കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ കൊല്ലപ്പെട്ട സംഭവവുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വ്യാജമൊഴി സിപിഎം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം. ഫസലിനെ കൊലപ്പെടുത്തിയ ഘട്ടംതൊട്ട് സിപിഎം നേതൃത്വം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.
2006 ഒക്ടോബര്‍ 26നാണ് സിപിഎം സംഘം ഫസലിനെ വെട്ടിക്കൊന്നത്. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് രണ്ട് പ്രതികളെയൊഴികെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഫസലിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സിബിഐ ഏറ്റെടുത്തു. ഫസലിനെ കൊലപ്പെടുത്തിയ ഉടന്‍ രക്തക്കറ പുരണ്ട കാവിഷാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് സംഭവം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെക്കാന്‍ ആസൂത്രിത ശ്രമം നടന്നിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ സൂബീഷിന്റെ മൊഴി എന്ന രൂപത്തില്‍ പ്രചരിക്കുന്നത് സിപിഎം ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. പടുവിലായി വാളാങ്കിച്ചാലിലെ മോഹനന് കേസിലെ പ്രതിയെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത സുബീഷിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് വ്യാജമൊഴി രേഖപ്പെടുത്തുകയും അത് വീഡിയോയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. വെളിപ്പെടുത്തല്‍ എന്ന് പറയുന്ന കാര്യങ്ങളെല്ലാം പോലീസിന് കൊടുത്ത മൊഴി എന്ന രൂപത്തില്‍ പുറത്തു വരുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയകളില്‍ സിപിഎമ്മുകാര്‍ പ്രചരിപ്പിച്ച കാര്യങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ തന്റേതായി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മാഹി ഐജിക്ക് സുബീഷ് പരാതി നല്‍കിയിരുന്നു.
തന്റേതായി പുറത്തു വരുന്ന മൊഴി പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റ് മുമ്പാകെ സുബീഷ് മൊഴിയും നല്‍കിയിരുന്നു. പണം നല്കി പ്രലോഭിപ്പിക്കാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. സാധാരണ കേസുകളില്‍ മൊഴി ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ മുന്നിലാണ് വെളിപ്പെടുത്തേണ്ടത്. എന്നാല്‍ സുബീഷിന്റെ മൊഴി വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തലശ്ശേരി മാഹി ചെമ്പ്രയിലുളള സുബീഷിനെ കാണാതായതായി ബന്ധുക്കള്‍ കോടതിയില്‍് പരാതിപ്പെട്ടപ്പോള്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കിലോമീറ്ററുകള്‍ ദൂരെയുള്ള മട്ടന്നൂര്‍ കോടതിയില്‍ പോലീസ് ഹാജരാക്കിയത്.
കേസ് അട്ടിമറിക്കാനുള്ള ഏറ്റവും ഒടുവിലത്തെ ശ്രമമാണ് വീഡിയോ രേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി, പുറത്തുവിട്ടതിലൂടെ നടത്തിയിരിക്കുന്നത്. സുബീഷിന്റേതെന്ന പേരില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി വിശ്വാസയോഗ്യമല്ലെന്ന് ഏതാനും ദിവസം മുമ്പ് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: