Categories: Kasargod

ആചാരസ്ഥാനികരുടെയും കോലധാരികളുടെയും പ്രതിമാസ ധനസഹായ വിതരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍
കാസര്‍കോട്: ഉത്തരമലബാറിലെ നിലവില്‍ വേതനം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും 2016 ആഗസ്ത് മുതല്‍ 2017 മാര്‍ച്ച് വരെയുളള പ്രതിമാസ ധനസഹായം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍ നിന്നും തളിപ്പറമ്പ്, ഇരിട്ടി താലൂക്കില്‍പെട്ടവര്‍ക്ക് 28, ഏപ്രില്‍ നാല് തീയ്യതികളിലും ഹൊസ്ദുര്‍ഗ്, വെളളരിക്കുണ്ട് താലൂക്കില്‍പെട്ടവര്‍ക്ക് 29, ഏപ്രില്‍ അഞ്ച് തീയ്യതികളിലും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍പെട്ടവര്‍ക്ക് 30, ഏപ്രില്‍ ആറ് എന്നീ തീയ്യതികളിലുമായി വിതരണം ചെയ്യും. ബന്ധപ്പെട്ട ആചാരസ്ഥാനികര്‍, കോലധാരികള്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരായി ധനസഹായം കൈപ്പറ്റണം. ആചാര സ്ഥാനികര്‍ ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരിയില്‍ നിന്നുളള സാക്ഷ്യപത്രം നിര്‍ബന്ധമായും കൊണ്ടുവരണം.
Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts