Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓരോ തുള്ളിയും കരുതാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 04:36 am IST
in Vicharam

നാല്‍പ്പത്തിനാല് നദികള്‍. തൊള്ളായിരത്തോളം കൈവഴികള്‍. പ്രതിവര്‍ഷം 3000 മില്ലി മീറ്ററിലേറെ മഴ. 65 ലക്ഷത്തോളം കിണറുകള്‍. സമൃദ്ധമായ വനസമ്പത്തിനു പുറമേ കാലാവസ്ഥയുടെ കാവല്‍ക്കാരനായ പശ്ചിമഘട്ട മലനിരകള്‍. എണ്ണിയാലൊടുങ്ങാത്ത കുളങ്ങള്‍, ശുദ്ധജല തടാകങ്ങള്‍, അനവധി ചെറിയ തണ്ണീര്‍ത്തടങ്ങള്‍. ഇവയെല്ലാംകൊണ്ട് സമ്പന്നമാണ് കേരളം. പക്ഷേ ഓരോ ലോക ജലദിനങ്ങളും കടന്നുപോകുന്നത് ഓരോര്‍മപ്പെടുത്തലോടെയാണ്. പ്രതീക്ഷ കൈവിടാതെ ജലത്തെ ആവശ്യാനുസരണം ഉപയോഗിക്കുക എന്ന ഓര്‍മ്മപ്പെടുത്തല്‍.

2016ല്‍ കേരളത്തില്‍ കാലവര്‍ഷം 34 ശതമാനവും, തുലാവര്‍ഷം 62 ശതമാനവും കുറവാണുണ്ടായത്. 1997-98ലുണ്ടായ തീവ്രമായ എല്‍-നിനോ പ്രതിഭാസത്തിനുശേഷം കേരളത്തില്‍ അന്തരീക്ഷ ഊഷ്മാവ് വന്‍തോതില്‍ ഉയര്‍ന്നുതുടങ്ങി. കഴിഞ്ഞ വര്‍ഷം അതിലും രൂക്ഷമായ അവസ്ഥയായിരുന്നു. 2017 ജനുവരിയില്‍ 35, ഫെബ്രുവരിയില്‍ 36 ഡിഗ്രി എന്നിങ്ങനെയായിരുന്നു അന്തരീക്ഷ താപനില.

വരള്‍ച്ചയുണ്ടാക്കിയ കൃഷിനാശം

കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്ത് 270 കോടിയുടെ കൃഷിനാശമുണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. കഴിഞ്ഞ നാല് മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് വരള്‍ച്ച മൂലം കേരളത്തിലുണ്ടായ വലിയ നഷ്ടമാണിതെന്നാണ്.

വിള, നഷ്ടം എന്ന ക്രമത്തില്‍

നെല്ല് – 145 കോടി

വാഴ – 47 കോടി

തെങ്ങ് – 35 കോടി

അടയ്‌ക്ക – 12 കോടി

പച്ചക്കറി – 1.5 കോടി

കുരുമുളക് – 12.4 കോടി

കാപ്പി – 2.8 കോടി

റബ്ബര്‍ വെട്ടുന്നത് – 5.2 കോടി

റബ്ബര്‍ വെട്ടാത്തത് – 12 ലക്ഷം

കിണറുകളിലെയും ജലനിരപ്പ് താഴുന്നു

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റ് (സിഡബ്ല്യുആര്‍ഡിഎം), കേന്ദ്ര ഭൂജല ബോര്‍ഡ് എന്നിവയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 65 ലക്ഷത്തോളം കിണറുകളാണുള്ളത്. പഠനത്തിനായി സംസ്ഥാനത്തെ 1300 ഓളം കിണറുകളുടെ ജലനിരപ്പ് പരിശോധിച്ചതില്‍ 82 ശതമാനത്തിന്റെയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. തീരദേശമേഖല, ഇടനാട്, ഉയര്‍ന്നമേഖല എന്നിങ്ങനെ തിരിച്ചായിരുന്നു പഠനം. തീരമേഖലയില്‍ ഒന്നരമീറ്ററും ഇടനാടുകളില്‍ രണ്ടര മീറ്ററും ഉയര്‍ന്ന പ്രദേശങ്ങളില്‍ നാലു മീറ്റര്‍ വരെയും ഭൂഗര്‍ഭ ജലം താഴ്ന്നു. തീരമേഖലയില്‍ ജലനിരപ്പ് താഴുന്നതനുസരിച്ച് കടലില്‍നിന്ന് ഉപ്പു വെള്ളവും ക്രമാതീതമായി കയറിയിട്ടുണ്ട്. വരള്‍ച്ച രൂക്ഷമായാല്‍ ഏപ്രിലില്‍ ജലനിരപ്പ് ആറു മുതല്‍ എട്ട് മീറ്റര്‍ വരെ താഴുമെന്ന് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. വേനല്‍മഴയിലെ കുറവാണ് ജലനിരപ്പ് കുറയാന്‍ കാരണമായിരിക്കുന്നത്. കണക്ക് പ്രകാരം സാധാരണ 3000 മില്ലി ലിറ്റര്‍ മഴയാണ് വര്‍ഷത്തില്‍ ലഭിക്കുക. എന്നാല്‍, ഇത്തവണയിത് 1869 മില്ലി ലിറ്ററായി താഴ്ന്നു. 1131 മില്ലിലിറ്ററിന്റെ കുറവുണ്ടായി. രൂക്ഷമായ ജലക്ഷാമത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. വെള്ളം സംഭരിച്ച് നിര്‍ത്തുന്ന കുന്നുകള്‍ നശിക്കുന്നതും നീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതും നിലവിലെ സ്ഥിതിക്ക് കാരണമായി ഭൂജലവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

മാട്ടിറച്ചിക്കുവേണ്ടത് 15,000 ലിറ്റര്‍

ഒരു കിലോ മാട്ടിറച്ചിക്കുവേണ്ടി നാം ഉപയോഗിക്കുന്നത് 15,000 ലിറ്റര്‍ വെള്ളം. ഇറച്ചിക്കായി ജീവിയെ വളര്‍ത്തുന്നത് മുതലുള്ള കണക്കിലാണ് ഇത്രയും വെള്ളം ഉപയോഗിക്കപ്പെടുന്നത്. കോഴി ഇറച്ചിക്കായി 5000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കപ്പെടുന്നത്. ഒരു കിലോ അരി ഉല്‍പാദിപ്പിച്ചെടുക്കാന്‍ 4000 ലിറ്ററും, ഗോതമ്പിന് 2000 ലിറ്റര്‍ വെള്ളവും ഉപയോഗിക്കുന്നുണ്ട്.

നദികളിലെ നീരൊഴുക്ക് കുറയുന്നു

കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കാലവര്‍ഷം കുറഞ്ഞുവരികയും, അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതായും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ 44 നദികളിലെയും നീരൊഴുക്ക് കുറഞ്ഞുവരുന്നതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റ് നടത്തിയ പ്രാഥമിക പഠനത്തില്‍ തെളിഞ്ഞതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഇ.ജെ. ജോസഫ് പറയുന്നു. ഉപരിതല-ഭൂഗര്‍ഭ സ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറുന്നത് നിലവിലെ സ്ഥിതിയെ കൂടുതല്‍ മോശമാക്കും. കടല്‍ വെള്ളത്തിന്റെ നില ഉയരുന്നതും, ശുദ്ധജലസ്രോതസ്സുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതും കുടിവെള്ള പദ്ധതികളെയും ബാധിക്കും.

കൃഷിയാവശ്യങ്ങള്‍ക്കായി കുട്ടനാട്ടില്‍ മാത്രം ഒരു വര്‍ഷം 500 ടണ്‍ കീടനാശിനിയാണ് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ജലസ്രോതസ്സുകളില്‍ കീടനാശിനിയുടെയും ഹെവിമെറ്റല്‍സ്സിന്റെയും കോളിഫോം ബാക്ടീരിയയുടെയും അളവ് കൂടുതലാണെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് വെളളം റീചാര്‍ജ് ചെയ്യാനുള്ള പദ്ധതികള്‍ കുറവായതിനാല്‍ കരുതല്‍ നടപടി എന്ന നിലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ 1980 മുതല്‍ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും വാര്‍ഷിക മഴയിലും ക്രമാനുഗതമായ മഴയില്‍നിന്ന് വന്നിട്ടുള്ള വ്യതിയാനം ശതമാനക്കണക്കില്‍:

വര്‍ഷം/ കാലവര്‍ഷം/ തുലാവര്‍ഷം/ വാര്‍ഷിക മഴ

2013 26 -10 12

2014 6 5 4

2015 -26 27 -11

2016 -34 -62 -36

കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ആളോഹരി ജലലഭ്യത അല്‍പം കൂടുതലുണ്ട്. എന്നാല്‍ ജൈവവൈവിധ്യങ്ങള്‍ക്കുള്ള ജലലഭ്യത കൂടി കണക്കാക്കുമ്പോള്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് വിദഗ്ദര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയില്‍പറയേണ്ട സാഹചര്യമുണ്ടായി. വെള്ളം ഭരണഘടനയുടെ പൊതുപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നു.

ഹോട്ടലുകളില്‍ ഉള്‍പ്പടെ പൊതു ഇടങ്ങളില്‍ വെള്ളത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇനിയും ജനങ്ങള്‍ക്ക് ഇതേപ്പറ്റി ബോധ്യമുണ്ടായില്ലെങ്കില്‍ ജല ഉപയോഗത്തില്‍ നാം വിദേശ രാജ്യങ്ങളുടെ രീതികള്‍ പിന്തുടരേണ്ടതായി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.