Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫസല്‍ വധം: പ്രചരിക്കുന്ന മൊഴി സിപിഎമ്മിന്റെ തിരക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 09:38 pm IST
in Kerala

കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട സംഭവവുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വ്യാജമൊഴി സിപിഎം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം. ഫസലിനെ കൊലപ്പെടുത്തിയ ഘട്ടംതൊട്ട് സിപിഎം നേതൃത്വം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.

2006 ഒക്‌ടോബര്‍ 26നാണ് സിപിഎം സംഘം ഫസലിനെ വെട്ടിക്കൊന്നത്. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രണ്ട് പ്രതികളെയൊഴികെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഫസലിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സിബിഐ ഏറ്റെടുത്തു. ഫസലിനെ കൊലപ്പെടുത്തിയ ഉടന്‍ രക്തക്കറ പുരണ്ട കാവിഷാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് സംഭവം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെക്കാന്‍ ആസൂത്രിത ശ്രമം നടന്നിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂബീഷിന്റെ മൊഴി എന്ന രൂപത്തില്‍ പ്രചരിക്കുന്നത് സിപിഎം ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. പടുവിലായി വാളാങ്കിച്ചാലിലെ മോഹനന്‍ കേസിലെ പ്രതിയെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത സുബീഷിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് വ്യാജമൊഴി രേഖപ്പെടുത്തുകയും അത് വീഡിയോയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. വെളിപ്പെടുത്തല്‍ എന്ന് പറയുന്ന കാര്യങ്ങളെല്ലാം പോലീസിന് കൊടുത്ത മൊഴി എന്ന രൂപത്തില്‍ പുറത്തു വരുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയകളില്‍ സിപിഎമ്മുകാര്‍ പ്രചരിപ്പിച്ച കാര്യങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ തന്റേതായി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മാഹി ഐജിക്ക് സുബീഷ് പരാതി നല്‍കിയിരുന്നു.

തന്റേതായി പുറത്തു വരുന്ന മൊഴി പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ സുബീഷ് മൊഴിയും നല്‍കിയിരുന്നു. പണം നല്‍കി പ്രലോഭിപ്പിക്കാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. സാധാരണ കേസുകളില്‍ മൊഴി ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ മുന്നിലാണ് വെളിപ്പെടുത്തേണ്ടത്. എന്നാല്‍ സുബീഷിന്റെ മൊഴി വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തലശ്ശേരി മാഹി ചെമ്പ്രയിലുളള സുബീഷിനെ കാണാതായതായി ബന്ധുക്കള്‍ കോടതിയില്‍് പരാതിപ്പെട്ടപ്പോള്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കിലോമീറ്ററുകള്‍ ദൂരെയുള്ള മട്ടന്നൂര്‍ കോടതിയില്‍ പോലീസ് ഹാജരാക്കിയത്.

കേസ് അട്ടിമറിക്കാനുള്ള ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വീഡിയോ രേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി, പുറത്തുവിട്ടതിലൂടെ നടത്തിയിരിക്കുന്നത്. സുബീഷിന്റേതെന്ന പേരില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി വിശ്വാസയോഗ്യമല്ലെന്ന് ഏതാനും ദിവസം മുമ്പ് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.