Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പോലീസിന്റെ പ്രതിഛായ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:26 am IST
inVicharam

കേരളാ പോലീസിന്റെ പ്രതിഛായ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുമ്പോള്‍ എനിക്കുണ്ടായ ഒരു ദുരനുഭവം കുറിക്കട്ടെ. 19-3-17 ന് ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ ട്രാഫിക് പോലീസ് എന്റെ വാഹനം കൈകാണിച്ച് നിര്‍ത്തി. എല്ലാ രേഖകളും ഉണ്ടായിരിക്കെ ഒരുവര്‍ഷം മുമ്പ് വാങ്ങിയ വാഹനത്തിന്റെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നുപറഞ്ഞ് 1000 രൂപ അടയ്‌ക്കുവാന്‍ ആവശ്യപ്പെട്ടു. പുതിയ വണ്ടിക്കെന്തിനാ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കാന്‍ വരുകയാണോ, ഇങ്ങോട്ട് മാറിനില്‍ക്കടാ എന്നായി.

ആരോഗ്യവകുപ്പിലെ ഒരു ഉന്നതസ്ഥാനം വഹിക്കുന്ന ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍, എന്തായാലും പിടിച്ചില്ലേ ഓവര്‍സ്പീഡ് എന്നുപറഞ്ഞ് 300 രൂപ അടച്ച് പോകാന്‍ പറഞ്ഞു. ഞായറാഴ്ച ആശുപത്രിയിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ ഞാന്‍ 300 രൂപ അടച്ച് യാത്ര തുടര്‍ന്നു. ഈവക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ പ്രയോജനം എന്താണ്? പുതിയ വണ്ടികള്‍ക്ക് ഇത് വേണമോ? സാമ്പത്തിക വര്‍ഷാവസാനം ഖജനാവിന് പണം ഒപ്പിക്കാന്‍വേണ്ടി പലരുടെയും വിലപ്പെട്ട സഹായം ഇങ്ങനെ അപഹരിക്കണോ. പോലീസ് ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി മാന്യമായി സംസാരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം.

ഡോ. വി.കെ. ഗോപാല്‍,

കൊല്ലം

സ്ത്രീരക്ഷയ്‌ക്കാവട്ടെ വിധിയെഴുത്ത്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമൂഹ്യ സുരക്ഷക്കൂവേണ്ടി സ്ത്രീബാല പീഡനങ്ങള്‍ക്കെതിരെയുള്ള വോട്ടര്‍മാരുടെ പ്രതിഷേധാഗ്‌നിയായി മാറട്ടെയെന്ന് ആശിക്കുന്നു. വോട്ടര്‍മാര്‍ക്ക് ഇത്തരം അവസരങ്ങളില്‍ ഭിന്നതാല്‍പര്യങ്ങള്‍ മാറ്റി ഏകലക്ഷൃത്തോടെ വോട്ടാവകാശം വിനിയോഗിക്കാന്‍ കഴിയണം. കേരളത്തില്‍ പ്രഗല്‍ഭന്മാരുടെയടക്കം പീഡനങ്ങള്‍ തേച്ചുമായ്ചു കളയുന്ന ചില ഉദ്യോഗസ്ഥരാഷ്‌ട്രീയ ചതിക്കൂട്ടുകെട്ടിനെതിരെയൂള്ള പടഹധ്വനിയായിരിക്കട്ടെ ഓരോ വോട്ടും!

ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്‌ട്രീയ ധാരണയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കേരള ഭരണത്തിന്റെ വിലയിരുത്തലാണെന്ന കൊടിയേരിയുടെ രാഷ്‌ട്രീയ തന്ത്രം! കേരളത്തില്‍ സല്‍ഭരണമില്ലാത്തതാണ് പീഡനങ്ങളുടെ വേലിയേറ്റത്തിനു കാരണമെന്നാണ് മതഭേദമെന്യേ പ്രതേൃകിച്ച് സ്ത്രീ സമൂഹം വിലയിരുത്തുന്നത്. വികൃത അശ്ലീല പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍, കാസറ്റുകള്‍ എന്നിവക്കെതിരെ നിരോധനവും നടപടിയുമായി ആത്മാര്‍ത്ഥമായി ഒന്നും ചെയ്യുന്നില്ല. വിദ്യാലയങ്ങളൂം കോളേജുകളും സാമൂഹ്യവിരുദ്ധരുടെ വിഹാര രംഗമത്രേ!

ഒരു പാര്‍ട്ടിക്കു വോട്ടുചെയ്താല്‍ എല്ലാം താനേ ശരിയാകുമെന്ന അന്ധവിശ്വാസം നമ്മെ പടുകുഴിയിലാണിട്ടിരിക്കുന്നത്. ഒന്നും ശരിയായില്ലെന്നുമാത്രമല്ല, പല ശരിയും കുളമാക്കിയതു മാത്രം മിച്ചം! മലപ്പുറം വോട്ടുകള്‍ സ്ത്രീ സാമൂഹ്യരക്ഷക്കുവേണ്ടിയുള്ള സമ്മതിദാനമാകട്ടെ! അതിനു കഴിയുമോയെന്നു ശങ്കവേണ്ട, കഴിയണം.

സി.എല്‍.എന്‍.സ്വാമി,

കൊല്ലം

കൈവശാവകാശഗാനം!

സത്യം പറയാമല്ലോ, ഈ പൂമരവും കപ്പലും പങ്കായവും കുപ്പയക്കാരിയുമൊക്കെ ആസ്വദിക്കുന്നതു പോയിട്ട് അരോചകമുളവാക്കുന്നു. പാട്ടിന്റെ മുതലാളി ഇന്നാര്? പൈംപാല് പോലുള്ള നാടന്‍പാട്ടിന്റെ ഉപജ്ഞാതാവ് ആര്? ഒരു പാട്ടിനെ ആസ്വാദകരാണ് ഏറ്റെടുത്ത് ഹിറ്റാക്കുന്നതും സൂപ്പറാക്കുന്നതും.

പാട്ടെഴുതിയ വ്യക്തി, മ്യൂസിക് ഡയറക്ടര്‍, ഗായകന്‍, ഗായിക, ഓര്‍ക്കസ്ട്ര- പിന്നണിയിലെ ടീംസ്പിരിറ്റ് കണക്കിലെടുക്കാത്ത പാട്ടിന് ഏതവകാശിയാണ് വരിക?

ചലച്ചിത്രഗാന ശാഖകളിലും അപശ്രുതി, അപസ്വരങ്ങള്‍ ഉണ്ടാവുന്നത് ശുഭലക്ഷണമുള്ള സംഗതിയല്ല. കൈവശാവകാശഗാനം മൂളിനടക്കരുതെന്ന് പറയുന്നതിലും അടിസ്ഥാനമില്ല, ഒരര്‍ത്ഥവുമില്ല.

വടക്കേതില്‍ വിനോദ്കുമാര്‍,

നറുകര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

Kerala

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

പുതിയ വാര്‍ത്തകള്‍

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.