തൃശൂര്‍: സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ സമ്മാനാഹര്‍മായ നാടകങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കുമുളള പുരസ്‌ക്കാരം സമര്‍പ്പണം ജൂണ്‍ 10 വൈകീട്ട് 5 ന് കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ആമുഖാവതരണം നടത്തും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായിരിക്കും. സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ മധു പി നന്ദിയും പറയും.
















