പെരിയ കേരള-കേന്ദ്ര സര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ സംസാരിക്കുന്നു
കാസര്‍കോട്: പെരിയ കേരള-കേന്ദ്ര സര്‍വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറെ ഡിവൈഎഫ്‌ഐക്കാര്‍ കരിങ്കൊടി കാണിച്ചു. രക്ഷിതാക്കളെന്ന വ്യാജേന, പോലീസിന്റെ സഹായത്തോടെ ചടങ്ങ് നടക്കുന്ന ഹളിലേക്ക് കയറിയ ഒരു കൂട്ടം ഡിവൈഎഫ്‌ഐക്കാര്‍ കേന്ദ്ര മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റയുടനെ കരിങ്കൊടി കാണിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ പോലീസ് പിന്നീട് പിടിച്ചുമാറ്റി. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആരുടെയും കുത്തകയല്ല. മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യസമര സേനാനികളും ഞാനും വിളിച്ചത് ഇന്‍ക്വിലാബ് സിന്ദാബാദ് തന്നെയാണെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര മന്ത്രി മൂന്നു തവണ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചത് ഹര്‍ഷാരവത്തോടെ സദസ് ഏറ്റുവാങ്ങി.
















