കാഞ്ഞങ്ങാട്: കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ 8നു പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. എ.പി. ജെ. അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റാണ് ‘പുതിയ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്‌ച്ചപ്പാട്’ എന്ന വിഷയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ഉച്ചയ്‌ക്ക് 2.30 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി. ടെക്, ഡിപ്ലോമ, ബി.എഡ്, എം.എഡ്, ഫാര്‍മസി, എം. ബി.എ, എല്‍.എല്‍.ബി, എല്‍. എല്‍.എം, സി.എ, കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ഷണമുള്ളത്.
രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9645769971, 9846102158
















