Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ആള്‍ക്കൂട്ടത്തിലെ ഒറ്റപ്പെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 05:03 am IST
inLiterature

വ്യക്തി അപരിചിതനാകുന്നിടത്ത് ആള്‍ക്കൂട്ടത്തിന്റെ അപരിചിത സാഗരത്തെക്കുറിച്ച് പറയാനുമില്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നുള്ള എം.ടിയുടെ അന്യവല്‍ക്കരണത്തിന്റെ ഏകാന്ത സൗന്ദര്യത്തെക്കുറിച്ചുള്ള വാക്ക് പരിചിതമായ നമുക്ക് പക്ഷേ, ആള്‍ക്കൂട്ടം എന്നും പിടി തരാത്ത സമസ്യ തന്നെയാണ്. ആധുനികതയുടെ പ്രഹേളികാ സൗന്ദര്യമുള്ള ജീവിതത്തില്‍ വിവിധ മനസ്‌ക്കരായവര്‍ അവരവര്‍ക്കു തന്നെ പിടികിട്ടാത്തൊരു വഴുക്കലാണ്. പാശ്ചാത്യ സാഹിത്യത്തിലും തത്വശാസ്ത്രത്തിലുമൊക്കെ നേരത്തെ തന്നെ ഇത്തരം അന്യത്വം വലിയൊരു വിഷയമായിരുന്നു.

ജീന്‍ പോള്‍ സാര്‍ത്രിന്റെ അസ്തിത്വദര്‍ശനത്തിന്റെ പ്രലോഭനത്തില്‍ പാശ്ചാത്യ സാഹിത്യം അഭിരമിച്ചതോടുകൂടി ലോകത്തെ സര്‍ഗാല്‍മകമായൊരു രോഗമായി ഈ തത്വജ്ഞാനം പിടികൂടി. കാഫ്ക,കമ്യു എന്നിവരുടേയും കൂടി രചനകളോടു പരിചിതമായപ്പോള്‍ ഈ സാഹിത്യ ദര്‍ശനം വലിയൊരു അഭിനിവേശമായി ലോകത്തു വളര്‍ന്നു. അപരിഹാര്യമായൊരു പ്രശ്‌നമായി മലയാളത്തിലെ ആധുനിക സാഹിത്യത്തില്‍ ഇന്നും വേരറ്റു പോകാത്തൊരു വിഷയമാണ്. പഴയരീതിയെക്കാളും മറ്റൊരു വിധത്തില്‍ ഇന്നും കൊടിയ അവസ്ഥയായി ഈ അന്യതാബോധം നിലനില്‍ക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിനും നഗരജീവിതത്തിനും അപ്പുറം എന്നത്തേയും കെണിയായി അസ്തിത്വ പ്രശ്‌നം തുടര്‍ന്നിരിക്കും എന്നതു തന്നെയാണ് നമ്മുടെ ജീവിതം ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുന്നത്.

ഒറ്റപ്പെടല്‍ അല്ലെങ്കില്‍ ആള്‍ക്കുട്ടത്തില്‍ തനിയെ എന്നത് സ്വാഭാവികമായൊരു മനുഷ്യ പ്രശ്‌നമായി എം.ടി.മാധവിക്കുട്ടി, മേതില്‍ രാജലക്ഷ്മി തുടങ്ങിയവരുടെ കൃതികളില്‍ നേരത്തെ അടയാളപ്പെട്ടിരുന്നു. നിഷേധം കലഹവാസനയാക്കിയ എംടിയുടെ അപ്പുണ്ണി, സേതു, ഗോവിന്ദന്‍ കുട്ടി, രണ്ടാമൂഴത്തിലെ ഭീമന്‍പോലും പേറുന്നത് ഈ അന്യതാ ദുഖമാണ്. കവിതയിലാണെങ്കില്‍ ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും ഇത് നിര്‍ലോഭമായി പരിലസിച്ചിരുന്നു. ഐറണി ഇതിന്റെ കൊടിയടയാളമായിരുന്നു. ചങ്ങമ്പുഴയുടെ രണ്ടു കവിതാ സമാഹാരത്തിന്റെ പേരുതന്നെ ഇത്തരം വൈരുധ്യങ്ങളുടെ ഏങ്കോണിപ്പിനെ ചുമക്കുന്നതായിരുന്നു. പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങിയ നാമങ്ങള്‍ ഈ അന്യത്വം ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ മുകുന്ദന്‍, സേതു, ആനന്ദ്, വിജയന്‍, കാക്കനാടന്‍ എന്നിവരുടെ രചനകളിലൂടെയാണ് മനുഷ്യന്റെ അന്യന്‍ എന്ന ശിഥിലാവസ്ഥ മലയാളി കൂടുതല്‍ വായിച്ചറിഞ്ഞത്.

1970ല്‍ പ്രസിദ്ധീകരിച്ച ആനന്ദിന്റെ ആള്‍ക്കൂട്ടം എന്ന നോവലിലാണ് അസ്തിത്വാന്വേഷണം എന്ന പ്രശ്‌നഭരിതമായ വിഷയം അതിന്റെ എല്ലാത്തരം പിളര്‍പ്പു സ്വഭാവത്തില്‍ മലയാളി വായിച്ചെടുത്തത്. ബോംബെ എന്ന മഹാനഗരത്തിന്റെ തിരക്കിലൂടെ ഒഴുകി അവനവന് അവനവന്‍ തന്നെ നഷ്ടമാകുന്ന ആധുനിക ജീവിതത്തിന്റെ അലോസരതയിലൂടെ വായിച്ചുപോകുമ്പോഴാണ് വാക്കുകള്‍കൊണ്ട്പറയാനാവാതെ മലയാളിയുടെ ഉള്ളില്‍ തടവിലായിപ്പോയ അവസ്ഥയ്‌ക്കു വാമൊഴി കിട്ടിയത്. വിക്ടോറിയ ടെര്‍മിനസില്‍ ഇറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ ജീവിതത്തിന്റെ പെരുവഴിയിലൂടെ കടന്നുപോകുന്നവരുടെ അസ്തിത്വ വ്യഥ വായനക്കാരുമായി താദാത്മ്യം പ്രാപിക്കും. ആള്‍ക്കൂട്ടത്തിലും അതിനിടയില്‍ ഒറ്റപ്പെടുമ്പോഴും വ്യക്തി മുഖമില്ലാത്ത അവസ്ഥ. ആധുനിക നഗരജീവിതം ആളുകളെ എങ്ങനെ അവരല്ലാതാക്കുന്നുവെന്ന് ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ച് മലയാളി മരവിച്ചിരുന്നിട്ടുണ്ട്.

മുപ്പത്തിനാലാം വയസിലാണ് ആനന്ദിന്റെ ആദ്യ നോവല്‍ ആള്‍ക്കൂട്ടം പ്രസിദ്ധീകരിക്കുന്നത്. നാലു വര്‍ഷത്തോളമാണ് പ്രസിദ്ധീകരണ ശാലയുടെ അകത്തളത്തില്‍ ആള്‍ക്കൂട്ടത്തിന്റെ കയ്യെഴുത്തു പ്രതി പൊടിപിടിച്ചു കിടന്നതെന്നു കേട്ടിട്ടുണ്ട്. വെളിച്ചം കണ്ടപ്പോള്‍ അത് മലയാള സാഹിത്യത്തിനു തന്നെ ആഘോഷമായി മാറി. മലയാള സാഹിത്യത്തിന് ദര്‍ശനപരമായൊരു നോവലും ദാര്‍ശനികനായൊരു നോവലിസ്റ്റിനേയുമാണ് ഈ കൃതിയിലൂടെ ലഭിച്ചത്. തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ്, ശവഘോഷയാത്ര എന്നീ രചനകളിലൂടെ പി.സച്ചിദാനന്ദ് എന്ന ആനന്ദ് മലയാളത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ ഇതിഹാസമാകുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.