കണ്ണൂര്‍: കോര്പ്പറേഷന് പരിധിയിലെ ഓട്ടോറിക്ഷകള്‍ക്ക് മഞ്ഞനിറം കൂടുതലായി അടിക്കണമെന്ന ആര്‍ടിഎ ബോര്‍ഡിന്റെ തീരുമാനം തൊഴില്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് യോഗം ആരോപിച്ചു. ഓട്ടോറിക്ഷാ സ്റ്റാന്റുകളിലുണ്ടായിരുന്ന ക്രമീകരണവും നിയന്ത്രണവും ഈ തീരുമാനം വഴി ഇല്ലാതാകുമെന്നും ഏത് ഓട്ടോറിക്ഷകള്‍ക്കും കോര്പ്പറേഷന് പരിധിയിലെ ഏത് സ്റ്റാന്റിലും പാര്‍ക്ക് ചെയ്യാമെന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നും ഇത് തൊഴിലാളികളുടെ തൊഴില്‍ ലഭ്യതയിലും വരുമാനത്തിലും വന്‍ കുറവാണ് ഉണ്ടാകാന്‍ പോകുന്നതെന്നും യൂണിയനുകള്‍ ആരോപിച്ചു. കെ.റിതിന്, മുഹമ്മദ് ഫിനാന്, കുന്നത്ത് രാജീവന്, എന്‍.ലക്ഷ്മണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: