കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് ജന്മഭൂമി സംഘടിപ്പിക്കുന്ന ‘അനുമോദനം 2017’ പരിപാടി ഇന്ന് രാവിലെ ഒമ്പതിന് കണ്ണൂര്‍ സാധു കല്ല്യാണ മണ്ഡപത്തില്‍ നടക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ജന്മഭൂമി ഡയറക്ടര്‍ അഡ്വ.കെ.കെ. ബാലറാം അധ്യക്ഷത വഹിക്കും. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി. ഗോപകുമാര്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി. രാമചന്ദ്രന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. ശശിധരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















