ഗാലി:ശ്രീലങ്കയ്‌ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 182 റണ്‍സ് ലീഡു വഴങ്ങി. ശ്രീലങ്കയുടെ 494 എന്ന കൂറ്റര്‍ സ്‌കോറിന് മറുപടി പറഞ്ഞ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്്‌സില്‍ 312 റണ്‍സിന് പുറത്തായി.
ഓപ്പണര്‍മാരായ ഇക്ബാല്‍,സൗമ്യ സര്‍ക്കാര്‍ മധ്യനിരക്കാരനായ റഹിം എന്നിവര്‍ക്കുമാത്രമാണ് ശ്രീലങ്കന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.മൂന്ന് പേരും അര്‍ധ സെഞ്ചറി കുറിച്ചു.
85 റണ്‍സ് നേടിയ റഹിമാണ് ടോപ്പ് സ്‌കോറര്‍.ഇക്ബാല്‍ 57 റണ്‍സും സര്‍ക്കാര്‍ 71 റണ്‍സും നേടി.
ശ്രീലങ്കയുടെ പെരേര 53 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.ഹാര്‍ത്തിനും മൂന്ന് വിക്കറ്റ് ലഭിച്ചു.72 റണ്‍സാണ് വിട്ടുകൊടുത്തത്.
ബി.കെ.ജി.മെന്‍ഡിസിന്റെ സെഞ്ചുറിയിലാണ് ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 494 റണ്‍സ് നേടിയത്.ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങിയ മെന്‍ഡിസ് 194 റണ്‍സിന് പുറത്തായി
















