Categories: Thrissur

സീറ്റുകള്‍ 38,234 അപേക്ഷ 45,455

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയില്‍ ആകെയുള്ള 38,234 സീറ്റുകളിലേക്ക് അപേക്ഷിച്ചത് 45,455 വിദ്യാര്‍ത്ഥികള്‍.

പരിശോധന നടത്തിയശേഷം 45,042 അപേക്ഷകളാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം അധികൃതര്‍ സ്വീകരിച്ചത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 665ല്‍ നാലെണ്ണം ഒഴികേയുള്ള അപേക്ഷകളും സ്വീകരിച്ചു.

ഓണ്‍ലൈന്‍ വഴിയുള്ള ഏകജാലക അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ശേഷിക്കുന്ന 6808 വിദ്യാര്‍ത്ഥികള്‍ മറ്റു മേഖലകളില്‍ പ്രവേശനം തേടേണ്ടിവരും.

സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ആകെ 13,260(ജനറല്‍ വിഭാഗം-12,850, സ്‌പോര്‍ട്‌സ് ക്വാട്ട-410) സീറ്റുകളാണുള്ളത്.

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ആകെ 19,980 (ജനറല്‍ മെറിറ്റ്-12,247, സ്‌പോര്‍ട്‌സ് ക്വാട്ട-437, മാനേജ്‌മെന്റ് വിഭാഗം-4692, കമ്യൂണിറ്റി ക്വാട്ട-2604) സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 4994 സീറ്റുമടക്കം ജില്ലയില്‍ ആകെ 38,234 സീറ്റുകളാണുള്ളത്

ശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ മറ്റു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഓപ്പണ്‍ സ്‌കൂളുകളിലും പ്രവേശനം ലഭിക്കും. ജില്ലയില്‍ വി.എച്ച്.എസ്.ഇയില്‍ മാത്രം 4000ത്തോളം സീറ്റ് ഉണ്ട്. ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക് കോളേജുകളിലായി 5000ത്തോളം സീറ്റുകളും നിലവിലുണ്ട്.

ഹയര്‍സെക്കണ്ടറി ഓപ്പണ്‍ സ്‌കൂളുകള്‍വഴി 3000ത്തോളം രജിസ്‌ട്രേഷനും ഉണ്ടാകും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts