കാസര്‍കോട്: തനിക്ക് നേരെ മുദ്ര്യാവാക്യം വിളികളുമായി പാഞ്ഞടുത്ത പ്രതിഷേധക്കാരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ നേരിട്ടത് ഇങ്ക്വിലാബ് സിന്ദാബാദ് വിളികളോടെ. കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദദാന ചടങ്ങിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി സംസാരിക്കാനെഴുന്നേറ്റതോടെ വേദിക്കരികിലേക്ക് ഡിവൈഎഫ്ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി രംഗത്ത് വരികയായിരുന്നു.
ഞങ്ങള്‍ വിളിക്കുന്നതും, ഗാന്ധിജി വിളിച്ചതും , ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ മുഴങ്ങിക്കേട്ടതും ഇങ്ക്വിലാബ് സിന്ദാബാദാണെന്നും അത് ആരുടെയും കുത്തകയല്ലെന്നും പറഞ്ഞ് കേന്ദ്ര മന്ത്രിയും മുദ്രാവാക്യം വിളി തുടങ്ങിയതോടെ സദസ്സില്‍ ഹര്‍ഷാരവം മുഴങ്ങി. കുട്ടച്ചിരിയും ഹര്‍ഷാരവവും മുഴങ്ങുന്നതിനിടെ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ആളുകളെ പ്രവേശിപ്പിച്ചത്.
രക്ഷിതാക്കളെന്ന വ്യാജേന പോലീസ് സഹായത്തോടെയാണ് പ്രതിഷേധക്കാര്‍ സദസ്സിലെത്തിയത്. കരിങ്കൊടി കാണിക്കാന്‍ പോലും ഡിവൈഎഫ്ഐക്കാര്‍ക്ക് ഭരണത്തിന്റെ തണല്‍ ആവശ്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: