ഡ്യൂനഡിന്‍: എല്‍ഗാറിന്റെ സെഞ്ചുറിയില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 308 റണ്‍സ് നേടി. മറുപടി പറയുന്ന കിവീസ് ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിലെത്തി നില്‍ക്കുന്നു.
കെ.എസ്.വില്ല്യംസണും (78) ജെ.എസ്.പട്ടേലു(9)മാണ് ക്രീസില്‍.
ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ എല്‍ഗാര്‍ 140 റണ്‍സെടുത്ത് ടോപ്പ് സ്‌കോററായി.ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം പാളി.ഒരുഘട്ടത്തില്‍ മൂന്നിന് 22 റണ്‍സെന്ന നിലയിലായിരുന്നു.എന്നാല്‍ എല്‍ഗാര്‍ , പ്ലെസിസ് (52) , ബാവുമ (64) എന്നിവര്‍ പിടിച്ചു നിന്നതോടെ സ്‌കോര്‍ മൂന്നൂറു കടന്നു.
ന്യൂസിലന്‍ഡിന്റെ തുടക്കവും മോശമായി.ഓപ്പണര്‍ ലാത്തം പത്തു റണ്‍സിന് പുറത്തായി.മറ്റൊരു ഓപ്പണറായ റാവലും വില്ല്യംസണും പൊരുതിയതോടെ സ്്‌കോര്‍ ഉയര്‍ന്നു.രണ്ടാം വിക്കറ്റില്‍ ഇവര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.52 റണ്‍സുമായി റാവല്‍ മടങ്ങി.
സ്‌കോര്‍:ദ്ക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് :308 (എല്‍ഗാര്‍ 140)
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സ് മൂന്ന് വിക്കറ്റിന് 177 റണ്‍സ്.
















