കൊച്ചി: മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി പണം തട്ടിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സര്‍ക്കാരിന്റെയും പിഎസ്‌സിയുടെയും അംഗീകാരമുണ്ടെന്ന് പരസ്യം നല്‍കി ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ്, ആട്ടോമൊബൈല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ നടത്തിയെന്നും ഇവയ്‌ക്കൊന്നിനും അംഗീകാരമില്ലെന്നുമാണ് കേസ്.
ആട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിന് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ കുന്നമംഗലം പോലീസ് കേസെടുത്തിരുന്നു. കാന്തപുരം കേസില്‍ മൂന്നാം പ്രതിയാണ്.
മര്‍ക്കസിന്റെ ജനറല്‍ സെക്രട്ടറിയാണെങ്കിലും കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്ന് കാന്തപുരത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. തിരൂരിലെ അക്കാഡമി ഓഫ് സിവില്‍ എന്‍ജിനിയേഴ്‌സാണ് മര്‍ക്കസ് കോളേജില്‍ കോഴ്‌സുകള്‍ നടത്തുന്നതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
















