Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

പരിസ്ഥിതി ദിനാചരണം നാളയുടെ നന്മയ്‌ക്കായി നമ്മുക്കൊരുമിച്ച് കൈകോര്‍ക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 09:41 pm IST
inKasargod

കാസര്‍കോട്: ലോക പരിസ്ഥിതി ദിനമായ ഇന്നലെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ മരതൈകള്‍ നട്ടു. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് നാടാകെ മരതൈകള്‍ നട്ടത്.

മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷ ഔഷധിയിനത്തില്‍പ്പെട്ട നൂറോളം മരതൈകളാണ് വിവിധയിനങ്ങളില്‍ നട്ടത്.

ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, സംസ്ഥാന സമിതിയംഗ് രവീശ തന്ത്രി മുണ്ടാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സാമൂഹിക വനവല്‍ക്കരണ വിഭാഗം നടത്തുന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.

അടുക്കത്ത് ബയല്‍ ഗവ:യു.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ പ്രതിപക്ഷ നേതാവ് പി.രമേശ്, പ്രധാനാധ്യാപകന്‍ യു.രാമ, കെ.സുബ്രഹ്മണ്യന്‍, കെ.വേണുഗോപാലന്‍, എ.ജയദേവ്, രാംമനോഹര്‍ അശോകന്‍ കുണിയേരി തുടങ്ങിയവര്‍ സംസാരിച്ചു.

പെരിയ: കേരളകേന്ദ്ര സര്‍വ്വകലാശാലയില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ.ജി. ഗോപ കുമാര്‍ കാമ്പസ്സിനുള്ളില്‍ വൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കാമ്പസ്സിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനറാ ബാങ്ക്‌സ്‌പോണ്‍സര്‍ചെയ്തത വൃക്ഷ തൈകള്‍ കാമ്പസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കം കുറിച്ചു.

ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍, സ്‌കൂള്‍ഓഫ്എര്‍ത്ത് സയന്‍സ് സിസ്റ്റസിന്റെ ഡീനായ പ്രൊഫ.മുത്തുകുമാര്‍ മുത്തുച്ചാമി, കാനറാ ബാങ്ക്മാനേജര്‍ ജനാര്‍ദ്ദന കമ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വ്വകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗത്തിന്റെ കീഴിലുള്ള പ്രകൃതി ക്ലബ് പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

കാഞ്ഞങ്ങാട്: എബിവിപി കാസര്‍കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാ മന്ദിരത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

വിദ്യാലയ പരിസരത്ത് നടന്ന പരിപാടി എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് വൃക്ഷത്തെ നല്‍കി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അദ്ധ്യാപക അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ ശ്രീഹരി രാജപുരം നന്ദി പറഞ്ഞു.

കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഗ്രാമോന്‍ സേവാ സെന്റെര്‍ മുജംങ്കാവിന്റെ ആ മുഖ്യത്തില്‍ വൃക്ഷതൈ നട്ടു. ശ്രീ ഭാരതി വിദ്യാലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്യാം ഭട്ട് ഉദ്ഘാടനം ചെയ്തു. ധനജ്ഞയന്‍ മധൂര്‍, ജിവന്‍, ചിത്ര ശിവകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

ഉദുമ: ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ബിജെപി ഉദുമ പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.

പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്ര പരിസരത്ത് നടത്തി. ഉദ്ഘാടനം ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി നിര്‍വ്വഹിച്ചു.

ബിജെപി ജില്ല മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ബിജെപി ഉദുമ പഞ്ചായത്ത് ജന.സെക്രട്ടറി ശ്യാം പ്രസാദ്, യുവമേര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ്.എം.കൂട്ടക്കനി, സുരേഷ് എരോല്‍, രഞ്ജീഷ് പരിയാരം, ബാലകൃഷ്ണന്‍ പാക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്: ജില്ലയില്‍ വികലാംഗരുടെ കൂട്ടായ്‌മയില്‍ രൂപീകൃതമായ സക്ഷമയും നിവേദിത ക്ലബ്ബും ചേര്‍ന്ന് പരിസ്ഥിതിദിനത്തിന്റെ ഭാഗമായി മാവുങ്കാല്‍ സണ്‍റൈസ് ഹോസ്പിറ്റലിന് സമീപം വൃക്ഷത്തൈ വിതരണവും വെച്ച് പിടിപ്പിക്കലും നടന്നു.

കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സക്ഷമ ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.സി.ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പര്‍മാരായ പി.പത്മനാഭന്‍, ഗീത ബാബുരാജ്, വി.ശരത്ത്, എം.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

കാഞ്ഞങ്ങാട്: അന്താരാട്ര പരിസ്ഥിതി ദിനത്തില്‍ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ഹൊസ്ദുര്‍ഗ് കോടതിയില്‍ വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ചു. സബ് ജഡ്ജ് റ്റിറ്റി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

കോടതിയിലെ ന്യായാധിപന്‍മാരും അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. തുടര്‍ന്ന് വൃക്ഷത്തൈ വിതരണവും നടന്നു.

പറക്കളായി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഛത്രപതി കലാസാംസ്‌കാരിക കേന്ദ്രം പറക്കളായി ഗവ.യുപി സ്‌കൂളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഉദ്ഘാടനം രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ല കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഛത്രപതി കലാസാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അശോകന്‍ മേലത്ത്, സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ആര്‍എസ്എസ് തയന്നൂര്‍ മണ്ഡല്‍ കാര്യവാഹ് സത്യന്‍ ഗതിക്കുണ്ട, ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാര്‍ കാലിക്കടവ്, രൂപേഷ് പേരിയ, ഛത്രപതി കലാസാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരായ രഞ്ജിത്ത്.കെ.വി, സനൂപ് പറക്കളായി, ഉണ്ണികൃഷ്ണന്‍ പറക്കളായി തുടങ്ങിയവര്‍ സംബന്ധിച്ചു.

മാവുങ്കാല്‍: വാഴക്കോട് ഗവ.എല്‍പി സ്‌കൂള്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ കൊടക്കാട് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിജി ബാബു, വാര്‍ഡ് കണ്‍വീനര്‍ പി.മനോജ്കുമാര്‍, പിടിഎ പ്രസിഡന്റ് സി.കുമാരന്‍, എസ്എസ്എസ് ചെയര്‍മാന്‍ വിനോദ് കുന്നുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.