്തെ ചതി എന്ന വിശേഷിപ്പിക്കരുതെന്നും സാക്കെര്‍ പറയുന്നു. ഐസിസി ഇതെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. തിടുക്കപ്പെടാതെ ക്യാപ്റ്റന്മാരുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞ് കൂടുതല്‍ വിവിദത്തിലേക്കു പോകാതെ പ്രസ്‌നം അവസാനിപ്പിക്കാന്‍ ഐസിസിക്കു കഴിയും എന്നാണ് കരുതുന്നത്, സാക്കെര്‍ പറഞ്ഞു.
















